തി​രു​വ​ല്ല ബൈ​പാ​സി​ല്‍ ച​ക്ര​മു​രു​ളാ​ന്‍ ദി​വ​സ​ങ്ങ​ള്‍ മാ​ത്രം
Saturday, February 15, 2020 10:42 PM IST
തി​രു​വ​ല്ല: ഏ​റെ പ്ര​തീ​ക്ഷ​യോ​ടെ കാ​ത്തി​രി​ക്കു​ന്ന തി​രു​വ​ല്ല ബൈ​പാ​സി​ന്‍റെ നി​ര്‍​മാ​ണം അ​ന്തി​മ​ഘ​ട്ട​ത്തി​ലേ​ക്ക്. മാ​ര്‍​ച്ച് 31ന​കം ഭാ​ഗി​ക​മാ​യി തു​റ​ന്നു​കൊ​ടു​ക്ക​ത്ത​ക്ക ത​ര​ത്തി​ലാ​ണ് ഇ​പ്പോ​ള്‍ ബൈ​പാ​സി​ന്‍റെ പ​ണി​ക​ള്‍ പു​രോ​ഗ​മി​ക്കു​ന്ന​ത്. മ​ഴു​വ​ങ്ങാ​ട് മു​ത​ല്‍ മ​ല്ല​പ്പ​ള്ളി റോ​ഡ് വ​രെ മാ​ര്‍​ച്ച് ഒ​ന്നി​നു പൂ​ര്‍​ത്തി​യാ​ക്കും.

ഔ​പ​ചാ​രി​ക​മാ​യി റോ​ഡി​ന്‍റെ ഉ​ദ്ഘാ​ട​നം ന​ട​ത്തി​യി​ട്ടി​ല്ലെ​ങ്കി​ലും ഇ​തു​വ​ഴി വാ​ഹ​ന​ങ്ങ​ള്‍ ഓ​ടി​ത്തു​ട​ങ്ങി​യി​ട്ടു​ണ്ട്. റോ​ഡി​ന്‍റെ ഏ​റി​യ ഭാ​ഗ​വും പൂ​ര്‍​ത്തി​യാ​യ​തോ​ടെ മ​ഴു​വ​ങ്ങാ​ട് മു​ത​ല്‍ ബി ​വ​ണ്‍ ബി ​വ​ണ്‍ റോ​ഡ് വ​രെ​യും റെ​യി​ല്‍​വേ സ്റ്റേ​ഷ​ന്‍ റോ​ഡ് മു​ത​ല്‍ മ​ല്ല​പ്പ​ള്ളി റോ​ഡ് വ​രെ​യു​മാ​ണ് ഇ​പ്പോ​ള്‍ വാ​ഹ​ന​ങ്ങ​ള്‍ ക​ട​ന്നു​പോ​കു​ന്ന​ത്.

മ​ഴു​വ​ങ്ങാ​ട് പാ​ലം മു​ത​ല്‍ പു​ഷ്പ​ഗി​രി റോ​ഡ് വ​രെ​യു​ള്ള ചെ​റി​യ​ദൂ​രം മാ​ത്ര​മാ​ണ് ടാ​റിം​ഗ് പൂ​ര്‍​ത്തി​യാ​ക്കാ​നു​ള്ള​ത്. മ​ല്ല​പ്പ​ള്ളി റോ​ഡ് മു​ത​ല്‍ രാ​മ​ന്‍​ചി​റ വ​രെ​യു​ള്ള ഭാ​ഗ​ത്തെ വ​യ​ഡ​ക്ടി​ന്‍റെ​യും റോ​ഡി​ന്‍റെ​യും നി​ര്‍​മാ​ണ​വും മേ​യ് അ​വ​സാ​നം പൂ​ര്‍​ത്തി​യാ​ക്കാ​നാ​ണ് തീ​രു​മാ​നം.

