പ്ര​ഖ്യാ​പ​ന​ങ്ങ​ൾ എ​ല്ലാം പാ​ഴ് വാ​ക്കു​ക​ൾ: ദ​യാ​ബാ​യി ‌
Tuesday, January 28, 2020 10:46 PM IST
പ​ത്ത​നം​തി​ട്ട: കാ​സ​ർ​ഗോ​ഡി​ന്‍റെ മ​ണ്ണി​ൽ ജ​നി​ച്ചു​വീ​ഴു​ന്ന ഓ​രോ കു​ട്ടി​യു​ടെ​യും ജീ​വി​തം എ​ങ്ങ​നെ​യെ​ന്ന ആ​ശ​ങ്ക മാ​റാ​തെ നി​ൽ​ക്കു​ന്പോ​ഴും പൊ​ള്ള​യാ​യ വാ​ഗ്ദാ​ന​ങ്ങ​ളി​ലൂ​ടെ ആ ​ജ​ന​ത​യെ ഇ​ന്നും വ​ഞ്ചി​ച്ചു​കൊ​ണ്ടി​രി​ക്കു​ക​യാ​ണെ​ന്ന് സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക ദ​യാ​ബാ​യി. കാ​സ​ർ​ഗോ​ഡ് ജി​ല്ല​യി​ലെ എ​ൻ​ഡോ​സ​ൾ​ഫാ​ൻ ദു​രി​ത​ബാ​ധി​ത​രു​ടെ ജീ​വി​ത​യാ​ഥാ​ർ​ഥ്യ​ങ്ങ​ൾ പു​റം​ലോ​ക​ത്തെ​ത്തി​ക്കു​ക​യെ​ന്ന ല​ക്ഷ്യ​ത്തോ​ടെ സാ​മൂ​ഹി​ക പ്ര​വ​ർ​ത്ത​ക ദ​യാ​ബാ​യി ഏ​കാം​ഗ നാ​ട​ക​വു​മാ​യി പ​ത്ത​നം​തി​ട്ട​യി​ൽ എ​ത്തി​യ​താ​യി​രു​ന്നു ദ​യാ​ബാ​യി.
എ​ൻ​ഡോ​സ​ൾ​ഫാ​ൻ വി​ഷ​മ​ല്ലെ​ന്നും പ​ച്ച​വെ​ള്ള​മാ​ണെ​ന്നും റി​പ്പോ​ർ​ട്ട് ന​ൽ​കി​യ​വ​രും അ​വ​രു​ടെ കു​ടും​ബ​വും അ​തു കു​ടി​ച്ച് സ​മൂ​ഹ​ത്തെ ബോ​ധ്യ​പ്പെ​ടു​ത്ത​ട്ടെ. വ​ലി​യൊ​രു ദു​ര​ന്ത​ത്തെ​യാ​ണ് നാം ​നേ​രി​ട്ടു​കൊ​ണ്ടി​രി​ക്കു​ന്ന​തെ​ന്ന തി​രി​ച്ച​റി​വി​ൽ കേ​ര​ളം മു​ഴു​വ​ൻ പ്ര​തി​ഷേ​ധ​ജ്വാ​ല ഉ​യ​ര​ണ​മെ​ന്നും ദ​യാ​ബാ​യി അ​ഭി​പ്രാ​യ​പ്പെ​ട്ടു.
പ​ത്ത​നം​തി​ട്ട കാ​തോ​ലി​ക്കേ​റ്റ് കോ​ള​ജി​ലെ വി​ദ്യാ​ർ​ഥി​ക​ൾ ഇ​ന്ന​ലെ ജി​ല്ല​യു​ടെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഇ​തേ വി​ഷ​യ​വു​മാ​യി ബ​ന്ധ​പ്പെ​ടു​ത്തി അ​വ​ത​രി​പ്പി​ച്ച തെ​രു​വു​നാ​ട​ക യാ​ത്ര​യു​ടെ സ​മാ​പ​ന​ത്തോ​ട​നു​ബ​ന്ധി​ച്ച് പ​ത്ത​നം​തി​ട്ട പ്ര​സ്ക്ല​ബി​ന്‍റെ കൂ​ടി സ​ഹ​ക​ര​ണ​ത്തി​ൽ ന​ട​ത്തി​യ പ​രി​പാ​ടി​യി​ൽ ന​ഗ​ര​സ​ഭ വൈ​സ് ചെ​യ​ർ​മാ​ൻ എ. ​സ​ഗീ​ർ, സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​മാ​ൻ കെ. ​ജാ​സിം​കു​ട്ടി, കാ​തോ​ലി​ക്കേ​റ്റ് കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ.​മാ​ത്യു പി. ​ജോ​സ​ഫ്, പ്ര​സ്ക്ല​ബ് പ്ര​സി​ഡ​ന്‍റ് ബോ​ബി ഏ​ബ്ര​ഹാം, സെ​ക്ര​ട്ട​റി ബി​ജു കു​ര്യ​ൻ, ഡോ.​ബി​നോ​യ് ടി. ​തോ​മ​സ്, ഫാ.​യൂ​ഹാ​നോ​ൻ ജോ​ണ്‍, ഫാ.​പി.​വൈ. ജ​സ​ൻ, ഫാ.​സൈ​മ​ണ്‍ ജേ​ക്ക​ബ് മാ​ത്യു തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.
