സൗ​ജ​ന്യ മെ​ഡി​ക്ക​ൽ ക്യാ​ന്പ് ന​ട​ത്തി ‌
Saturday, February 15, 2020 10:39 PM IST
തി​രു​വ​ല്ല: പു​ഷ്പ​ഗി​രി മെ​ഡി​ക്ക​ൽ കോ​ള​ജി​ന്‍റെ​യും മം​ഗ​ളം ക​ലാ സാ​ഹി​ത്യ​വേ​ദി​യു​ടെ​യും സം​യു​ക്താ​ഭി​മു​ഖ്യ​ത്തി​ൽ ബു​ധ​നൂ​ർ പ​ഞ്ചാ​യ​ത്ത് സ്റ്റേ​ഡി​യ​ത്തി​ൽ സൗ​ജ​ന്യ മെ​ഗാ മെ​ഡി​ക്ക​ൽ ക്യാ​ന്പ് ന​ട​ത്തി. മം​ഗ​ളം ക​ലാ സാ​ഹി​ത്യ​വേ​ദി ര​ക്ഷാ​ധി​കാ​രി കെ.​കെ. രാ​ജേ​ഷ്കു​മാ​റി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ ബു​ധ​നൂ​ർ ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് പി. ​വി​ശ്വം​ബ​ര പ​ണി​ക്ക​ർ ക്യാ​ന്പ് ഉ​ദ്ഘാ​ട​നം ചെ​യ്തു.

പു​ഷ്പ​ഗി​രി മെ​ഡി​ക്ക​ൽ കോ​ള​ജ് ഹോ​സ്പി​റ്റ​ൽ പി​ആ​ർ​ഒ ജി​ൻ​സ​ണ്‍ കെ. ​ജോ​ഷ്വ ആ​മു​ഖ പ്ര​ഭാ​ഷ​ണം ന​ട​ത്തി. വി​ദ​ഗ്ധ​രാ​യ ഡോ​ക്ട​ർ​മാ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തി​യ ക്യാ​ന്പി​ൽ മു​ന്നൂ​റോ​ളം പേ​ർ പ​ങ്കെ​ടു​ത്തു. ജ​ന​റ​ൽ മെ​ഡി​സി​ൻ, ഇ​എ​ൻ​റ്റി, കാ​ർ​ഡി​യോ​ള​ജി, അ​സ്ഥി​രോ​ഗം എ​ന്നി​വ​യാ​യി​രു​ന്നു പ്ര​ധാ​ന ചി​കി​ത്സാ വി​ഭാ​ഗ​ങ്ങ​ൾ. പു​ഷ്പ​ഗി​രി മെ​ഡി​ക്ക​ൽ കോ​ള​ജ് ഹോ​സ്പി​റ്റ​ൽ പ്രോ​ഗ്രാം കോ ​ഓ​ഡി​നേ​റ്റ​ർ​മാ​രാ​യ സി.​എ​സ്. ജോ​യ​ൽ, ജെ​റി​ൻ കെ. ​ജോ​സ് എ​ന്നി​വ ക്യാ​ന്പി​ന് നേ​തൃ​ത്വം ന​ൽ​കി.‌