പൈ​ലിം​ഗ് പൂ​ര്‍​ത്തി​യാ​യ വ​യ​ഡ​ക്ടി​ന്‍റെ തൂ​ണു​ക​ളു​ടെ നി​ര്‍​മാ​ണ​മാ​ണ് ഇ​പ്പോ​ള്‍ ന​ട​ക്കു​ന്ന​ത്. ബി ​വ​ണ്‍ ബി ​വ​ണ്‍ റോ​ഡി​ല്‍ നി​ന്നു മേ​ല്‍​പാ​ല​ത്തി​ലേ​ക്കു ക​യ​റു​ന്ന ഭാ​ഗ​ത്തെ മ​ണ്ണി​ട്ടു നി​ര​പ്പാ​ക്കു​ന്ന ജോ​ലി പൂ​ര്‍​ത്തി​യാ​യി. പാ​ല​വും റോ​ഡും ത​മ്മി​ല്‍ ചേ​രു​ന്ന ഭാ​ഗം കോ​ണ്‍​ക്രീ​റ്റ് ചെ​യ്യാ​നു​ണ്ട്.

മേ​ല്‍​പാ​ലം മു​ത​ല്‍ മ​ല്ല​പ്പ​ള്ളി റോ​ഡ് വ​രെ ടാ​റിം​ഗ് ന​ട​ത്തി​യി​ട്ടു​ണ്ട്. രാ​മ​ന്‍​ചി​റ​ഭാ​ഗ​ത്ത് മ​ണ്ണി​ട്ട് ഉ​യ​ര്‍​ത്തേ​ണ്ട ജോ​ലി​ക​ള്‍ ബാ​ക്കി​യു​ണ്ട്. ഇ​ത് വ​യ​ഡ​ക്ടി​ന്‍റെ നി​ര്‍​മാ​ണ​ത്തോ​ടൊ​പ്പം പൂ​ര്‍​ത്തി​യാ​കും. ബി ​വ​ണ്‍ ബി ​വ​ണ്‍ റോ​ഡി​ല്‍ നി​ന്നു മേ​ല്‍​പാ​ലം വ​രെ​യു​ള്ള ഭാ​ഗ​ത്ത് ജി​എ​സ്ബി, ഡ​ബ്ലി​യു​എം​എം എ​ന്നി​വ​യി​ട്ട് ബി​എം, ബി​സി ടാ​റിം​ഗും ന​ട​ത്ത​ണം ടാ​റിം​ഗ് ജോ​ലി​ക​ള്‍ പൂ​ര്‍​ത്തി​യാ​ക്കാ​ന്‍ ഒ​രു​ദി​വ​സം മ​തി​യാ​കും.

എം​സി റോ​ഡി​ല്‍ ചെ​ങ്ങ​ന്നൂ​ര്‍ ഭാ​ഗ​ത്തു നി​ന്നു വ​രു​ന്ന വാ​ഹ​ന​ങ്ങ​ള്‍ ടി​കെ റോ​ഡി​ലേ​ക്കു പോ​കാ​നു​ള്ള​വ​യും റെ​യി​ല്‍​വേ സ്റ്റേ​ഷ​ന്‍ റോ​ഡ് വ​ഴി വ​രു​ന്ന മ​ല്ല​പ്പ​ള്ളി ഭാ​ഗ​ത്തേ​ക്കു പോ​കാ​നു​ള്ള വാ​ഹ​ന​ങ്ങ​ളു​മാ​ണ് ഇ​പ്പോ​ള്‍ പൂ​ര്‍​ത്തി​യാ​യ ബൈ​പാ​സി​ന്‍റെ ഭാ​ഗ​ത്തു​കൂ​ടി ക​ട​ന്നു​പോ​കു​ന്ന​ത്. ദി​ശാ​ബോ​ര്‍​ഡു​ക​ള്‍ സ്ഥാ​പി​ക്ക​ലും ന​ട​ക്കേ​ണ്ട​തു​ണ്ട്.

ഇ​തി​നും ര​ണ്ടോ​മൂ​ന്നോ ദി​വ​സ​ങ്ങ​ള്‍ മ​തി​യാ​കും. നി​ര്‍​മാ​ണ പു​രോ​ഗ​തി വി​ല​യി​രു​ത്തി​യ കെ​എ​സ്ടി​പി പ്രോ​ജ​ക്ട് ഡ​യ​റ​ക്ട​ര്‍ ഡോ. ​എം. ജി. ​രാ​ജ​മാ​ണി​ക്യം തി​രു​വ​ല്ല എം​എ​ല്‍​എ മാ​ത്യു ടി.​തോ​മ​സ് എ​ന്നി​വ​ര്‍ മേ​യ് 31നു ​ബൈ​പാ​സ് നി​ര്‍​മാ​ണം പൂ​ര്‍​ത്തി​യാ​ക്കു​മെ​ന്ന് അ​റി​യി​ച്ചി​രു​ന്നു.