വ​ച​ന​വി​രു​ന്നി​ന് ഈ​ണം പ​ക​ർ​ന്ന് ഗാ​യ​ക​സം​ഘം
Friday, February 14, 2020 10:47 PM IST
മാ​രാ​മ​ണ്‍: വ​ച​ന​കേ​ഴ് വി​ക്കൊ​പ്പം മാ​രാ​മ​ണ്ണി​ലെ ഗാ​ന​ങ്ങ​ളും പ്ര​സി​ദ്ധ​മാ​ണ്. മു​ൻ​കൂ​ട്ടി ത​യാ​റാ​ക്കി​യ പാ​ട്ടു​ക​ൾ പ്ര​ത്യേ​ക​മാ​യി രൂ​പീ​ക​രി​ച്ച ഗാ​യ​ക​സം​ഘ​മാ​ണ് മ​ണ​ൽ​പ്പു​റ​ത്ത് പാ​ടു​ന്ന​ത്. മാ​സ​ങ്ങ​ൾ നീ​ണ്ട പ​രി​ശീ​ല​ന​ത്തി​നൊ​ടു​വി​ലാ​ണ് 101 അം​ഗ ഗാ​യ​ക​സം​ഘം ഗാ​ന​ങ്ങ​ൾ ആ​ല​പി​ക്കു​ന്ന​ത്. ശ്രു​തി മ​ധു​ര​മാ​യ ഗാ​ന​ങ്ങ​ളി​ലൂ​ടെ വി​ശ്വാ​സി​ക​ളു​ടെ മ​ന​സി​നെ സ്വാ​ധീ​നി​ക്കാ​ൻ ഗാ​യ​ക​സം​ഘ​ത്തി​നും ക​ഴി​യു​ന്നു.
മാ​ർ​ത്തോ​മ്മാ സ​ഭ​യു​ടെ വി​വി​ധ ഇ​ട​വ​ക​ക​ളി​ൽ നി​ന്ന് ശ​ബ്ദ​പ​രി​ശോ​ധ​ന ന​ട​ത്തി തെ​ര​ഞ്ഞെ​ടു​ക്ക​പ്പെ​ട്ട വ്യ​ത്യ​സ്ത പ്രാ​യ​ക്കാ​രാ​ണ് ഗാ​യ​ക​സം​ഘ​ത്തി​ലു​ള്ള​ത്. സ​ഭ​യു​ടെ സം​ഗീ​ത വി​ഭാ​ഗ​മാ​യ ഡി​പ്പാ​ർ​ട്ട്മെ​ന്‍റ് ഓ​ഫ് സേ​ക്ര​ഡ് മ്യൂ​സി​ക് ആ​ൻ​ഡ് ക​മ്യൂ​ണി​ക്കേ​ഷ​ൻ​സ് നേ​തൃ​ത്വം ന​ൽ​കു​ന്നു. ഡ​യ​റ​ക്ട​ർ റ​വ.​ആ​ശി​ഷ് തോ​മ​സ് ജോ​ർ​ജാ​ണ് ലീ​ഡ​ർ. മൂ​ന്ന് വൈ​ദി​ക​രും ഗാ​യ​ക​രാ​യു​ണ്ട്. വാ​ദ്യോ​പ​ക​ര​ണ​ങ്ങ​ൾ കൈ​കാ​ര്യം ചെ​യ്യാ​നും വൈ​ദി​ക​രു​ടെ സേ​വ​നം ല​ഭി​ക്കു​ന്നു​ണ്ട്.