പ്ര​തി​ഷേ​ധ ജ്വാ​ല തെ​ളി​യി​ച്ചും ബാ​ന​റി​ൽ ഒ​പ്പു​വ​ച്ചു​മാ​ണ് പ​രി​പാ​ടി​ക്കെ​ത്തി​യ​വ​ർ ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ക​ട​മാ​ക്കി​യ​ത്.കാ​തോ​ലി​ക്കേ​റ്റ് കോ​ള​ജി​ലെ സെ​ന്‍റ് ബേ​സി​ൽ അ​സോ​സി​യേ​ഷ​ൻ ത​യാ​റാ​ക്കി അ​വ​ത​രി​പ്പി​ച്ച തെ​രു​വു​നാ​ട​കം ഇ​ന്ന​ലെ ജി​ല്ല​യി​ലെ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ അ​വ​ത​രി​പ്പി​ച്ചു. രാ​വി​ലെ കോ​ള​ജി​ൽ നി​ന്നാ​രം​ഭി​ച്ച നാ​ട​ക​യാ​ത്ര പ​രി​സ്ഥി​തി പ്ര​വ​ർ​ത്ത​ക​ൻ സി.​ആ​ർ. നീ​ല​ക​ണ്ഠ​നും കോ​ള​ജ് പ്രി​ൻ​സി​പ്പ​ൽ ഡോ.​മാ​ത്യു പി.​ജോ​സ​ഫും ചേ​ർ​ന്ന് ഉ​ദ്ഘാ​ട​നം ചെ​യ്തു.
അ​ടൂ​ർ, കൈ​പ്പ​ട്ടൂ​ർ, ഓ​മ​ല്ലൂ​ർ, പ്ര​മാ​ടം നേ​താ​ജി സ്കൂ​ൾ, കോ​ന്നി ബ​സ് സ്റ്റാ​ൻ​ഡ്, കു​ന്പ​ഴ, പ​ത്ത​നം​തി​ട്ട മു​നി​സി​പ്പ​ൽ ഓ​പ്പ​ണ്‍​സ്റ്റേ​ജ് തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ലാ​ണ് നാ​ട​കം അ​വ​ത​രി​പ്പി​ച്ച​ത്.
ഡോ.​വ​ർ​ഗീ​സ് പേ​ര​യി​ൽ, കാ​തോ​ലി​ക്കേ​റ്റ് സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ജെ​സി വ​ർ​ഗീ​സ്, നേ​താ​ജി സ്കൂ​ൾ പ്രി​ൻ​സി​പ്പ​ൽ ഇ​ൻ ചാ​ർ​ജ് ദി​ലീ​പ്, അ​ജ​യ​കു​മാ​ർ, ഫാ.​പി.​വൈ. ജെ​സ​ൻ എ​ന്നി​വ​ർ വി​വി​ധ സ്ഥ​ല​ങ്ങ​ളി​ൽ പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ത്തു.സെ​ന്‍റ് ബേ​സി​ൽ അ​സോ​സി​യേ​ഷ​ൻ സെ​ക്ര​ട്ട​റി ജെ​ന​റ്റ് പി. ​സ​ജി, റി​ജോ ശ​ങ്ക​ര​ത്തി​ൽ എ​ന്നി​വ​ർ നേ​തൃ​ത്വം ന​ൽ​കി. തെ​രു​വു​നാ​ട​ക​ത്തി​ൽ കോ​ള​ജ് വി​ദ്യാ​ർ​ഥി​ക​ളാ​യ ഹെ​ല​ൻ അ​ന്ന ഷൈ​ജ​ൻ, ഷെ​ബി​ൻ മേ​രി കോ​ശി, ജോ​മി അ​ച്ചാ​മ്മ, ജെ​യ്മി അ​ച്ചാ​മ്മ, റെ​ന്നി വ​ർ​ഗീ​സ്, അ​ജു അ​ല​ക്സ്, ഐ​സ​ക് റെ​ജി, ജ​സ്റ്റി​ൻ ജോ​ണ്‍​സ​ണ്‍, വി​നീ​ഷ്, ജോ​യ​ൽ ജെ​ൻ​സ എ​ന്നി​വ​ർ തെ​രു​വു​നാ​ട​ക​ത്തി​ൽ പ​ങ്കെ​ടു​ത്തു. ‌