വൈ​ക​ല്യ​ങ്ങ​ളെ മ​റി​ക​ട​ന്ന് ജെ​ര്‍​ലി​ന്‍ എ​ത്തി ‌
Saturday, February 15, 2020 10:39 PM IST
അ​ടൂ​ർ: അ​ടൂ​ര്‍ താ​ലൂ​ക്ക് റ​വ​ന്യൂ അ​ദാ​ല​ത്തി​ല്‍ സ്വ​ന്ത​മാ​യി വീ​ട് ല​ഭി​ക്കാ​ന്‍ അ​പേ​ക്ഷ​യു​മാ​യി 19 വ​യ​സു​കാ​രി ജെ​ര്‍​ലി​ന്‍ മാ​ത്യു അ​മ്മ​യോ​ടൊ​പ്പം എ​ത്തി. മാ​സം തി​ക​യാ​തെ ജ​നി​ച്ച​തി​നാ​ല്‍ അ​ര​യ്ക്ക് താ​ഴെ ച​ല​ന​ശേ​ഷി ന​ഷ്ട​പെ​ട്ട ജെ​ര്‍​ലി​ന്‍ ഏ​ഴം​കു​ളം ചേ​ല​യോ​ട് കി​ളി​ക്കോ​ടു​തോ​ട്ട​ത്തി​ല്‍ വീ​ട്ടി​ല്‍ ഷേ​ര്‍​ളി മാ​ത്യു​വി​ന്‍റെ​യും എം. ​മാ​ത്യു​വി​ന്‍റെ​യും മ​ക​ളാ​ണ്. ചോ​ര്‍​ന്നൊ​ലി​ക്കാ​ത്ത വീ​ട്ടി​ല്‍ സ്വ​സ്ഥ​മാ​യി​രു​ന്നു പ​ഠി​ക്കാ​ന്‍ ക​ഴി​യ​ണ​മെ​ന്ന ആ​ഗ്ര​ഹം മാ​ത്ര​മാ​ണ് പ​ന്ത്ര​ണ്ടാം ക്ലാ​സ് വി​ദ്യാ​ര്‍​ഥി​നി​യാ​യ ജെ​ര്‍​ലി​നു​ള്ള​ത്. ജെ​ര്‍​ലി​ന്‍റെ പ​രാ​തി​യി​ല്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​മാ​യി ചേ​ര്‍​ന്ന് വേ​ണ്ട ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കാം എ​ന്ന് അ​ദാ​ല​ത്തി​ല്‍ ഉ​റ​പ്പ് ല​ഭി​ക്കു​ക​യും ചെ​യ്തു.