കു​റ​ത്തി​കാ​ടു​നി​ന്ന് മാ​രാ​മ​ണ്ണി​ലേ​ക്ക് പ്ര​കൃ​തി സം​ര​ക്ഷ​ണയാ​ത്ര ‌
Saturday, February 15, 2020 10:43 PM IST
മാ​രാ​മ​ണ്‍: മാ​രാ​മ​ണ്‍ ക​ണ്‍​വ​ന്‍​ഷ​ന്‍ 125 വ​ര്‍​ഷം പി​ന്നി​ടു​മ്പോ​ള്‍ പൂ​ര്‍​വി​ക​ര്‍ കി​ലോ​മീ​റ്റ​റു​ക​ള്‍​ക്ക​പ്പു​റ​ത്തു​നി​ന്ന് കാ​ല്‍​ന​ട​യാ​യി സ​ഞ്ച​രി​ച്ച് മ​ണ​ല്‍​പ്പു​റ​ത്തെ​ത്തി യോ​ഗ​ങ്ങ​ള്‍ ശ്ര​വി​ച്ച​തി​ന്റെ ഓ​ര്‍​മ​യി​ലാ​ണ് മാ​വേ​ലി​ക്ക​ര കു​റ​ത്തി​കാ​ട് യെ​രു​ശ​ലേം മാ​ര്‍​ത്തോ​മ്മാ ഇ​ട​വ​കാം​ഗ​ങ്ങ​ള്‍ യു​വ​ജ​ന​സ​ഖ്യ​ത്തി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ഇ​ന്ന​ലെ കാ​ല്‍​ന​ട​യാ​യി സ​ഞ്ച​രി​ച്ചെ​ത്തി​യ​ത്.

വി​കാ​രി റ​വ.​എം.​സി. ശാ​മു​വേ​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ 40 കി​ലോ​മീ​റ്റ​റോ​ള​മാ​ണ് ഇ​വ​ര്‍ സ​ഞ്ച​രി​ച്ച​ത്. പു​ല​ര്‍​ച്ചെ ആ​രം​ഭി​ച്ച യാ​ത്ര​യാ​ണ് മാ​രാ​മ​ണ്ണി​ലെ​ത്തി​യ​ത്. മ​ണ്ണി​നെ മ​ലീ​മ​സ​മാ​കു​ന്ന കാ​ര്‍​ഷി​ക രീ​തി​ക​ള്‍​ക്കെ​തി​രേ അ​വ​ബോ​ധം സൃ​ഷ്ടി​ക്കു​ക, മോ​ട്ടോ​ര്‍ വാ​ഹ​ന​ങ്ങ​ളു​ടെ അ​തി​പ്ര​സ​രം മൂ​ലം പ്ര​ക്യ​തി​ക്കു​ണ്ടാ​കു​ന്ന മ​ലി​നീ​ക​ര​ണം എ​ന്നി​വ​യും യാ​ത്ര​യു​ടെ ല​ക്ഷ്യ​മാ​യി​രു​ന്നു.

കാ​ല്‍​ന​ട​യാ​ത്ര​യി​ല്‍ പ​രി​സ്ഥി​തി സം​ബ​ന്ധ പ്ര​ഭാ​ഷ​ണ​ങ്ങ​ളും ല​ഘു​ലേ​ഖ വി​ത​ര​ണ​വും ന​ട​ത്തി.
കു​റ​ത്തി​കാ​ട്, കൊ​ച്ചാ​ലും​മൂ​ട്, കൊ​ല്ല​ക​ട​വ്, കോ​ടു​കു​ള​ഞ്ഞി, അ​ങ്ങാ​ടി​ക്ക​ല്‍, പു​ത്ത​ന്‍​കാ​വ്, ആ​റ​ന്‍​മു​ള, കോ​ഴ​ഞ്ചേ​രി തു​ട​ങ്ങി​യ പ്ര​ദേ​ശ​ങ്ങ​ളി​ലൂ​ടെ ന​ട​ന്നാ​ണ് മാ​രാ​മ​ണ്ണി​ലെ​ത്തി​യ​ത്. ഭാ​ര​വാ​ഹി​ക​ളാ​യ ബി​ജു ദാ​നി​യേ​ല്‍, ബി​ജി ജോ​ര്‍​ജ് വി​ത്സ​ണ്‍, ഷി​ജു ഏ​ബ്ര​ഹാം തു​ട​ങ്ങി​യ​വ​രും നേ​തൃ​ത്വം ന​ല്‍​കി.‌‌