പ്ര​മാ​ടം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​നെ ജീ​വ​നി വി​ല്ലേ​ജാ​യി പ്ര​ഖ്യാ​പി​ച്ചു
Saturday, February 15, 2020 10:39 PM IST
പ്ര​മാ​ടം: ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് കൃ​ഷി​ഭ​വ​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ പ​ച്ച​ക്ക​റി​യി​ൽ സ്വ​യം​പ​ര്യാ​പ്ത​ത കൈ​വ​രി​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടു​കൂ​ടി ആ​രം​ഭി​ച്ച ജീ​വ​നി പ​ദ്ധ​തി​യു​മാ​യി ഭാ​ഗ​മാ​യി മ​ണ്ണ് പ​രി​ശോ​ധ​നാ ക്യാ​മ്പ് കൃ​ഷി പാ​ഠ​ശാ​ല എ​ന്നി​വ ന​ട​ത്തി. ജീ​വ​നി പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​നെ മോ​ഡ​ൽ വി​ല്ലേ​ജാ​യി പ്ര​ഖ്യാ​പി​ച്ചു.ഇ​വ​യു​ടെ ഉ​ദ്ഘാ​ട​നം ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് റോ​ബി​ൻ പീ​റ്റ​ർ നി​ർ​വ​ഹി​ച്ചു.

വൈ​സ് പ്ര​സി​ഡ​ന്‍റ് ലി​സി ജെ​യിം​സ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ മ​ണ്ണ് പ​രി​ശോ​ധ​ന സം​ബ​ന്ധി​ച്ച് മീ​ന​മേ​രി ജോ​ർ​ജ് ക്ലാ​സെ​ടു​ത്തു. പ​രി​സ്ഥി​തി​സൗ​ഹൃ​ദ പ​ച്ച​ക്ക​റി കൃ​ഷി​യെ കു​റി​ച്ച് കൃ​ഷി വി​ജ്ഞാ​ന കേ​ന്ദ്രം ശാ​സ്ത്ര​ജ്ഞ​ൻ അ​ല​ക്സ് ജോ​ൺ ക്ലാ​സെ​ടു​ത്തു.

മോ​ഡ​ൽ വി​ല്ലേ​ജാ​യി പ്ര​മാ​ടം ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​നെ തി​ര​ഞ്ഞെ​ടു​ത്ത​തി​ന്‍റെ ഭാ​ഗ​മാ​യി 992 മ​ണ്ണു​സാ​മ്പി​ൾ പ​രി​ശോ​ധ​ന ന​ട​ത്തു​ന്നു​ണ്ട്. ഇ​തി​ന്‍റെ ആ​ദ്യ​ഘ​ട്ട​മാ​യി 24 സാ​മ്പി​ളു​ക​ൾ പ​രി​ശോ​ധ​ന ന​ട​ത്തി ഫ​ലം ക​ർ​ഷ​ക​ർ​ക്ക് ന​ൽ​കി. ഗ്രാ​മ​പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ ആ​ന​ന്ദ​വ​ല്ലി​യ​മ്മ, സു​ശീ​ല അ​ജി, കെ. ​എം. മോ​ഹ​ന​ൻ, അ​ന്ന​മ്മ ഫി​ലി​പ്പ്, കെ. ​പ്ര​കാ​ശ് കു​മാ​ർ, ടി.​ജി.​മാ​ത്യു, ദീ​പാ രാ​ജ​ൻ, പി. ​കെ. ഉ​ത്ത​മ​ൻ, അ​ശ്വ​തി സു​ഭാ​ഷ്, കൃ​ഷി ഓ​ഫീ​സ​ർ ആ​ൻ​സി എം. ​സ​ലിം, കൃ​ഷി ഉ​ദ്യോ​ഗ​സ്ഥ​രാ​യ ച​ന്ദ്ര​ബാ​ബു, ശ്രീ​ജ​കു​മാ​രി ജ​യ​ച​ന്ദ്ര​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.‌‌