ദേ​ശീ​യ ക​രാ​ട്ടെ ചാ​ന്പ്യ​ൻ​ഷി​പ്പ് അ​ടൂ​രി​ൽ ‌
Tuesday, January 28, 2020 10:46 PM IST
പ​ത്ത​നം​തി​ട്ട: ഇ​ന്‍റ​ർ​നാ​ഷ​ണ​ൽ അ​ല​യ​ൻ​സ് ക്വോ ​കു​ഷി​ൻ റി​യൂ ഫ​സ്റ്റ് സൗ​ത്ത് ഏ​ഷ്യ​ൻ ക​രാ​ട്ടെ ചാ​ന്പ്യ​ൻ​ഷി​പ്പും നാ​ഷ​ണ​ൽ ഓ​പ്പ​ണ്‍ ചാ​ന്പ്യ​ൻ​ഷി​പ്പും സെ​മി​നാ​റും വി​വി​ധ ആ​യോ​ധ​ന ക​ല​ക​ളു​ടെ അ​ഭ്യാ​സ പ്ര​ക​ട​ന​ങ്ങ​ളും മേ​യ് 17,18 തീ​യ​തി​ക​ളി​ൽ അ​ടൂ​ർ ഗ്രീ​ൻ​വാ​ലി ക​ണ്‍​വ​ൻ​ഷ​ൻ സെ​ന്‍റ​റി​ൽ ന​ട​ക്കു​മെ​ന്ന് ഭാ​ര​വാ​ഹി​ക​ൾ പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ അ​റി​യി​ച്ചു.
ഏ​ഷ്യ​യി​ലെ 15 രാ​ജ്യ​ങ്ങ​ളി​ൽ നി​ന്നും രാ​ജ്യ​ത്തെ വി​വി​ധ സം​സ്ഥാ​ന​ങ്ങ​ളി​ൽ നി​ന്നു​മാ​യി 500 ഓ​ളം മ​ത്സ​രാ​ർ​ഥി​ക​ൾ പ​ങ്കെ​ടു​ക്കും. എം​പി, എം​എ​ൽ​എ​മാ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ക്കും. പ​ത്ര​സ​മ്മേ​ള​ന​ത്തി​ൽ മു​ഹ​മ്മ​ദ് നി​സാം, കെ.​ആ​ർ. അ​ജ​യ്, മ​നോ​ജ് തോ​മ​സ്, ശ​ര​ത് ച​ന്ദ്ര​ശേ​ഖ​ര​കു​മാ​ർ എ​ന്നി​വ​ർ പ​ങ്കെ​ടു​ക്കും. ‌