മാ​ലി​ന്യ​സം​സ്ക​ര​ണം, പ്ലാ​സ്റ്റി​ക് നി​രോ​ധ​നം ‌: ബോ​ധ​വ​ത്ക​ര​ണ​മ​ല്ല, ശീ​ല​വ​ത്ക​ര​ണ​മാ​ണ് ഇ​നി വേ​ണ്ട​ത്
Monday, January 27, 2020 10:53 PM IST
പ​ത്ത​നം​തി​ട്ട: വ്യ​ക്തി​ക​ൾ സ്വ​യം മാ​റാ​ൻ ത​യാ​റാ​കു​ന്ന​തി​ലൂ​ടെ മാ​ത്ര​മേ സ​മൂ​ഹ​ത്തി​ലെ മാ​ലി​ന്യ​പ്ര​ശ്ന​ങ്ങ​ൾ​ക്ക് ഒ​രു​പ​രി​ധി​വ​രെ പ​രി​ഹാ​ര​മാ​കു​ക​യു​ള്ളൂ.
കൈ​യി​ൽ ഒ​രു തു​ണി സ​ഞ്ചി എ​പ്പോ​ഴും ക​രു​തു​ക​യെ​ന്ന​ത് ഓ​രോ​രു​ത്ത​രു​ടെ​യും ശീ​ല​മാ​യി മാ​റ​ണം. പ​ത്ത​നം​തി​ട്ട പ്ര​സ്ക്ല​ബ് മാ​ലി​ന്യ സം​സ്ക​ര​ണ​വും പ്ലാ​സ്റ്റി​ക് നി​രോ​ധ​ന​വും വി​ഷ​യ​ത്തി​ൽ സം​ഘ​ടി​പ്പി​ച്ച ച​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ത്ത​വ​രാ​ണ് വ്യ​ക്തി​ക​ളി​ലൂ​ടെ സ​മൂ​ഹ​ത്തി​ൽ മാ​റ്റം വ​രു​ത്ത​ണ​മെ​ന്ന നി​ർ​ദേ​ശം മു​ന്നോ​ട്ടു​വ​ച്ച​ത്.എ​ന്‍റെ മാ​ലി​ന്യം എ​ന്‍റെ ഉ​ത്ത​ര​വാ​ദി​ത്വം എ​ന്ന ചി​ന്താ​ഗ​തി​യി​ലേ​ക്ക് സ​മൂ​ഹം വ​ള​ര​ണ​മെ​ന്ന അ​ഭി​പ്രാ​യ​മാ​ണ് ച​ർ​ച്ച​യി​ലു​ണ്ടാ​യ​ത്.
ബോ​ധ​വ​ത്ക​ര​ണ​ത്തി​ന്‍റെ കാ​ല​ഘ​ട്ടം ക​ഴി​ഞ്ഞു. ഇ​നി വേ​ണ്ട​ത് ശീ​ല​വ​ത്ക​ര​ണ​മാ​ണ്. മാ​ലി​ന്യ സം​സ്ക​ര​ണം ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ളു​ടെ ഉ​ത്ത​ര​വാ​ദി​ത്വ​മാ​ണെ​ന്ന ചി​ന്താ​ഗ​തി​ക്ക് ഇ​നി അ​ടി​സ്ഥാ​ന​മി​ല്ലെ​ന്ന് ച​ർ​ച്ച​യ്ക്കെ​ത്തി​യ​വ​ർ പ​റ​ഞ്ഞു.
