ജ​ല​നി​ര​പ്പ് താ​ഴ‌്ന്നു ; നെ​ല്ല്, ഏ​ത്ത​വാ​ഴ കൃ​ഷി പ്ര​തി​സ​ന്ധി​യി​ൽ ‌
Wednesday, January 29, 2020 10:45 PM IST
തി​രു​വ​ല്ല: ജ​നു​വ​രി മാ​സ​ത്തി​ൽ ത​ന്നെ ജ​ലാ​ശ​യ​ങ്ങ​ളി​ലെ ജ​ല​നി​ര​പ്പ് ക്ര​മാ​തീ​ത​മാ​യി കു​റ​യു​ന്ന​ത് ക​ര്‍​ഷ​ക​രെ​യും ജ​ന​ങ്ങ​ളെ​യും ബു​ദ്ധി​മു​ട്ടി​ക്കു​ന്നു. മു​മ്പെ​ങ്ങു​മി​ല്ലാ​ത്ത വ​ര​ള്‍​ച്ച കൃ​ഷി​യെ ബാ​ധി​ക്കു​മോ​യെ​ന്ന ആ​ശ​ങ്ക​യി​ലാ​ണ് ക​ർ​ഷ​ക​ർ.

അ​പ്പ​ർ​കു​ട്ട​നാ​ട്ടി​ലെ ഒ​ട്ടു​മി​ക്ക പാ​ട​ശേ​ഖ​ര​ങ്ങ​ളി​ലും നെ​ല്ലി​ന് ര​ണ്ടാ​ഴ്ച മു​ത​ൽ ഒ​ന്ന​ര മാ​സം വ​രെ​യാ​ണ് പ്രാ​യം - രാ​സ​വ​ള​വും കീ​ട​നാ​ശി​നി​യും പ്ര​യോ​ഗി​ക്കു​ന്ന ഈ ​സ​മ​യ​ത്ത് ജ​ലം ന​ന്നാ​യി വേ​ണം. എ​ന്നാ​ൽ പാ​ട​ശേ​ഖ​ര​ങ്ങ​ളി​ലേ​ക്ക് വെ​ള്ളം കി​ട്ടു​ന്നി​ല്ല. 24 മ​ണി​ക്കൂ​റും മോ​ട്ടോ​റു​ക​ൾ ഉ​പ​യോ​ഗി​ച്ച് വെ​ള്ളം പ​മ്പ് ചെ​യ്യു​ന്നു​ണ്ട്.

പ​മ്പ, അ​ച്ച​ൻ​കോ​വി​ൽ, മ​ണി​മ​ല ന​ദി​ക​ളി​ൽ ജ​ല​നി​ര​പ്പ് തീ​രെ താ​ഴ്ന്ന​തോ​ടെ കി​ണ​റു​ക​ളും വ​റ്റി​ത്തു​ട​ങ്ങി. അ​വ​ശേ​ഷി​ക്കു​ന്ന വെ​ള്ള​ത്തി​നാ​ക​ട്ടെ നി​റം​വ്യ​ത്യാ​സ​വു​മു​ണ്ട്.

പാ​ട​ത്ത് വെ​ള്ളം​ക​യ​റ്റാ​ന്‍ പ​റ്റാ​താ​യ​തോ​ടെ പ​ട്ടാ​ള​പ്പു​ഴു​വി​ന്‍റെ ആ​ക്ര​മ​ണ​വും നെ​ല്ലി​ന്‍റെ മ​ഞ്ഞ​ളി​പ്പ് രോ​ഗ​ത്തി​നും കാ​ര​ണ​മാ​കു​ന്നു​ണ്ട്. ഇ​ട​ത്തോ​ടു​ക​ള്‍ പൂ​ര്‍​ണ​മാ​യി വ​റ്റി​ത്തു​ട​ങ്ങി.

കൃ​ഷി​ഭൂ​മി​യേ​ക്കാ​ള്‍ താ​ഴ്ന്ന​നി​ല​യി​ല്‍ ന​ദി​ക​ളി​ലെ ജ​ല​നി​ര​പ്പെ​ത്തി​യ​തോ​ടെ വെ​ള്ളം പാ​ട​ശേ​ഖ​ര​ങ്ങ​ളി​ലേ​ക്ക് പ​മ്പ് ചെ​യ്യേ​ണ്ടി വ​രു​ന്നു​ണ്ട്.

കു​ട്ട​നാ​ട്ടി​ൽ പ​മ്പിം​ഗ് സ​ബ്സി​ഡി ന​ൽ​കു​ന്ന​താ​ക​ട്ടെ പാ​ട​ശേ​ഖ​ര​ങ്ങ​ളി​ൽ നി​ന്ന് ജ​ലം പു​റ​ത്തേ​ക്ക് പ​മ്പ് ചെ​യ്യു​ന്ന​തി​നാ​ണ്. നെ​ല്‍​കൃ​ഷി​ക്ക് വ​ള​മി​ട്ട​ശേ​ഷം
പാ​ട​ത്തെ തൂ​മ്പു​ക​ള്‍ തു​റ​ന്നാ​ലും വെ​ള്ളം പാ​ട​ത്തേ​ക്ക് ക​യ​റ്റാ​നാ​കാ​ത്ത അ​വ​സ്ഥ​യാ​ണ്.
കൊ​യ്ത്തു​കാ​ലം ആ​കു​ന്പോ​ഴേ​ക്കും നെ​ല്ലു​ക​ള്‍ ക​രി​ഞ്ഞു​ണ​ങ്ങാ​ന്‍ സാ​ധ്യ​ത കൂ​ടു​ത​ലാ​ണെ​ന്ന് ക​ര്‍​ഷ​ക​ര്‍ പ​റ​യു​ന്നു.

