ബെ​ല്‍ ഓ​ഫ് ഫെ​യ്ത്ത് പ​ദ്ധ​തി​ക്ക് ജി​ല്ല​യി​ല്‍ തു​ട​ക്കം ‌
Tuesday, January 28, 2020 10:46 PM IST
പ​ത്ത​നം​തി​ട്ട: ജി​ല്ലാ ജ​ന​മൈ​ത്രി പോ​ലീ​സി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ 'മു​തി​ര്‍​ന്ന പൗ​ര​ന്മാ​രു​ടെ സു​ര​ക്ഷ വി​ര​ല്‍​ത്തു​മ്പി​ല്‍' എ​ന്ന ആ​ശ​യ​ത്തി​ല്‍ ന​ട​പ്പാ​ക്കു​ന്ന 'ബെ​ല്‍ ഓ​ഫ് ഫെ​യ്ത്ത് ' പ​ദ്ധ​തി​യു​ടെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ജി.​ജ​യ​ദേ​വ് നി​ര്‍​വ​ഹി​ച്ചു.

പ​ദ്ധ​തി​യു​ടെ ഭാ​ഗ​മാ​യി 21 പോ​ലീ​സ് സ്‌​റ്റേ​ഷ​ന്‍ പ​രി​ധി​യി​ലെ തെ​ര​ഞ്ഞെ​ടു​ത്ത 380 മു​തി​ര്‍​ന്ന പൗ​ര​ന്‍​ന്മാ​ര്‍​ക്കാ​യി സു​ര​ക്ഷ സൈ​റ​ണ്‍ മു​ഴ​ങ്ങു​ന്ന യ​ന്ത്ര​സം​വി​ധാ​നം സൗ​ജ​ന്യ​മാ​യി വി​ത​ര​ണം ചെ​യ്തു.

സു​ര​ക്ഷ സൈ​റ​ണ്‍ ഒ​ന്നി​ന് 1550 രൂ​പ വി​ല​വ​രും. പ​ദ്ധ​തി​ക്കാ​യി സം​സ്ഥാ​ന സ​ര്‍​ക്കാ​ര്‍ 6,60,000 രൂ​പ​യാ​ണ് അ​നു​വ​ദി​ച്ച​ത്. 40 മീ​റ്റ​ര്‍ പ​രി​ധി​വ​രെ പ്ര​വ​ര്‍​ത്തി​ക്കു​ന്ന റി​മോ​ട്ട് സം​വി​ധാ​ന​ത്തി​ല്‍ ബൈ​ല്‍ ശ​ബ്ദം പ​ക​ല്‍ 100 മീ​റ്റ​ര്‍ പ​രി​ധി​യി​ലും രാ​ത്രി 200 മീ​റ്റ​ര്‍ പ​രി​ധി​വ​രെ​യും കേ​ള്‍​ക്കാ​നാ​കും.

ബി​എ​സ്എ​ന്‍​എ​ല്ലു​മാ​യി സ​ഹ​ക​രി​ച്ച് 200 ലാ​ന്‍​ഡ് ഫോ​ണ്‍ ന​മ്പ​റു​ക​ളി​ലും റി​സീ​വ​ര്‍ 20 സെ​ക്ക​ൻ​ഡ് കൈ​യ്യി​ല്‍ പി​ടി​ച്ചാ​ല്‍ അ​ടി​യ​ന്ത​ര സ​ന്ദേ​ശ​മാ​യി പോ​ലീ​സ് സ്റ്റേ​ഷ​നി​ല്‍ എ​ത്തി​ച്ചേ​രു​ന്ന സം​വി​ധാ​നം പോ​ലീ​സ് ന​ട​പ്പി​ലാ​ക്കാ​ന്‍ ല​ക്ഷ്യ​മി​ടു​ന്നു​ണ്ട്.

