മു​ണ്ടു​കു​ഴി സെ​ന്‍റ് മേ​രീ​സ് പ​ള്ളി​യി​ൽ തി​രു​നാ​ൾ ‌
Tuesday, January 28, 2020 10:49 PM IST
മു​ണ്ടു​കു​ഴി: സെ​ന്‍റ് മേ​രീ​സ് മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ പ​ള്ളി​യി​ൽ തി​രു​നാ​ളി​ന് വി​കാ​രി ഫാ.​സ​ന്തോ​ഷ് അ​ഴ​ക​ത്ത് കൊ​ടി​യേ​റ്റ് നി​ർ​വ​ഹി​ച്ചു. തി​രു​നാ​ൾ ദി​വ​സ​ങ്ങ​ളി​ൽ എ​ല്ലാ ദി​വ​സ​വും പ​രി​ശു​ദ്ധ ദൈ​വ​മാ​താ​വി​നോ​ടു​ള്ള മ​ധ്യ​സ്ഥ പ്രാ​ർ​ഥ​ന​യും വി​വി​ധ റീ​ത്തു​ക​ളി​ലു​ള്ള വി​ശു​ദ്ധ കു​ർ​ബാ​ന​യും ഉ​ണ്ടാ​യി​രി​ക്കും. ല​ത്തീ​ൻ ക്ര​മ​ത്തി​ലു​ള്ള വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്ക് ഫാ. ​ആ​ന്‍റ​ണി ക​ന​ക​മം​ഗ​ല​വും സീ​റോ മ​ല​ബാ​ർ ക്ര​മ​ത്തി​ലു​ള്ള വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്ക് ഫാ. ​ഡൊ​മി​നി​ക് സാ​വി​യോ കൊ​ല്ല​റേ​റ്റും കാ​ർ​മി​ക​ത്വം വ​ഹി​ക്കും. ഫാ.​ജോ​ർ​ജ് പ​ത്തി​പ്പ​റ​മ്പി​ൽ സീ​റോ മ​ല​ങ്ക​ര ക്ര​മ​ത്തി​ലു​ള്ള ദി​വ്യ​ബ​ലി അ​ർ​പ്പി​ക്കും.
30, 31 തീ​യ​തി​ക​ളി​ൽ വൈ​കു​ന്നേ​രം ആ​റി​ന് സ​ന്ധ്യാ​പ്രാ​ർ​ഥ​ന​യ്ക്ക് ശേ​ഷം റ​വ.​ഡോ. മാ​ത്യു മ​ഴ​വ​ഞ്ചേ​രി​ലി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ കു​ടും​ബ ന​വീ​ക​ര​ണ ധ്യാ​നം. ഫെ​ബ്രു​വ​രി ഒ​ന്നി​ന് വൈ​കു​ന്നേ​രം 6.30ന് ​തൃ​ക്കോ​യി​ക്ക​ൽ കു​രി​ശ​ടി​യി​ൽ സ​ന്ധ്യാ​പ്രാ​ർ​ഥ​ന​യ്ക്ക് ഫാ. ​മാ​ത്യു വാ​ഴ​യി​ൽ നേ​തൃ​ത്വം ന​ൽ​കും. തു​ട​ർ​ന്ന് ആ​ഘോ​ഷ​മാ​യ റാ​സ. ഫാ.​ജോ​ൺ പ​ടി​പ്പു​ര​യ്ക്ക​ൽ തി​രു​നാ​ൾ സ​ന്ദേ​ശം ന​ൽ​കും.
ഫെ​ബ്രു​വ​രി ര​ണ്ടി​ന് രാ​വി​ലെ പ്ര​ഭാ​ത പ്രാ​ർ​ഥ​ന​യ്ക്ക് ശേ​ഷം ആ​ഘോ​ഷ​മാ​യ വി​ശു​ദ്ധ കു​ർ​ബാ​ന, കു​ട്ടി​ക​ളു​ടെ ആ​ദ്യ​കു​ർ​ബാ​ന സ്വീ​ക​ര​ണം. ഡോ. ​ഏ​ബ്ര​ഹാം മാ​ർ യൂ​ലി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും. തി​രു​നാ​ൾ ന​ട​ത്തി​പ്പി​നാ​യി ട്ര​സ്റ്റി കു​ഞ്ഞു​മോ​ൻ, സെ​ക്ര​ട്ട​റി ടോ​ണി തു​ട​ങ്ങി​യ​വ​രു​ടെ നേ​തൃ​ത്വ​ത്തി​ൽ വി​വി​ധ ക​മ്മി​റ്റി​ക​ൾ പ്ര​വ​ർ​ത്തി​ച്ച് വ​രു​ന്നു. ‌