മേ​രി​മാ​താ ഫൊ​റോ​ന ദേ​വാ​ല​യ​ത്തി​ൽ തി​രു​നാ​ൾ, ഇ​ന്ന് കൊ​ടി​യേ​റ്റ് ‌
Tuesday, January 28, 2020 10:46 PM IST
പ​ത്ത​നം​തി​ട്ട: മേ​രി​മാ​താ ഫൊ​റോ​ന ദേ​വാ​ല​യ​ത്തി​ൽ പ​രി​ശു​ദ്ധ ക​ന്യ​ക​മ​റി​യ​ത്തി​ന്‍റെ​യും വി​ശു​ദ്ധ സെ​ബ​സ്ത്യാ​നോ​സി​ന്‍റെ​യും തി​രു​നാ​ൾ ആ​ഘോ​ഷ​ങ്ങ​ൾ​ക്ക് ഇ​ന്നു കൊ​ടി​യേ​റും.വൈ​കു​ന്നേ​രം ആ​റി​ന് ഫൊ​റോ​ന വി​കാ​രി മോ​ണ്‍. ജോ​ർ​ജ് ആ​ലു​ങ്ക​ൽ കൊ​ടി​യേ​റ്റ് നി​ർ​വ​ഹി​ക്കും. തു​ട​ർ​ന്ന് ആ​ഘോ​ഷ​മാ​യ വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്ക് ഫാ.​ജ​സ്റ്റി​ൻ ലോ​റ​ൻ​സ് കാ​ർ​മി​ക​ത്വം വ​ഹി​ക്കും.
നാ​ളെ വൈ​കു​ന്നേ​രം ആ​റി​ന് ജ​പ​മാ​ല, ല​ദീ​ഞ്ഞ് തു​ട​ർ​ന്ന് കു​ർ​ബാ​ന, സ​ന്ദേ​ശം. ഫാ.​സെ​ബാ​സ്റ്റ്യ​ൻ മു​തു​പ്ലാ​ക്ക​ൽ കാ​ർ​മി​ക​നാ​കും. ദി​വ്യ​കാ​രു​ണ്യ​പ്ര​ദ​ക്ഷി​ണ​വും ഉ​ണ്ടാ​കും.
31നു ​വൈ​കു​ന്നേ​രം 6.30ന് ​ആ​ഘോ​ഷ​മാ​യ വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്ക് ഫാ.​ഏ​ബ്ര​ഹാം മ​ണ്ണി​ൽ കാ​ർ​മി​ക​ത്വം വ​ഹി​ക്കും. തു​ട​ർ​ന്ന് മേ​രി​നാ​മ​ധാ​രി​ക​ളു​ടെ സം​ഗ​മം, പ്രാ​ർ​ഥ​ന, ആ​ശി​ർ​വാ​ദം.
ഫെ​ബ്രു​വ​രി ഒ​ന്നി​നു വൈ​കു​ന്നേ​രം 4.30ന് ​ആ​ഘോ​ഷ​മാ​യ വി​ശു​ദ്ധ കു​ർ​ബാ​ന​യ്ക്ക് ഫാ.​ജോ​ർ​ജ് അ​ന​ന്ത​ക്കാ​ട്ട് മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും.
6.15ന് ​ഭ​ക്തി​നി​ർ​ഭ​ര​മാ​യ പ്ര​ദ​ക്ഷി​ണം ദേ​വാ​ല​യ​ത്തി​ൽ നി​ന്നാ​രം​ഭി​ച്ച് സെ​ന്‍റ് പീ​റ്റേ​ഴ്സ് ക​ത്തീ​ഡ്ര​ൽ പ​ള്ളി കു​രി​ശ​ടി​യി​ൽ പ്രാ​ർ​ഥ​ന ന​ട​ത്തി ടൗ​ണി​ലൂ​ടെ പ​ള്ളി​യി​ലെ​ത്തും.
ര​ണ്ടി​നു രാ​വി​ലെ 8.30ന് ​ആ​ഘോ​ഷ​മാ​യ സ​മൂ​ഹ​ബ​ലി​ക്ക് കാ​ഞ്ഞി​ര​പ്പ​ള്ളി രൂ​പ​ത​യി​ലെ ന​വ​വൈ​ദി​ക​രാ​യ ഫാ.​ആ​ൽ​വി​ൻ കാ​ർ​ലോ​സ് കീ​ര​ഞ്ചി​റ, ഫാ.​ജോ​സ​ഫ് താ​ന്നി​ക്കാ​പ്പാ​റ​യി​ൽ, ഫാ.​സ്ക​റി​യ തോ​ട്ട​ക്ക​ര എ​ന്നി​വ​ർ കാ​ർ​മി​ക​രാ​കും. തു​ട​ർ​ന്ന് സ​ന്ദേ​ശം, പ​ള്ളി​ചു​റ്റി പ്ര​ദ​ക്ഷി​ണം.
പാ​രീ​ഷ്ഹാ​ളി​ൽ ന​ട​ക്കു​ന്ന മാ​ന​വ​മൈ​ത്രി സം​ഗ​മ​വും ആ​ദ​രി​ക്ക​ലും ബി​ഷ​പ് യൂ​ഹാ​നോ​ൻ മാ​ർ ക്രി​സോ​സ്റ്റം ഉ​ദ്ഘാ​ട​നം ചെ​യ്യും. ജി​ല്ലാ സെ​ഷ​ൻ​സ് ജ​ഡ്ജി ജോ​ണ്‍ കെ. ​ഇ​ല്ലി​ക്കാ​ട്ടി​ൽ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും.
മോ​ണ്‍​സി​ഞ്ഞോ​ർ പ​ദ​വി​യി​ലേ​ക്ക് ഉ​യ​ർ​ത്ത​പ്പെ​ട്ട തെ​ക്ക​ൻ​മി​ഷ​നു​ക​ലു​ടെ പ്ര​ത്യേ​ക ചു​മ​ത​ല​യു​ള്ള വി​കാ​രി ജ​ന​റാ​ളും ഫൊ​റോ​ന വി​കാ​രി​യു​മാ​യ മോ​ണ്‍.​ജോ​ർ​ജ് ആ​ലു​ങ്ക​ലി​നെ യോ​ഗ​ത്തി​ൽ ആ​ദ​രി​ക്കും.
പ​ത്ത​നം​തി​ട്ട ഇ​മാം അ​ബ്ദു​ൾ ഷു​ക്കൂ​ർ മൗ​ല​വി അ​ൽ ഖാ​സി​മി, ബ്ര​ഹ്മ​കു​മാ​രി ഉ​ഷ ബ​ഹ​ൻ​ജി എ​ന്നി​വ​ർ അ​നു​ഗ്ര​ഹ​പ്ര​ഭാ​ഷ​ണം ന​ട​ത്തും.‌