ജ​ന​കീ​യ പ്ര​ക്ഷോ​ഭ​ജ്വാ​ല നാ​ളെ ആ​റ​ന്മു​ള​യി​ൽ ‌
Wednesday, January 29, 2020 10:43 PM IST
പ​ത്ത​നം​തി​ട്ട: കേ​ന്ദ്ര സം​സ്ഥാ​ന സ​ർ​ക്കാ​രു​ക​ളു​ടെ ദു​ർ​ഭ​ര​ണ​ത്തി​നെ​തി​രെ​യും പൗ​ര​ത്വ ഭേ​ദ​ഗ​തി നി​യ​മ​ത്തി​നെ​തി​രെ​യും ഡി​സി​സി പ്ര​സി​ഡ​ന്‍റ് ബാ​ബു ജോ​ർ​ജി​ന്‍റെ നേ​തൃ​ത്വ​ത്തി​ലു​ള്ള ജ​ന​കീ​യ പ്ര​ക്ഷോ​ഭ ജ്വാ​ല കാ​ൽ​ന​ട​യാ​ത്ര നാ​ളെ ആ​റ​ന്മു​ള നി​യോ​ജ​ക​മ​ണ്ഡ​ല​ത്തി​ൽ പ്ര​വേ​ശി​ക്കും. യു​ഡി​എ​ഫ ്മ​നു​ഷ്യ​ഭൂ​പ​ടം ത​യാ​റാ​ക്ക​ലു​മാ​യി ബ​ന്ധ​പ്പെ​ട്ട യാ​ത്ര ര​ണ്ടു​ദി​വ​സം നി​ർ​ത്തി​വ​ച്ച​താ​യും ഡി​സി​സി പ്ര​സി​ഡ​ന്‍റ് ബാ​ബു ജോ​ർ​ജ് പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​റ​ഞ്ഞു.നി​ല​വി​ൽ 23 മ​ണ്ഡ​ല​ങ്ങ​ളി​ലൂ​ടെ 125 കി​ലോ​മീ​റ്റ​ർ യാ​ത്ര പി​ന്നി​ട്ടു. 48 യോ​ഗ​ങ്ങ​ൾ ന​ട​ന്നു.
50 സ്ഥി​രാം​ഗ​ങ്ങ​ളാ​ണ് യാ​ത്ര​യി​ലു​ള്ള​ത്. യാ​ത്ര​യു​ടെ സ​മാ​പ​നം ഫെ​ബ്രു​വ​രി 19ലേ​ക്കു മാ​റ്റി. കെ​പി​സി​സി പ്ര​സി​ഡ​ന്‍റ് മു​ല​പ്പ​ള്ളി രാ​മ​ച​ന്ദ്ര​ൻ അ​ടൂ​രി​ൽ ന​ട​ക്കു​ന്ന സ​മാ​പ​ന​യോ​ഗം ഉ​ദ്ഘാ​ട​നം ചെ​യ്യും. 17ന് ​പ്ര​തി​പ​ക്ഷ നേ​താ​വ് യാ​ത്ര​യി​ൽ പ​ങ്കെ​ടു​ക്കും. എ.​കെ. ആ​ന്‍റ​ണി, എ​ഐ​സി​സി ജ​ന​റ​ൽ സെ​ക്ര​ട്ട​റി​മാ​രാ​യ കെ.​സി. വേ​ണു​ഗോ​പാ​ൽ, മു​കു​ൾ വാ​സ്നി​ക് തു​ട​ങ്ങി​യ​വ​ർ യോ​ഗ​ങ്ങ​ളി​ൽ പ​ങ്കെ​ടു​ക്കും. ‌