സ്ഥാ​നാ​രോ​ഹ​ണ​വും ആ​ദ​ര​വും സം​ഘാ​ട​ക​സ​മി​തി സ​മ്മേ​ള​നം ഇ​ന്ന് ‌
Tuesday, January 28, 2020 10:49 PM IST
കാ​ഞ്ഞി​ര​പ്പ​ള്ളി: കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​ത മെ​ത്രാ​നാ​യി നി​യ​മി​ത​നാ​യ മാ​ര്‍ ജോ​സ് പു​ളി​ക്ക​ലി​ന്‍റെ സ്ഥാ​നാ​രോ​ഹ​ണ​ത്തി​ന്‍റെ​യും രൂ​പ​താ​ധ്യ​ക്ഷ സ്ഥാ​ന​ത്തു​നി​ന്നു വി​ര​മി​ക്കു​ന്ന ബി​ഷ​പ് മാ​ര്‍ മാ​ത്യു അ​റ​യ്ക്ക​ലി​ന് രൂ​പ​താ​കു​ടും​ബം ന​ല്‍​കു​ന്ന ആ​ദ​ര​വി​ന്‍റെ​യും ക്ര​മീ​ക​ര​ണ​ങ്ങ​ള്‍​ക്കാ​യു​ള്ള സം​ഘാ​ട​ക​സ​മി​തി​യു​ടെ പ്ര​ഥ​മ സ​മ്മേ​ള​നം ഇ​ന്ന് വൈ​കു​ന്നേ​രം അ​ഞ്ചി​ന് പാ​സ്റ്റ​റ​ല്‍ സെ​ന്‍റ​ര്‍ ഓ​ഡി​റ്റോ​റി​യ​ത്തി​ല്‍ ന​ട​ക്കും.
ചാ​ന്‍​സി​ല​ര്‍ റ​വ.​ഡോ. കു​ര്യ​ന്‍ താ​മ​ര​ശേ​രി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ല്‍ വി​കാ​രി ജ​ന​റാ​ള്‍ ഫാ. ​ജ​സ്റ്റി​ന്‍ പ​ഴേ​പ​റ​മ്പി​ല്‍ ഉ​ദ്ഘാ​ട​നം ചെ​യ്യും. വി​കാ​രി ജ​ന​റാ​ള്‍ മോ​ണ്‍. ജോ​ര്‍​ജ് ആ​ലു​ങ്ക​ല്‍, പ്രൊ​ക്യു​റേ​റ്റ​ര്‍ ഫാ. ​മാ​ര്‍​ട്ടി​ന്‍ വെ​ള്ളി​യാം​കു​ളം, പ്രോ​ഗ്രാം കോ ​ഓ​ര്‍​ഡി​നേ​റ്റ​ര്‍ ഫാ. ​കു​ര്യാ​ക്കോ​സ് അ​മ്പ​ഴ​ത്തി​നാ​ല്‍, പാ​സ്റ്റ​റ​ല്‍ കൗ​ണ്‍​സി​ല്‍ സെ​ക്ര​ട്ട​റി ഷെ​വ​ലി​യാ​ര്‍ അ​ഡ്വ. വി.​സി. സെ​ബാ​സ്റ്റ്യ​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ക്കും. രൂ​പ​ത​യി​ലെ വി​വി​ധ ഡി​പ്പാ​ര്‍​ട്ട്‌​മെ​ന്‍റു​ക​ള്‍, പാ​സ്റ്റ​റ​ല്‍ കൗ​ണ്‍​സി​ല്‍ അം​ഗ​ങ്ങ​ള്‍, സം​ഘ​ട​നാ ഭാ​ര​വാ​ഹി​ക​ള്‍, ഇ​ട​വ​ക പ്ര​തി​നി​ധി​ക​ള്‍ എ​ന്നി​വ​രു​ള്‍​പ്പെ​ടു​ന്ന വി​പു​ല​മാ​യ സം​ഘാ​ട​ക​സ​മി​തി​ക്കും സ​മ്മേ​ള​നം രൂ​പം ന​ല്‍​കും.
