സ​ന്ന​ദ്ധ സേ​വ​ന​ത്തി​ന് ജി​ല്ലാ ക​ള​ക്ട​റു​ടെ നേ​തൃ​ത്വ​ത്തി​ല്‍ ടീം ‌
Saturday, February 15, 2020 10:42 PM IST
പ​ത്ത​നം​തി​ട്ട: സ​ന്ന​ദ്ധ സേ​വ​ന പ്ര​വ​ര്‍​ത്ത​ന​ങ്ങ​ള്‍​ക്കാ​യി വി​ദ്യാ​ര്‍​ഥി​ക​ളെ​യും വി​വി​ധ സാ​മൂ​ഹി​ക മേ​ഖ​ല​ക​ളി​ല്‍ ഉ​ള്ള​വ​രെ​യും ഉ​ള്‍​പ്പെ​ടു​ത്തി ജി​ല്ലാ ക​ള​ക്ട​ര്‍ പി.​ബി നൂ​ഹി​ന്‍റെ നേ​തൃ​ത്വ​ത്തി​ല്‍ ഡി​സ്ട്രി​ക്ക് ക​ള​ക്ടേ​ഴ്‌​സ് വോ​ള​ണ്ടി​യ​ര്‍ ടീം ​രൂ​പീ​ക​രി​ച്ചു.
ജി​ല്ലാ ക​ള​ക്ട​റു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ ക​ള​ക്ട​റേ​റ്റി​ല്‍ ചേ​ര്‍​ന്ന തെ​ര​ഞ്ഞെ​ടു​ത്ത വി​ദ്യാ​ര്‍​ഥി​ക​ളു​ടെ​യും സ​ന്ന​ദ്ധ പ്ര​വ​ര്‍​ത്ത​ക​രു​ടെ​യും യോ​ഗ​ത്തി​ലാ​ണ് സ​ന്ന​ദ്ധ സേ​വ​ന ടീം ​രൂ​പീ​ക​രി​ച്ച​ത്. സ​മൂ​ഹം നേ​രി​ടു​ന്ന വി​വി​ധ പ്ര​തി​സ​ന്ധി​ക​ളി​ലും അ​വ​ശ്യ​ഘ​ട്ട​ങ്ങ​ളി​ലും സ​ന്ന​ദ്ധ സേ​വ​നം ല​ഭ്യ​മാ​ക്കു​ക​യാ​ണ് പ​ദ്ധ​തി​യു​ടെ ല​ക്ഷ്യം.

ആ​രോ​ഗ്യം, പ​രി​സ്ഥി​തി, ശു​ചീ​ക​ര​ണം, പ്ലാ​സ്റ്റി​ക്ക് അ​വ​ബോ​ധം, വാ​ഹ​ന അ​പ​ക​ട​ങ്ങ​ള്‍ കു​റ​യ്ക്കു​ക, വി​നോ​ദ​സ​ഞ്ചാ​രം, ശു​ദ്ധ​ജ​ല സ്രോ​ത​സ് സം​ര​ക്ഷ​ണം, മ​ലി​നീ​ക​ര​ണം ത​ട​യു​ക എ​ന്നി​വ​യ്ക്കാ​യി ബോ​ധ​വ​ത്ക​ര​ണ​വും പ്ര​ചാ​ര​ണ പ​രി​പാ​ടി​ക​ളും മ​റ്റ് സാ​മൂ​ഹി​ക സേ​വ​ന​ങ്ങ​ളും പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ന​ട​ത്തും. സാ​മൂ​ഹി​ക വി​ഷ​യ​ങ്ങ​ളി​ല്‍ അ​വ​ബോ​ധ​ത്തി​നാ​യി ക​ലാ പ​രി​പാ​ടി​ക​ള്‍ സം​ഘ​ടി​പ്പി​ക്കും.

ഉ​പ​യോ​ഗി​ക്കാ​തെ മി​ച്ചം വ​രു​ന്ന ഭ​ക്ഷ്യ​വ​സ്തു​ക​ള്‍ ശേ​ഖ​രി​ച്ച് കേ​ടു​കൂ​ടാ​തെ വി​ത​ര​ണം ന​ട​ത്തു​ന്ന​തി​ന് പ്ര​ത്യേ​ക കേ​ന്ദ്ര​ങ്ങ​ള്‍ തു​ട​ങ്ങും.പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി തെ​ര​ഞ്ഞെ​ടു​ത്ത പൊ​തു​മ​തി​ലു​ക​ള്‍ വൃ​ത്തി​യാ​ക്കി പെ​യി​ന്റിം​ഗ് ന​ട​ത്തും.

വി​നോ​ദ​സ​ഞ്ചാ​രം ഉ​ള്‍​പ്പെ​ടെ വി​വി​ധ വി​ഷ​യ​ങ്ങ​ളി​ല്‍ ജി​ല്ല​യു​ടെ സാ​ധ്യ​ത​ക​ള്‍ പ​രി​ച​യ​പ്പെ​ടു​ത്തു​ന്ന​തി​ന് പ്ര​ചാ​ര​ണ പ​രി​പാ​ടി​ക​ളും പ്ര​വ​ര്‍​ത്ത​ന​ങ്ങ​ളും ന​ട​ത്തു​ന്ന​തി​ന് ജി​ല്ലാ ക​ള​ക്ട​ര്‍ പി.​ബി. നൂ​ഹ് നി​ര്‍​ദേ​ശം ന​ല്‍​കി.

സാ​മൂ​ഹി​ക ഉ​ത്ത​ര​വാ​ദി​ത്വം നി​റ​വേ​റ്റാ​ന്‍ എ​ല്ലാ ജ​ന വി​ഭാ​ഗ​ങ്ങ​ളു​ടെ​യും പി​ന്തു​ണ ക​ള​ക്ട​ര്‍ അ​ഭ്യ​ര്‍​ഥി​ച്ചു. പ​ദ്ധ​തി​യു​ടെ വി​ജ​യ​ത്തി​നാ​യി എ​ല്ലാ​വ​രു​ടെ​യും സേ​വ​ന​വും സ​ഹ​ക​ര​ണ​വും പ്ര​തീ​ക്ഷി​ക്കു​ന്ന​താ​യും അ​ദ്ദേ​ഹം പ​റ​ഞ്ഞു.

പ​ദ്ധ​തി വി​വി​ധ വ​കു​പ്പു​ക​ളു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് ന​ട​ത്തു​ക. സ​ന്ന​ദ്ധ സേ​വ​ന​വു​മാ​യി സ​ഹ​ക​രി​ക്കാ​ന്‍ ആ​ഗ്ര​ഹി​ക്കു​ന്ന വി​ദ്യാ​ര്‍​ഥി​ക​ള്‍​ക്കും സ​ന്ന​ദ്ധ പ്ര​വ​ര്‍​ത്ത​ക​ര്‍​ക്കും ശു​ചി​ത്വ മി​ഷ​ന്‍ പ്രോ​ഗ്രാം ഓ​ഫീ​സ​ര്‍ കെ.​ആ​ര്‍ അ​ജ​യ്യു​മാ​യി ബ​ന്ധ​പ്പെ​ടാം. ഫോ​ണ്‍: 8129557741.‌