സ്‌​കി​ല്‍ ര​ജി​സ്ട്രി ‌
Saturday, February 15, 2020 10:39 PM IST
പ​ത്ത​നം​തി​ട്ട: സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ ഗാ​ര്‍​ഹി​ക വ്യാ​വ​സാ​യി​ക ആ​വ​ശ്യ​ങ്ങ​ള്‍​ക്ക് വൈ​ദ​ഗ്ധ്യ​മു​ള്ള​വ​രു​ടെ സേ​വ​നം ല​ഭ്യ​മാ​ക്കു​ന്ന​തി​നാ​യി ആ​വി​ഷ്‌​ക​രി​ച്ച സ്‌​കി​ല്‍ ര​ജി​സ്ട്രി മൊ​ബൈ​ല്‍ ആ​പ്ലി​ക്കേ​ഷ​നി​ല്‍ സാ​ങ്കേ​തി​ക​വും പാ​ര​മ്പ​ര്യ​വു​മാ​യ വി​വി​ധ മേ​ഖ​ല​ക​ളി​ല്‍ പ്രാ​വീ​ണ്യ​മു​ള്ള​വ​ര്‍​ക്ക് സ​ര്‍​വീ​സ് പ്രൊ​വൈ​ഡ​റാ​യും സേ​വ​ന​ങ്ങ​ള്‍ ആ​വ​ശ്യ​മു​ള്ള​വ​ര്‍​ക്ക് ക​സ്റ്റ​മ​റാ​യും ര​ജി​സ്റ്റ​ര്‍ ചെ​യ്യാം.

താ​ല്‍​പ​ര്യ​മു​ള്ള​വ​ര്‍ 17ന​കം ആ​ധാ​ര്‍ കാ​ര്‍​ഡ്, ഐ​ടി​ഐ ട്രേ​ഡ് സ​ര്‍​ട്ടി​ഫി​ക്ക​റ്റ്, സ്‌​കി​ല്‍ വൈ​ദ​ഗ്ധ്യം തെ​ളി​യി​ക്കു​ന്ന പ​ഞ്ചാ​യ​ത്ത് മെം​ബ​റു​ടെ ക​ത്ത്, ഫോ​ട്ടോ, സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ളു​ടെ പ​ക​ര്‍​പ്പു​ക​ള്‍ എ​ന്നി​വ സ​ഹി​തം ഇ​ല​വും​തി​ട്ട​യി​ല്‍ പ്ര​വ​ര്‍​ത്തി​ക്കു​ന്ന മെ​ഴു​വേ​ലി ഗ​വ വ​നി​ത ഐ​ടി​ഐ​യി​ല്‍ എ​ത്ത​ണ​മെ​ന്ന് പ്രി​ന്‍​സി​പ്പ​ല്‍ അ​റി​യി​ച്ചു.
ഫോ​ണ്‍: 0468-2259952, 7907095840, 8075264830.‌