പ​ന്ത​ളം എ​മി​ന​ൻ​സ് സ്കൂ​ൾ ര​ജ​ത ജൂ​ബി​ലി സ​മാ​പ​ന സ​മ്മേ​ള​നം ‌
Wednesday, January 29, 2020 10:43 PM IST
പ​ത്ത​നം​തി​ട്ട: എ​മി​ന​ൻ​സ് എ​ഡ്യു​ക്കേ​ഷ​ൻ ട്ര​സ്റ്റി​ന്‍റെ ചു​മ​ത​ല​യി​ലു​ള്ള പ​ബ്ലി​ക് സ്കൂ​ൾ ര​ജ​ത ജൂ​ബി​ലി സ​മാ​പ​ന സ​മ്മേ​ള​നം നാ​ളെ ന​ട​ക്കും.
ജീ​വ​കാ​രു​ണ്യ പ്ര​വ​ർ​ത്ത​ന​ങ്ങ​ള​ട​ക്കം വി​വി​ധ​ങ്ങ​ളാ​യ പ​രി​പാ​ടി​ക​ളോ​ടെ ക​ഴി​ഞ്ഞ ഒ​രു​വ​ർ​ഷ​മാ​യി ന​ട​ന്നു​വ​ന്ന ര​ജ​ത​ജൂ​ബി​ലി ആ​ഘോ​ഷ​മാ​ണ് നാ​ളെ സ​മാ​പി​ക്കു​ന്ന​ത്.
വൈ​കു​ന്നേ​രം അ​ഞ്ചി​ന് ലോ​കാ​യു​ക്ത ജ​സ്റ്റീ​സ് സി​റി​യ​ക് ജോ​സ​ഫ് സ​മ്മേ​ള​നം ഉ​ദ്ഘാ​ട​നം ചെ​യ്യും.
എ​മി​ന​ൻ​സ് ഗ്രൂ​പ്പ് ചെ​യ​ർ​മാ​ൻ പി.​എം. ജോ​സി​ന്‍റെ അ​ധ്യ​ക്ഷ​ത​യി​ൽ രാ​ജ്യ​സ​ഭ ഉ​പാ​ധ്യ​ക്ഷ​ൻ പ്ര​ഫ. പി.​ജെ. കു​ര്യ​ൻ മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും. വി​വി​ധ പ​ദ്ധ​തി​ക​ൾ​ക്കാ​യു​ള്ള ധ​ന​സ​ഹാ​യ വി​ത​ര​ണം ചി​റ്റ​യം ഗോ​പ​കു​മാ​ർ എം​എ​ൽ​എ നി​ർ​വ​ഹി​ക്കും.
പ​ന്ത​ളം ന​ഗ​ര​സ​ഭ ചെ​യ​ർ​പേ​ഴ്സ​ണ്‍ ടി.​കെ. സ​തി, കു​ള​ന​ട ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ശോ​ക​ൻ കു​ള​ന​ട, കൗ​ണ്‍​സി​ല​ർ കെ.​ആ​ർ. ര​വി, അ​ബു എം. ​ജോ​ർ​ജ്, വി​ന്നി ച​ന്ദ്ര​ശേ​ഖ​ര​ൻ തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ക്കും.
എ​മി​ന​ൻ​സ് ഗ്രൂ​പ്പ് ചെ​യ​ർ​മാ​ൻ പി.​എം. ജോ​സ്, സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ പ്ര​ഫ.​ലാ​ലു വ​ർ​ഗീ​സ്, അ​ഡ്മി​നി​സ്്ട്രേ​റ്റ​ർ പി. ​മാ​ത്യു എ​ന്നി​വ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു. ‌