പ​ത്ത​നം​തി​ട്ട സെ​ന്‍റ് പീ​റ്റേ​ഴ്സ് ക​ത്തീ​ഡ്ര​ലി​ൽ തി​രു​നാ​ൾ‌
Saturday, February 15, 2020 10:42 PM IST
പ​ത്ത​നം​തി​ട്ട: സെ​ന്‍റ് പീ​റ്റേ​ഴ്സ് ക​ത്തീ​ഡ്ര​ലി​ൽ തി​രു​നാ​ൾ ഇ​ന്നു മു​ത​ൽ 23 വ​രെ വി​വി​ധ പ​രി​പാ​ടി​ക​ളോ​ടെ ന​ട​ക്കും. ഇ​ന്നു രാ​വി​ലെ 7.30ന് ​പ്ര​ഭാ​ത​പ്രാ​ർ​ഥ​ന, എ​ട്ടി​ന് വി​ശു​ദ്ധ കു​ർ​ബാ​ന. രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ മോ​ൺ. ഷാ​ജി മാ​ണി​കു​ളം മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും. 11ന് ​കൊ​ടി​യേ​റ്റ്. വൈ​കു​ന്നേ​രം 5.30ന് ​ഭ​ക്ത​സം​ഘ​ട​ന​ക​ളു​ടെ വാ​ർ​ഷി​കം മോ​ൺ. ഷാ​ജി മാ​ണി​കു​ളം ഉ​ദ്ഘാ​ട​നം ചെ​യ്യും.

നാ​ളെ മു​ത​ൽ 21 വ​രെ വൈ​കു​ന്നേ​രം 4.30ന് ​ജ​പ​മാ​ല, അ​ഞ്ചി​ന് വി​ശു​ദ്ധ കു​ർ​ബാ​ന. വി​വി​ധ ദി​വ​സ​ങ്ങ​ളി​ൽ കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​ത വി​കാ​രി ജ​ന​റാ​ൾ മോ​ൺ. ജോ​ർ​ജ് ആ​ലു​ങ്ക​ൽ, സ​ഭാ​ത​ല സു​വി​ശേ​ഷ​സം​ഘം അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ ഫാ. ​ആ​ന്‍റ​ണി ക​ല്ലി​ൽ ഒ​ഐ​സി, മ​ണ്ണീ​ര ക​ത്തോ​ലി​ക്കാ പ​ള്ളി വി​കാ​രി ഫാ. ​വ​ർ​ഗീ​സ് ത​യ്യി​ൽ, തോ​ന്ന്യാ​മ​ല ക​ത്തോ​ലി​ക്കാ പ​ള്ളി വി​കാ​രി ഫാ. ​സി​ബി ഒ​റ്റ​ക്ക​ല്ലി​ൽ, പ​ത്ത​നം​തി​ട്ട രൂ​പ​ത ക​റ​സ്പോ​ണ്ട​ന്‍റ് ഫാ. ​വ​ർ​ഗീ​സ് കാ​ലാ​യി​ൽ വ​ട​ക്കേ​തി​ൽ എ​ന്നി​വ​ർ വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്ക് കാ​ർ​മി​ക​ത്വം വ​ഹി​ക്കും.

22നു ​രാ​വി​ലെ 7.30ന് ​പ്ര​ഭാ​ത പ്രാ​ർ​ഥ​ന. സ​മൂ​ഹ​ബ​ലി​ക്ക് ഇ​ട​വ​ക​യി​ലെ മു​ൻ വി​കാ​രി​മാ​ർ, ദേ​ശ​ത്ത് പ​ട്ട​ക്കാ​ർ എ​ന്നി​വ​ർ കാ​ർ​മി​ക​ത്വം വ​ഹി​ക്കും. വൈ​കു​ന്നേ​രം ആ​റി​ന് സ​ന്ധ്യാ​പ്രാ​ർ​ഥ​ന. ആ​ഘോ​ഷ​മാ​യ തി​രു​നാ​ൾ റാ​സ. പ​ത്ത​നം​തി​ട്ട ഭ​ദ്രാ​സ​നാ​ധ്യ​ക്ഷ​ൻ സാ​മു​വേ​ൽ മാ​ർ ഐ​റേ​നി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത ആ​ശി​ർ​വ​ദി​ക്കും. 23നു ​രാ​വി​ലെ 8.30ന് ​പ്ര​ഭാ​ത പ്രാ​ർ​ഥ​ന, ഒ​ന്പ​തി​ന് തി​രു​നാ​ൾ കു​ർ​ബാ​ന. യൂ​ഹാ​നോ​ൻ മാ​ർ ക്രി​സോ​സ്റ്റം മെ​ത്രാ​പ്പോ​ലീ​ത്ത മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും. തു​ട​ർ​ന്ന് നേ​ർ​ച്ച​വി​ള​ന്പ്, കൊ​ടി​യി​റ​ക്ക് എ​ന്നി​വ​യോ​ടെ തി​രു​നാ​ൾ സ​മാ​പി​ക്കു​മെ​ന്നു വി​കാ​രി ഫാ. ​ഏ​ബ്ര​ഹാം മ​ണ്ണി​ൽ, ട്ര​സ്റ്റി ജോ​സ​ഫ് മേ​ലേ​ക്കൂ​റ്റ്, സെ​ക്ര​ട്ട​റി ജോ​ൺ കെ. ​വ​ർ​ഗീ​സ് കൊ​ച്ചു​വി​ള​യി​ൽ അ​റി​യി​ച്ചു. ‌