താ​ലൂ​ക്ക് അ​ദാ​ല​ത്ത് പൊ​തു ജ​ന​ങ്ങ​ള്‍​ക്ക് ആ​ശ്വാ​സം പ​ക​ര്‍​ന്നു: എ​ഡി​എം ‌
Saturday, February 15, 2020 10:39 PM IST
അ​ടൂ​ർ: താ​ലൂ​ക്ക് ത​ല​ത്തി​ല്‍ ന​ട​ത്തു​ന്ന അ​ദാ​ല​ത്തു​ക​ളി​ലൂ​ടെ പ​രാ​തി​ക​ള്‍​ക്ക് പ​രി​ഹാ​രം കാ​ണു​ന്ന​ത് പൊ​തു​ജ​ന​ങ്ങ​ള്‍​ക്ക് ആ​ശ്വാ​സം പ​ക​രു​ന്ന​താ​ണെ​ന്ന് അ​ഡീ​ഷ​ണ​ല്‍ ജി​ല്ലാ മ​ജി​സ്‌​ട്രേ​റ്റ് അ​ല​ക്‌​സ് പി. ​തോ​മ​സ്.

അ​ടൂ​ര്‍ റ​വ​ന്യൂ ട​വ​റി​ല്‍ ന​ട​ന്ന റ​വ​ന്യൂ അ​ദാ​ല​ത്ത് ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു അ​ദേ​ഹം. സം​സ്ഥാ​ന സ​ര്‍​ക്കാ​രി​ന്‍റെ നി​ര്‍​ദേ​ശ പ്ര​കാ​ര​മാ​ണ് പ​രാ​തി​ക​ള്‍ വേ​ഗ​ത്തി​ല്‍ തീ​ര്‍​പ്പാ​ക്കാ​ന്‍ അ​ദാ​ല​ത്തു​ക​ള്‍ ന​ട​ത്തു​ന്ന​ത്. അ​ദാ​ല​ത്തു​ക​ള്‍ വ​ഴി നി​ര​വ​ധി പ​രാ​തി​ക​ള്‍ സ​മ​യ​ബ​ന്ധി​ത​മാ​യി തീ​ര്‍​പ്പാ​ക്കാ​ന്‍ സാ​ധി​ച്ചു​വെ​ന്നും എ​ഡി​എം പ​റ​ഞ്ഞു.

മു​ന്‍​കൂ​ര്‍ അ​പേ​ക്ഷ ല​ഭി​ച്ച 37 പ​രാ​തി​ക​ളും അ​ദാ​ല​ത്ത് ദി​വ​സം എ​ത്തി​യ 15 പ​രാ​തി​ക​ളും ഉ​ള്‍​പ്പെ​ടെ 52 പ​രാ​തി​ക​ളാ​ണ് റ​വ​ന്യൂ അ​ദാ​ല​ത്തി​ല്‍ പ​രി​ഗ​ണി​ച്ച​ത്.ഇ​തി​ല്‍ 19 പ​രാ​തി​ക​ള്‍ തീ​ര്‍​പ്പാ​ക്കി. ബാ​ക്കി​യു​ള്ള പ​രാ​തി​ക​ള്‍ തു​ട​ര്‍ ന​ട​പ​ടി​ക​ള്‍​ക്കാ​യി അ​ത​ത് വ​കു​പ്പു​ക​ള്‍​ക്ക് കൈ​മാ​റി.

മു​ഖ്യ​മ​ന്ത്രി​യു​ടെ ദു​രി​താ​ശ്വാ​സ ഫ​ണ്ടു​മാ​യി ബ​ന്ധ​പ്പെ​ട്ട പ​രാ​തി​ക​ള്‍, ഭൂ​മി ത​ര്‍​ക്ക​ങ്ങ​ള്‍, റേ​ഷ​ന്‍ കാ​ര്‍​ഡ് പ​രാ​തി​ക​ള്‍ എ​ന്നി​വ ഒ​ഴി​കെ​യു​ള്ള പ​രാ​തി​ക​ളാ​ണ് അ​ദാ​ല​ത്തി​ല്‍ പ​രി​ഗ​ണി​ച്ച​ത്. അ​ദാ​ല​ത്തി​ല്‍ ല​ഭി​ച്ച പ​രാ​തി​ക​ളി​ല്‍ ഭൂ​രി​ഭാ​ഗ​വും വീ​ട് ല​ഭി​ക്കു​ന്ന​തി​നു​ള്ള അ​പേ​ക്ഷ​ക​ളാ​ണ്.അ​ടൂ​ര്‍ റ​വ​ന്യൂ ഡി​വി​ഷ​ണ​ല്‍ ഓ​ഫീ​സ​ര്‍ പി.​ടി എ​ബ്ര​ഹാം, ത​ഹ​സി​ല്‍​ദാ​ര്‍ ബീ​നാ എ​സ്. ഹ​നീ​ഫ, അ​ഡീ​ഷ​ണ​ല്‍ ത​ഹ​സി​ല്‍​ദാ​ര്‍ കെ.​സ​തി​യ​മ്മ, ഡെ​പ്യൂ​ട്ടി ത​ഹ​സി​ല്‍​ദാ​ര്‍ ജോ​ണ്‍ സാം, ​വി​വി​ധ വ​കു​പ്പു​ക​ളി​ലെ ഉ​ദ്യോ​ഗ​സ്ഥ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ അ​ദാ​ല​ത്തി​ല്‍ പ​ങ്കെ​ടു​ത്തു. ‌