ഒ​റ്റ​പ്പെ​ട്ട മു​തി​ര്‍​ന്ന ദ​മ്പ​തി​മാ​രെ​യും പൗ​ര​ന്മാ​രെ​യു​മാ​ണ് ബെ​ല്‍ ഓ​ഫ് ഫെ​യ്ത്ത് പ​ദ്ധ​തി​യി​ല്‍ ഉ​ള്‍​പ്പെ​ടു​ത്തി​യി​രി​ക്കു​ന്ന​ത്. യ​ന്ത്ര സം​വി​ധാ​നം ല​ഭി​ച്ച മു​തി​ര്‍​ന്ന പൗ​ര​ന്‍​ന്മാ​ര്‍ അ​ത്യാ​വ​ശ്യ​ഘ​ട്ട​ത്തി​ല്‍ മാ​ത്രം സം​വി​ധാ​നം ഉ​പ​യോ​ഗി​ക്കാ​വൂ​യെ​ന്നും കു​ട്ടി​ക​ളെ ക​ളി​പ്പി​ക്കാ​ന്‍ ഉ​ള്‍​പ്പെ​ടെ​യു​ള്ള വി​നോ​ദ​ങ്ങ​ള്‍​ക്ക് ദു​രു​പ​യോ​ഗം ചെ​യ്യ​രു​തെ​ന്നും ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി ജി. ​ജ​യ്‌​ദേ​വ് പ​റ​ഞ്ഞു.
ബെ​ൽ ഉ​പ​യോ​ഗി​ക്കു​ന്ന ഓ​രോ മു​തി​ര്‍​ന്ന പൗ​ര​ന്മാ​രു​ടെ അ​യ​ല്‍​വാ​സി​ക​ളെ സം​വി​ധാ​ന​ത്തെ​കു​റി​ച്ച് ബോ​ധ​വ​ത്ക്ക​രി​ക്കും.

മൂ​ന്നോ നാ​ലോ കു​ടും​ബ​ത്തെ അ​ടി​യ​ന്ത​ര സ​ന്ദേ​ശം ല​ഭി​ച്ചാ​ല്‍ വേ​ണ്ട തു​ട​ര്‍​ന​ട​പ​ടി സ്വീ​ക​രി​ക്കാ​ന്‍ ചു​മ​ത​ല​പ്പെ​ടു​ത്തും.

അ​ടി​യ​ന്ത​ര സ​ന്ദേ​ശം ല​ഭി​ച്ചാ​ല്‍ അ​യ​ല്‍​വാ​സി​ക​ള്‍ ഉ​ട​ന്‍ സ്ഥ​ല​ത്തെ​ത്തു​ക​യും പോ​ലീ​സി​ല്‍ അ​റി​യി​ക്കു​ക​യും വേ​ണം. ബെ​ല്‍ ഓ​ഫ് ഫെ​യ്ത്ത് പ​ദ്ധ​തി വി​ജ​യി​ക്കു​ക​യാ​ണെ​ങ്കി​ല്‍ ഘ​ട്ടം ഘ​ട്ട​മാ​യി പ​ദ്ധ​തി വ്യാ​പി​പ്പി​ക്കു​ന്ന​ത് പ​രി​ഗ​ണി​ക്കു​മെ​ന്നും​ജി​ല്ലാ പോ​ലീ​സ് മേ​ധാ​വി പ​റ​ഞ്ഞു. യ​ന്ത്ര​സം​വി​ധാ​ന​ത്തി​ന്‍റെ വി​ത​ര​ണ ഉ​ദ്ഘാ​ട​ന​വും ച​ട​ങ്ങി​ല്‍ നി​ര്‍​വ​ഹി​ച്ചു.

ജ​ന​മൈ​ത്രി ജി​ല്ല നോ​ഡ​ല്‍ ഓ​ഫീ​സ​ര്‍ ഡി​വൈ​എ​സ്പി ആ​ര്‍. സു​ധാ​ക​ര​ന്‍​പി​ള്ള, ഡി​വൈ​എ​സ്പി​ന്മാ​രാ​യ കെ.​സ​ജീ​വ്, ജ​വ​ഹ​ര്‍ ജ​നാ​ര്‍​ദ്ദ്, ആ​ര്‍. ജോ​സ്, റി​ട്ട​യേ​ഡ് ഡി​വൈ​എ​സ്പി​ന്മാ​രാ​യ മ​ന്‍​മ​ദ​ന്‍ നാ​യ​ര്‍, ഫി​ലി​പ്പോ​സ് ഏ​ബ്ര​ഹാം, പോ​ലീ​സ് ഇ​ന്‍​സ്‌​പെ​ക്ട​ര്‍ ന്യൂ​മാ​ന്‍ എ​ന്നി​വ​ര്‍ പ്ര​സം​ഗി​ച്ചു.

ഉ​പ​ക​ര​ണം ല​ഭി​ച്ച സ​ന്തോ​ഷ​ത്തി​ല്‍ വ​യോ​ജ​ന പ്ര​തി​നി​ധി ആ​റ​ന്മു​ള രാ​മ​ച​ന്ദ്ര​ന്‍ ആ​ചാ​രി ത​ന്‍റെ 'പ്രാ​യ​മാ​യി' എ​ന്ന ക​വി​ത വേ​ദി​യി​ല്‍ ചൊ​ല്ലി​യ​ത് കൈ​യ​ടി​ക​ളോ​ടെ​യാ​ണ് സ​ദ​സ് സ്വീ​ക​രി​ച്ച​ത്. ‌