ഐ​ടി വി​ദ്യാ​ർ​ഥി​ക​ൾ​ക്കാ​യി ടെ​ക്പ്രോ സ്കോ​ള​ർ​ഷി​പ്പ് പ​രീ​ക്ഷ ‌
Tuesday, January 28, 2020 10:49 PM IST
പ​ത്ത​നം​തി​ട്ട: തി​രു​വ​ന​ന്ത​പു​രം ആ​സ്ഥാ​ന​മാ​യി പ്ര​വ​ർ​ത്തി​ക്കു​ന്ന ഐ​ടി പ​രി​ശീ​ല​ന സ്ഥാ​പ​ന​മാ​യ നെ​റ്റ് വ​ർ​ക്ക് സി​സ്റ്റം​സി​ന്‍റെ തി​രു​വ​ല്ല ശാ​ഖ​യി​ൽ 12 -ാമ​ത് സ്കി​ൽ ഡ​വ​ല​പ്മെ​ന്‍റ് സ്കോ​ള​ർ​ഷി​പ്പ് പ​രീ​ക്ഷ​യാ​യ ടെ​ക്പ്രോ 2020 യി​ൽ പ​ങ്കെ​ടു​ക്കാ​ൻ അ​പേ​ക്ഷ​ക​ൾ ക്ഷ​ണി​ച്ചു.വി​വ​ര​സാ​ങ്കേ​തി​ക രം​ഗ​ത്തേ​ക്ക് ആ​ഭി​മു​ഖ്യം കാ​ട്ടു​ന്ന വി​ദ്യാ​ർ​ഥി​ക​ൾ​ക്കു​ള്ള പ്രോ​ത്സാ​ഹ​ന പ​ദ്ധ​തി​യാ​ണ ്പ​രീ​ക്ഷ. പ​രീ​ക്ഷ​യെ​ഴു​തു​ന്ന കു​ട്ടി​ക​ൾ​ക്ക് 40 ശ​ത​മാ​നം സ്കോ​ള​ർ​ഷി​പ്പ് ല​ഭ്യ​മാ​കും.
എ​ൻ​ജി​നീ​യ​റിം​ഗ്, ഡി​പ്ലോ​മ, ഡി​ഗ്രി, ഐ​ടി​ഐ, എം​സി​എ, എം​ബി​എ, ബി​ബി​എ, ഐ​ടി​ഐ, പ്ല​സ്ടു സ്കൂ​ൾ വി​ദ്യാ​ർ​ഥി​ക​ൾ​ക്ക് പ​രീ​ക്ഷ​യ്ക്ക് അ​പേ​ക്ഷി​ക്കാം. നെ​റ്റ് വ​ർ​ക്സ് സി​സ്റ്റ​ത്തി​ന്‍റെ കാ​ന്പ​സു​ക​ളി​ലാ​ണ് പ​രീ​ക്ഷ. ര​ജി​സ്ട്രേ​ഷ​ന് 9249000400 ന​ന്പ​രി​ൽ ബ​ന്ധ​പ്പെ​ടാ​മെ​ന്ന് സം​ഘാ​ട​ക​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു. എ​ക്സി​ക്യൂ​ട്ടീ​വ് ഡ​യ​റ​ക്ട​ർ ആ​ർ. ശി​വ​ദാ​സ്, സെ​ന്‍റ​ർ ചു​മ​ത​ല​ക്കാ​രാ​യ ആ​ർ. ശി​വ​കു​മാ​ർ, രേ​ഷ്മ എ​സ്. കൃ​ഷ്ണ​ൻ എ​ന്നി​വ​ർ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ പ​ങ്കെ​ടു​ത്തു.‌