പാ​ര്‍​ശ്വ​വ​ത്ക​രി​ക്ക​പ്പെ​ട്ട​വ​ര്‍​ക്കൊ​പ്പം നി​ല്‍​ക്കേ​ണ്ട​ത് ക്രൈ​സ്ത​വ​ധ​ര്‍​മം: മാ​ര്‍ തി​യ​ഡോ​ഷ്യ​സ് ‌
Saturday, February 15, 2020 10:43 PM IST
മാ​രാ​മ​ണ്‍: പാ​ര്‍​ശ്വ​വ​ത്ക​രി​ക്ക​പ്പെ​ട്ട സ​മൂ​ഹ​ത്തോ​ടൊ​പ്പം നി​ല്‍​ക്കേ​ണ്ട​ത് ക്രൈ​സ്ത​വ​രു​ടെ ധ​ര്‍​മ​മാ​ണെ​ന്ന് ഡോ. ​ഗീ​വ​ര്‍​ഗീ​സ് മാ​ര്‍ തി​യ​ഡോ​ഷ്യ​സ് എ​പ്പി​സ്‌​കോ​പ്പ. മാ​രാ​മ​ണ്‍ ക​ണ്‍​വ​ന്‍​ഷ​നി​ല്‍ ഇ​ന്ന​ലെ വൈ​കു​ന്നേ​രം ന​ട​ന്ന യോ​ഗ​ത്തി​ല്‍ പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദ്ദേ​ഹം.

മ​നു​ഷ്യ​നി​ലെ മ​നു​ഷ്യ​ത്വം ന​ഷ്ട​മാ​യി​ക്കൊ​ണ്ടി​രി​ക്കു​ന്ന സാ​ഹ​ച​ര്യ​ത്തി​ലാ​ണ് ന​മ്മ​ള്‍ ജീ​വി​ക്കു​ന്ന​ത്. ന​മ്മു​ടെ ഇ​ട​യി​ലെ നി​ല​വി​ളി​ക​ള്‍ കേ​ള്‍​ക്കാ​തി​രി​ക്ക​രു​ത്. അ​ര്‍​ധ​പ്രാ​ണ​നാ​യ മ​നു​ഷ്യ​ന്‍റെ ര​ക്ഷ​ക​നാ​യി ഓ​രോ ക്രൈ​സ്ത​വ​രും മാ​റ​ണം. അ​രി​കി​ലേ​ക്ക് വ​ലി​ച്ചെ​റി​യ​പ്പെ​ടു​ന്ന ജീ​വി​ത​ങ്ങ​ളെ സം​ര​ക്ഷി​ക്ക​ണം. എ​ല്ലാ മു​റി​വു​ക​ളും സ്നേ​ഹ​ത്താ​ല്‍ സു​ഖ​പ്പെ​ടു​ത്താ​നാ​ണ് ക്രി​സ്തു ശ്ര​മി​ച്ച​ത്. വേ​ദ​നി​ക്കു​ന്ന​വ​ന്‍റെ നൊ​മ്പ​രം ത​ന്റെ ഹൃ​ദ​യ​ത്തി​ലെ വേ​ദ​ന​യാ​യി മാ​റ​ണ​മെ​ന്നും എ​പ്പി​സ്‌​കോ​പ്പ പ​റ​ഞ്ഞു.

പൊ​തു ഇ​ട​ങ്ങ​ളി​ല്‍ ഇ​ര​യാ​ക്ക​പ്പെ​ടു​ന്ന​വ​രെ​യും സ​മൂ​ഹം ത​ള്ളി​ക്ക​ള​യു​ന്ന​വ​രെ​യും ഒ​പ്പം ചേ​ര്‍​ത്തു നി​ര്‍​ത്ത​ണം. എ​ല്ലാ ജീ​വ​നു​ക​ളെ​യും സം​ര​ക്ഷി​ക്ക​ണ​മെ​ന്നാ​ണ് മ​ത​ങ്ങ​ള്‍ പ​ഠി​പ്പി​ക്കു​ന്ന​ത്. വീ​ഞ്ഞും എ​ണ്ണ​യും ഉ​പ​യോ​ഗി​ച്ച് മു​റി​വേ​റ്റ​വ​രെ ര​ക്ഷി​ക്കാ​നാ​ണ് ക്രി​സ്തു പ​ഠി​പ്പി​ക്കു​ന്ന​ത്. ന​മ്മു​ടെ പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​കൊ​ണ്ട് ആ​രെ​യും മു​ഖ്യ​ധാ​ര​യി​ല്‍ നി​ന്നും ഒ​ഴി​വാ​ക്ക​രു​ത്. മു​റി​വേ​റ്റ​വ​ന് താ​ന്‍ ത​ന്നെ കൂ​ട്ടു​കാ​ര​ന്‍ എ​ന്ന ചി​ന്ത വി​ശ്വാ​സ​സ​മൂ​ഹ​ത്തെ എ​ല്ലാ​യ്‌​പോ​ഴും ഭ​രി​ക്ക​പ്പെ​ട​ണ​മെ​ന്നും മാ​ര്‍ തി​യ​ഡോ​ഷ്യ​സ് അ​ഭി​പ്രാ​യ​പ്പെ​ട്ടു. ഡോ.​തോ​മ​സ് മാ​ര്‍ തീ​ത്തോ​സ് എ​പ്പി​സ്‌​കോ​പ്പ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.‌‌