ഫെ​ബ്രു​വ​രി മൂ​ന്നി​ന് രാ​വി​ലെ 10.30ന് ​കാ​ഞ്ഞി​ര​പ്പ​ള്ളി സെ​ന്‍റ് ഡോ​മി​നി​ക്‌​സ് ക​ത്തീ​ഡ്ര​ലി​ല്‍ ആ​രം​ഭി​ക്കു​ന്ന സ്ഥാ​നാ​രോ​ഹ​ണ​ച്ച​ട​ങ്ങി​ല്‍ സീ​റോ മ​ല​ബാ​ര്‍ സ​ഭ​യു​ടെ മേ​ജ​ര്‍ ആ​ര്‍​ച്ച്ബി​ഷ​പ് ക​ർ​ദി​നാ​ള്‍ മാ​ര്‍ ജോ​ര്‍​ജ് ആ​ല​ഞ്ചേ​രി മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും.
ച​ങ്ങ​നാ​ശേ​രി ആ​ർ​ച്ച് ബി​ഷ​പ് മാ​ര്‍ ജോ​സ​ഫ് പെ​രു​ന്തോ​ട്ടം സ​ഹ​കാ​ർ​മി​ക​നാ​യി​രി​ക്കും. കെ​സി​ബി​സി വൈ​സ് പ്ര​സി​ഡ​ന്‍റ് ബി​ഷ​പ് ഡോ. ​വ​ര്‍​ഗീ​സ് ച​ക്കാ​ല​യ്ക്ക​ല്‍ സ​ന്ദേ​ശം ന​ല്‍​കും. രൂ​പ​താ​ധ്യ​ക്ഷ സ്ഥാ​ന​ത്തു​നി​ന്നു വി​ര​മി​ക്കു​ന്ന മാ​ര്‍ മാ​ത്യു അ​റ​യ്ക്ക​ലി​ന് രൂ​പ​താ കു​ടും​ബ​ത്തി​ന്‍റെ ആ​ദ​ര​വ് കാ​ഞ്ഞി​ര​പ്പ​ള്ളി ക​ത്തീ​ഡ്ര​ല്‍ മ​ഹാ​ജൂ​ബി​ലി​ഹാ​ളി​ല്‍ ഉ​ച്ച​ക​ഴി​ഞ്ഞ് 2.30ന് ​ആ​രം​ഭി​ക്കും.
സീ​റോ മ​ല​ങ്ക​ര സ​ഭ മേ​ജ​ര്‍ ആ​ര്‍​ച്ച്ബി​ഷ​പ് മാ​ർ ബ​സേ​ലി​യോ​സ് ക്ലീ​മി​സ് കാ​തോ​ലി​ക്കാ ബാ​വ ഉ​ദ്ഘാ​ട​നം ചെ​യ്യും.
പാ​ലാ ബി​ഷ​പ് മാ​ര്‍ ജോ​സ​ഫ് ക​ല്ല​റ​ങ്ങാ​ട്ട് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തും.
മാ​ര്‍ മാ​ത്യു അ​റ​യ്ക്ക​ലി​ന് പൊ​തു​സ​മൂ​ഹം ന​ല്‍​കു​ന്ന ജ​ന​കീ​യ ആ​ദ​ര​വ് മാ​ര്‍​ച്ച് ഒ​ന്നി​ന് വൈ​കു​ന്നേ​രം 4.30ന് ​മു​ഖ്യ​മ​ന്ത്രി പി​ണ​റാ​യി വി​ജ​യ​ന്‍റെ സാ​ന്നി​ധ്യ​ത്തി​ല്‍ വി​വി​ധ സാ​മൂ​ഹ്യ, മ​ത, രാ​ഷ്ട്രീ​യ, സാം​സ്‌​കാ​രി​ക മേ​ഖ​ല​യി​ലു​ള്ള​വ​രു​ടെ​യും സു​ഹൃ​ത്തു​ക്ക​ളു​ടെ​യും അ​ഭ്യു​ദ​യ​കാം​ഷി​ക​ളു​ടെ​യും പ​ങ്കാ​ളി​ത്ത​ത്തോ​ടെ കാ​ഞ്ഞി​ര​പ്പ​ള്ളി​യി​ല്‍ ന​ട​ക്കും.