സി​പി​എ​മ്മി​ന്‍റെ ഇ​ര​ട്ട​ത്താ​പ്പ് ജ​ന​കീ​യ വ​ഞ്ച​ന: ആ​ര്യാ​ട​ൻ ഷൗ​ക്ക​ത്ത് ‌
Wednesday, January 29, 2020 10:45 PM IST
പ​ത്ത​നം​തി​ട്ട: പൗ​ര​ത്വ നി​യ​മ​ഭേ​ദ​ഗ​തി​ക്കെ​തി​രെ മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​നും സി​പി​എ​മ്മും ഇ​ര​ട്ട​ത്താ​പ്പാ​ണ് സ്വീ​ക​രി​ച്ചു​വ​രു​ന്ന​തെ​ന്ന് സം​സ്കാ​ര സാ​ഹി​തി ചെ​യ​ർ​മാ​ൻ ആ​ര്യാ​ട​ൻ ഷൗ​ക്ക​ത്ത് പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ കു​റ്റ​പ്പെ​ടു​ത്തി.
നി​യ​മ​ഭേ​ദ​ഗ​തി​ക്കെ​തി​രെ​യു​ള്ള പ്ര​ക്ഷോ​ഭ​ത്തി​ൽ മു​ഖ്യ​മ​ന്ത്രി​യു​ടെ ന​യം ജ​ന​കീ​യ വ​ഞ്ച​ന​യാ​ണ്. നി​യ​മ​ഭേ​ദ​ഗ​തി​ക്കെ​തി​രെ മ​ഹാ​ശൃം​ഖ​ല തീ​ർ​ത്ത​വ​ർ ദേ​ശീ​യ പൗ​ര​ത്വ ര​ജി​സ്റ്റ​ർ ത​യാ​റാ​ക്കാ​ൻ എ​ന്യു​മ​റേ​റ്റ​ർ​മാ​രെ നി​യ​മി​ക്കു​ന്നു.
ഗ​വ​ർ​ണ​റെ തി​രി​ച്ചു​വി​ളി​ക്ക​ണ​മെ​ന​ന പ്ര​തി​പ​ക്ഷ പ്ര​മേ​യ​ത്തെ പി​ന്തു​ണ​യ്ക്കാ​ൻ ത​യാ​റാ​കാ​ത്ത സി​പി​എം ന​യ​വും ഇ​ര​ട്ട​ത്താ​പ്പി​ന്‍റെ ഭാ​ഗ​മാ​ണെ​ന്ന് ഷൗ​ക്ക​ത്ത് പ​റ​ഞ്ഞു.
ഭ​ര​ണ​ഘ​ട​ന​യെ സം​ര​ക്ഷി​ക്കാ​ൻ, ഞാ​ൻ പൗ​ര​ൻ, ഞാ​ൻ ഭാ​ര​തീ​യ​ൻ എ​ന്ന മു​ദ്രാ​വാ​ക്യ​വു​മാ​യി സം​സ്കാ​ര സാ​ഹി​തി ന​ട​ത്തു​ന്ന കാ​വ​ൽ​യാ​ത്ര​യു​മാ​യി പ​ത്ത​നം​തി​ട്ട​യി​ലെ​ത്തി​യ ഷൗ​ക്ക​ത്ത് പ​ത്ത​നം​തി​ട്ട​യി​ലും തി​രു​വ​ല്ല​യി​ലും പൊ​തു പ​രി​പാ​ടി​ക​ളി​ലും പ​ങ്കെ​ടു​ത്തു.
എ. ​സു​രേ​ഷ് കു​മാ​ർ, എ​ൻ.​വി. പ്ര​ദീ​പ് കു​മാ​ർ, സ​തീ​ഷ് ചാ​ത്ത​ങ്കേ​രി, അ​നി​ൽ കെ. ​വ​ർ​ഗീ​സ്, കെ. ​ഉ​ണ്ണി​ക്കൃ​ഷ്ണ​ൻ തു​ട​ങ്ങി​യ​വ​രും ഷൗ​ക്ക​ത്തി​നൊ​പ്പ​മു​ണ്ടാ​യി​രു​ന്നു. ‌
പ​ത്ത​നം​തി​ട്ട‍​യി​ൽ ന​ട​ന്ന സ്വീ​ക​ര​ണ​യോ​ഗം കെ​പി​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി കെ. ​ശി​വ​ദാ​സ​ന്‍​നാ​യ​ര്‍ ഉ​ദ്ഘാ​ട​നം ചെ​യ്തു. സാ​ഹി​തി ജി​ല്ലാ ചെ​യ​ര്‍​മാ​ന്‍ രാ​ജേ​ഷ് ചാ​ത്ത​ങ്ക​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
ഡി​സി​സി പ്ര​സി​ഡ​ന്‍റ് ബാ​ബു ജോ​ര്‍​ജ്, പി. ​മോ​ഹ​ന്‍​രാ​ജ്, സാ​ഹി​തി ജ​ന​ല്‍ ക​ണ്‍​വീ​ന​ര്‍ എ​ന്‍.​വി പ്ര​ദീ​പ്കു​മാ​ര്‍, കെ.​ആ​ര്‍.​ജി ഉ​ണ്ണി​ത്താ​ന്‍, കെ.​എം ഉ​ണ്ണി​കൃ​ഷ്ണ​ന്‍, ഷി​ബു വൈ​ക്കം, എ. ​സു​രേ​ഷ്‌​കു​മാ​ര്‍, അ​നി​ല്‍ കെ. ​വ​ര്‍​ഗീ​സ്, അ​ജി​ത് മ​ണ്ണി​ല്‍, നാ​സ​ര്‍​കോ​ണ്ടു​മ​ണ്ണി​ല്‍ പ്ര​സം​ഗി​ച്ചു.