ഏ​പ്രി​ല്‍, മേ​യ് മാ​സ​ങ്ങ​ളി​ല്‍ അ​നു​ഭ​വ​പ്പെ​ടു​ന്ന​തു​പോ​ലെ പ​ക​ല്‍ സ​മ​യ​ങ്ങ​ളി​ല്‍ 34 ഡി​ഗ്രി​യാ​ണ് അ​പ്പ​ർ കു​ട്ട​നാ​ട്ടി​ലെ ഇ​പ്പോ​ഴ​ത്തെ ശ​രാ​ശ​രി താ​പ​നി​ല. ക​രി​നി​ല​ങ്ങ​ളി​ല്‍ വി​ള​വി​റ​ക്കി​യ ക​ര്‍​ഷ​ക​രാ​ണ് കൂ​ടു​ത​ല്‍ ദു​രി​തം അ​നു​ഭ​വി​ക്കു​ന്ന​ത്.

ത​ല​വ​ടി, നെ​ടു​ന്പ്രം, പെ​രി​ങ്ങ​ര, നി​ര​ണം, ക​ട​പ്ര കൃ​ഷി​ഭ​വ​ന്‍ പ​രി​ധി​യി​ല്‍​പെ​ട്ട പ്ര​ദേ​ശ​ങ്ങ​ളി​ല്‍ കാ​ര്‍​ഷി​കാ​വ​ശ്യ​ങ്ങ​ള്‍​ക്ക് ജ​ല​ക്ഷാ​മം രൂ​ക്ഷ​മാ​യി അ​നു​ഭ​വ​പ്പെ​ടു​ന്നു​ണ്ട്. ഈ ​മേ​ഖ​ല​ക​ളി​ൽ മു​ൻ വ​ർ​ഷം പ​ട്ടാ​ള​പ്പു​ഴു​വി​ന്‍റെ ശ​ല്യം ഉ​ണ്ടാ​യി​രു​ന്നു. ഇ​ക്കു​റി​യും ഇ​തി​ന്‍റെ ശ​ല്യം ഉ​ണ്ടാ​കു​മോ​യെ​ന്ന് ക​ർ​ഷ​ക​ർ ഭ​യ​പ്പെ​ടു​ന്നു. ഇ​വ​യെ ചെ​റു​ക്കാ​നു​ള്ള എ​ളു​പ്പ​മാ​ര്‍​ഗം തു​ട​ര്‍​ച്ച​യാ​യി 12 മ​ണി​ക്കൂ​ര്‍ പാ​ട​ത്ത് വെ​ള്ളം ക​യ​റ്റി​യി​ടു​ക എ​ന്ന​താ​ണ്.

എ​ന്നാ​ല്‍, പ​ല പാ​ട​ങ്ങ​ളും വ​ര​ണ്ട് വി​ണ്ടു​കീ​റി​യ​നി​ല​യി​ലാ​ണ്. ജ​ലാ​ശ​യ​ങ്ങ​ളി​ലെ വെ​ള്ളം താ​ഴു​ന്ന​തി​ന് പി​ന്നാ​ലെ ന​ദി​ക​ളി​ലേ​യും തോ​ടു​ക​ളി​ലേ​യും പോ​ള​യു​ടെ ശ​ല്യ​വും ക​ര്‍​ഷ​ക​രെ ക​ടു​ത്ത​ദു​രി​ത​ത്തി​ലാ​ക്കു​ന്നു. ശ​രി​യാ​യ രീ​തി​യി​ല്‍ ബ​ണ്ടു​കെ​ട്ടി ബ​ല​പ്പെ​ടു​ത്താ​തി​നാ​ല്‍ തി​ട്ട​യി​ടി​ഞ്ഞ് തോ​ടു​ക​ളു​ടെ ആ​ഴം കു​റ​ഞ്ഞു.

മ​ണ​ല്‍​വാ​ര​ല്‍ മൂ​ലം പു​ഴ​യു​ടെ ആ​ഴം കൂ​ടി. മ​ഴ കു​റ​ഞ്ഞ​തോ​ടെ ജ​ല​നി​ര​പ്പും കു​റ​ഞ്ഞു. തോ​ടു​ക​ളി​ല്‍ വെ​ള്ളം​ക​യ​റാ​താ​യി.

പ​ല​യി​ട​ത്തും തൊ​ഴി​ലു​റ​പ്പു​തൊ​ഴി​ലാ​ളി​ക​ള്‍ വാ​ച്ചാ​ലു​ക​ളു​ടെ ആ​ഴം കൂ​ട്ടു​ന്ന ജോ​ലി​ക​ള്‍ ചെ​യ്യു​ന്നു​ണ്ട്. അ​നു​ദി​നം ചൂ​ടു​കൂ​ടി വ​രു​ന്ന​തോ​ടെ വേ​ന​ല്‍ മ​ഴ​യി​ലാ​ണ് ക​ര്‍​ഷ​ക​രു​ടെ ഇ​നി​യു​ള്ള പ്ര​തീ​ക്ഷ. ‌