കേ​ര​ള​ത്തെ രോ​ഗ​വി​മു​ക്ത​മാ​ക്കി മാ​റ്റു​ക​യാ​ണു സ​ര്‍​ക്കാ​ര്‍ ല​ക്ഷ്യം: മ​ന്ത്രി കെ.​രാ​ജു ‌
Tuesday, January 28, 2020 10:46 PM IST
പ​ത്ത​നം​തി​ട്ട: കേ​ര​ള​ത്തെ രോ​ഗ​വി​മു​ക്ത​മാ​ക്കി മാ​റ്റു​ക​യാ​ണു സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ ല​ക്ഷ്യ​മെ​ന്ന്മ​ന്ത്രി കെ. ​രാ​ജു. ആ​ര്‍​ദ്രം ജ​ന​കീ​യ കാ​ന്പെ​യ്ന്‍ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം നി​ര്‍​വ​ഹി​ച്ചു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി. മാ​ലി​ന്യ നി​വാ​ര​ണം ഓ​രോ വ്യ​ക്തി​യു​ടേ​യും ഉ​ത്ത​ര​വാ​ദി​ത്വ​മാ​ണ്.

മാ​ലി​ന്യ നി​ര്‍​മാ​ര്‍​ജ​ന​ത്തി​ലൂ​ടെ മാ​ത്ര​മേ പ​ട​ര്‍​ന്നു പി​ടി​ക്കു​ന്ന രോ​ഗ​ങ്ങ​ളി​ല്‍ നി​ന്ന് ജ​ന​ങ്ങ​ളെ സം​ര​ക്ഷി​ക്കാ​ന്‍ ക​ഴി​യൂ. ആ​ര്‍​ദ്രം മി​ഷ​ന്‍റെ വി​ജ​യം ജ​ന​ങ്ങ​ളു​ടെ ജീ​വി​ത​വി​ജ​യം കൂ​ടി​യാ​ണ്. ഒ​രു ദി​വ​സം കൊ​ണ്ട് അ​വ​സാ​നി​ക്കു​ന്ന കാ​മ്പ​യി​ന​ല്ല ഇ​തെ​ന്നും ഇ​തി​ന് തു​ട​ര്‍​ച്ച​യു​ണ്ടാ​കു​മെ​ന്നും മ​ന്ത്രി പ​റ​ഞ്ഞു. റ​വ​ന്യു ബ്ലോ​ക്കു​ക​ളി​ല്‍ നി​ന്നു​ള്ള ടീ​മു​ക​ളെ ഉ​ള്‍​പ്പെ​ടു​ത്തി​യു​ള്ള വോ​ളി​ബോ​ള്‍ മ​ത്സ​ര വി​ജ​യി​ക​ള്‍​ക്കു മ​ന്ത്രി ട്രോ​ഫി​ക​ള്‍ വി​ത​ര​ണം ചെ​യ്തു. ദേ​ശീ​യ ഗു​ണ​നി​ല​വാ​ര​മു​ള്ള സ​ര്‍​ട്ടി​ഫി​ക്ക​റ്റി​ന് അ​ര്‍​ഹ​മാ​യ ഓ​ത​റ കു​ടും​ബാ​രോ​ഗ്യ കേ​ന്ദ്ര​ത്തെ മ​ന്ത്രി പു​ര​സ്‌​കാ​രം ന​ല്‍​കി ആ​ദ​രി​ച്ചു. വീ​ണാ ജോ​ര്‍​ജ് എം​എ​ല്‍​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

എം​എ​ല്‍​എ​മാ​രാ​യ രാ​ജു ഏ​ബ്ര​ഹാം, ചി​റ്റ​യം ഗോ​പ​കു​മാ​ര്‍, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ന്ന​പൂ​ര്‍​ണാ​ദേ​വി, എ​ഡി​എം അ​ല​ക്‌​സ് പി. ​തോ​മ​സ്, കേ​ര​ള കോ​ണ്‍​ഗ്ര​സ് - എം ​ജി​ല്ലാ പ്ര​സി​ഡ​ന്‍റ് വി​ക്ട​ര്‍ ടി. ​തോ​മ​സ്, ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ.​എ.​എ​ല്‍. ഷീ​ജ, ഹോ​മി​യോ ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഡോ. ​ബി​ജു​കു​മാ​ര്‍, ഡെ​പ്യൂ​ട്ടി ഡി​എം​ഒ ഡോ.​സി.​എ​സ്. ന​ന്ദി​നി, കു​ടും​ബ​ശ്രീ ജി​ല്ലാ കോ ​ഓ​ര്‍​ഡി​നേ​റ്റ​ര്‍ കെ. ​വി​ധു, ആ​ര്‍​ദ്രം അ​സി​സ്റ്റ​ന്‍റ് നോ​ഡ​ല്‍ ഓ​ഫീ​സ​ര്‍ ഡോ. ​ശ്രീ​രാ​ജ്, ജി​ല്ലാ​ത​ല ഉ​ദ്യോ​ഗ​സ്ഥ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.കാ​ന്പെ​യ്ന്‍റെ ഭാ​ഗ​മാ​യി പ​ത്ത​നം​തി​ട്ട സെ​ന്‍റ് പീ​റ്റേ​ഴ്സ് ജം​ഗ്ഷ​നി​ല്‍ നി​ന്നും മു​നി​സി​പ്പ​ല്‍ ബ​സ് സ്റ്റാ​ൻ​ഡി​ലേ​ക്ക് കൂ​ട്ട​ന​ട​ത്തം സം​ഘ​ടി​പ്പി​ച്ചു.
കൂ​ട്ട​ന​ട​ത്തം ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ജി. ​ജ​യ​ദേ​വ് ഫ്ളാ​ഗ് ഓ​ഫ് ചെ​യ്തു.

സ്‌​കൂ​ള്‍ - കോ​ള​ജ് വി​ദ്യാ​ര്‍​ഥി​ക​ള്‍, സ​ന്ന​ദ്ധ​സം​ഘ​ട​നാ പ്ര​വ​ര്‍​ത്ത​ക​ര്‍, വി​വി​ധ സ​ര്‍​ക്കാ​ര്‍ വ​കു​പ്പു​ക​ളി​ലെ ജീ​വ​ന​ക്കാ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു. ഇ​തോ​ടൊ​പ്പം സൈ​ക്ലിം​ഗ്, റോ​ള​ര്‍ സ്‌​കേ​റ്റിം​ഗ്, ഫ്ളാ​ഷ്മോ​ബ്, തെ​രു​വു​നാ​ട​കം തു​ട​ങ്ങി​യ പ​രി​പാ​ടി​ക​ളും അ​വ​ത​രി​പ്പി​ച്ചു.