കാ​ലി​ത്തീ​റ്റ ധ​ന​സ​ഹാ​യ പ​ദ്ധ​തി
Saturday, February 15, 2020 10:43 PM IST
പെ​രു​നാ​ട്: ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തി​ന്‍റെ കാ​ലി​ത്തീ​റ്റ ധ​ന​സ​ഹാ​യ പ​ദ്ധ​തി​യു​ടെ ഉ​ദ്ഘാ​ട​നം നെ​ടു​മ​ണ്ണി​ൽ പ്ര​സി​ഡ​ന്‍റ് ഗി​രി​ജ മ​ധു നി​ർ​വ​ഹി​ച്ചു. ബ്ലോ​ക്കി​ലെ ക്ഷീ​ര​സം​ഘ​ങ്ങ​ളി​ൽ പാ​ൽ ന​ൽ​കു​ക​യും അ​വി​ടെ നി​ന്നും കേ​ര​ള ഫീ​ഡ് സോ, ​മി​ൽ​മ കാ​ലി​ത്തീ​റ്റ​യോ വാ​ങ്ങു​ന്ന വ​നി​ത ക്ഷീ​ര ക​ർ​ഷ​ക​രു​ടെ ക​റ​വ​പ​ശു​ക്ക​ൾ​ക്കാ​ണ് കാ​ലി​ത്തീ​റ്റ വി​ല​യി​ൽ 50 ശ​ത​മാ​നം സ​ബ്സി​ഡി ന​ൽ​കു​ന്ന പ​ദ്ധ​തി ന​ട​പ്പാ​ക്കു​ന്ന​ത്. പെ​രു​നാ​ട് പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ജി​ജു ശ്രീ​ധ​ർ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ബ്ലോ​ക്ക്, ഗ്രാ​മ പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ ചി​ഞ്ചു അ​നി​ൽ, രാ​ധ പ്ര​സ​ന്ന​ൻ, നെ​ടു​മ​ൺ ക്ഷീ​ര സം​ഘം പ്ര​സി​ഡ​ന്‍റ് വി.​കെ സു​ശീ​ല​ൻ, ക്ഷീ​ര വി​ക​സ​ന ഓ​ഫീ​സ​ർ സ​ജീ​ഷ് കു​മാ​ർ, ക്ഷീ​ര സം​ഘം സെ​ക്ര​ട്ട​റി സ​ന്ധ്യ രാ​ജ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.