നാ​റാ​ണം​മൂ​ഴി സെ​ന്‍റ് ജോ​സ​ഫ് സ്കൂ​ളി​ൽ സ​പ്ത​തി ആ​ഘോ​ഷം ‌
Wednesday, January 29, 2020 10:43 PM IST
അ​ത്തി​ക്ക​യം: നാ​റാ​ണം​മൂ​ഴി സെ​ന്‍റ് ജോ​സ​ഫ്സ് ഹൈ​സ്കൂ​ൾ സ​പ്ത​തി നി​റ​വി​ൽ. വാ​ർ​ഷി​ക ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ ഇ​ന്നും നാ​ളെ​യും ന​ട​ക്കും. ഇ​ന്നു രാ​വി​ലെ പ​ത്തി​ന് കു​ട്ടി​ക​ൾ​ക്കു​ള്ള ശി​ല്പ​ശാ​ല, വ​ര​യും ചി​രി​യും ഹ​രി വ​ള്ളി​ക്കോ​ട് കോ​ട്ട​യം ന​യി​ക്കും. 1.30ന് ​പൂ​ർ​വ വി​ദ്യാ​ർ​ഥി സം​ഗ​മം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം രാ​ജ​ൻ നീ​റം​പ്ലാ​ക്ക​ൽ ഉ​ദ്ഘാ​ട​നം ചെ​യ്യും. നാ​ളെ രാ​വി​ലെ 10.30 ന് ​കു​ട്ടി​ക​ളു​ടെ വി​വി​ധ പ​രി​പാ​ടി​ക​ൾ. ഉ​ച്ച​യ്ക്ക് 1.30ന് ​പൊ​തു​സ​മ്മേ​ള​നം ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഗി​രി​ജ മ​ധു ഉ​ദ്ഘാ​ട​നം ചെ​യ്യും. പി​ടി​എ പ്ര​സി​ഡ​ന്‍റ് വി.​ജെ ബേ​ബി​ക്കു​ട്ടി അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ജ​യ​കൃ​ഷ്ണ സ​ന്ദേ​ശം ന​ൽ​കും. ‌

ചെ​റു​കോ​ൽ​പ്പു​ഴ, മാ​രാ​മ​ൺ ക​ൺ​വ​ൻ​ഷ​നു​ക​ൾ: മ​ന്ത്രി​ത​ല യോ​ഗം ‌

പ​ത്ത​നം​തി​ട്ട: അ​യി​രൂ​ര്‍-​ചെ​റു​കോ​ല്‍​പ്പു​ഴ ഹി​ന്ദു​മ​ത ക​ണ്‍​വ​ന്‍​ഷ​നോ​ട​നു​ബ​ന്ധി​ച്ചു​ള്ള അ​വ​സാ​ന​ഘ​ട്ട ഒ​രു​ക്ക​ങ്ങ​ള്‍ വി​ല​യി​രു​ത്തു​ന്ന​തി​നാ​യി നാ​ളെ ഉ​ച്ച​ക​ഴി​ഞ്ഞ് 2.30നും ​മാ​രാ​മ​ൺ ക​ൺ​വ​ൻ​ഷ​ൻ ക്ര​മീ​ക​ര​ണ​ങ്ങ​ൾ വി​ല​യി​രു​ത്താ​ൻ 3.30നും ​ക​ള​ക്ട​റേ​റ്റ് കോ​ൺ​ഫ​റ​ൻ​സ് ഹാ​ളി​ൽ യോ​ഗം ചേ​രും. ര​ണ്ട് യോ​ഗ​ങ്ങ​ളി​ലും മ​ന്ത്രി കെ. ​കൃ​ഷ്ണ​ൻ​കു​ട്ടി അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ‌