ജ​ന​കീ​യ​മാ​യ ഒ​രു പ​ദ്ധ​തി​യാ​യി മാ​ലി​ന്യ സം​സ്ക​ര​ണ​വും പു​തി​യ ശീ​ല​ങ്ങ​ളും വ​ള​ർ​ത്താ​നു​ള്ള തു​ട​ർ ശ്ര​മ​ങ്ങ​ളാ​ണ് വേ​ണ്ട​തെ​ന്ന അ​ഭി​പ്രാ​യം ഉ​ണ്ടാ​യി.ജി​ല്ലാ ആ​സൂ​ത്ര​ണ​സ​മി​തി​യം​ഗം എ​ൻ. രാ​ജീ​വ്, ഹ​രി​ത​കേ​ര​ളം റി​സോ​ഴ്സ് പേ​ഴ്സ​ണ്‍ കെ. ​രാ​ധാ​കൃ​ഷ്ണ​ൻ, ശു​ചി​ത്വ​മി​ഷ​ൻ ജി​ല്ലാ കോ ​ഓ​ർ​ഡി​നേ​റ്റ​ർ ഇ​ൻ ചാ​ർ​ജ് കെ. ​ശോ​ഭ​ന, പ​ത്ത​നം​തി​ട്ട ന​ഗ​ര​സ​ഭ ആ​രോ​ഗ്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍ സി​ന്ധു അ​നി​ൽ, ന​ഗ​ര​സ​ഭ കൗ​ണ്‍​സി​ല​ർ പി.​കെ. ജേ​ക്ക​ബ്, വ്യാ​പാ​രി വ്യ​വ​സാ​യി സം​ഘ​ട​നാ പ്ര​തി​നി​ധി​ക​ളാ​യ ശ​ശി ഐ​സ​ക്ക്, പ്ര​സാ​ദ് ജോ​ണ്‍ മാ​ന്പാ​റ, ബി​ജു വ​ർ​ക്കി, പ​ത്ത​നം​തി​ട്ട പൗ​ര​സ​മി​തി പ്ര​സി​ഡ​ന്‍റ് പി. ​രാ​മ​ച​ന്ദ്ര​ൻ നാ​യ​ർ, ശു​ചി​ത്വ മി​ഷ​ൻ പ്രോ​ഗ്രാം കോ ​ഓ​ർ​ഡി​നേ​റ്റ​ർ കെ.​ആ​ർ. അ​ജി, അ​സി​സ്റ്റ​ന്‍റ് കോ ​ഓ​ർ​ഡി​നേ​റ്റ​ർ ടി.​എം. ജോ​സ​ഫ് തു​ട​ങ്ങി​യ​വ​രാ​ണ് ച​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ത്ത​ത്. വ​ർ​ഗീ​സ് സി. ​തോ​മ​സ് മോ​ഡ​റേ​റ്റ​റാ​യി​രു​ന്നു. പ്ര​സ്ക്ല​ബ് പ്ര​സി​ഡ​ന്‍റ് ബോ​ബി ഏ​ബ്ര​ഹാം, സെ​ക്ര​ട്ട​റി ബി​ജു കു​ര്യ​ൻ, വൈ​സ് പ്ര​സി​ഡ​ന്‍റ് ജി. ​വി​ശാ​ഖ​ൻ എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.‌

‌പ​ബ്ലി​ക് ടോയ്‌ല​റ്റു​ക​ളും പൊ​തു​നി​ര​ത്തു​ക​ളു​ടെ ശു​ചീ​ക​ര​ണ​വും ‌
പൊ​തു​ടോ​യ്‌ലറ്റു​ക​ൾ ജി​ല്ലാ ആ​സ്ഥാ​ന​ത്ത​ട​ക്കം ഇ​ല്ലാ​ത്ത​ത് ച​ർ​ച്ച​യാ​യി. ന​ഗ​ര​ത്തി​ൽ എം​പി ഫ​ണ്ടി​ൽ നി​ന്നു പ​ണം ചെ​ല​വ​ഴി​ച്ച് നാ​ല് ടോ​യ്‌ല​റ്റ് കോം​പ്ല​ക്സു​ക​ളും ബ​സ് സ്റ്റാ​ൻ​ഡി​ൽ എം​എ​ൽ​എ ഫ​ണ്ടി​ൽ നി​ന്ന് ഒ​രു ടോ​യ്‌ലറ്റ് കൂ​ടി​യും ഉ​ട​ൻ സ്ഥാ​പി​ക്കു​മെ​ന്ന് ടൗ​ണ്‍ വാ​ർ​ഡ് കൗ​ണ്‍​സി​ല​ർ പി.​കെ. ജേ​ക്ക​ബ് അ​റി​യി​ച്ചു. ജി​ല്ല​യി​ലു​ട​നീ​ളം ഇ​ത്ത​ര​ത്തി​ൽ പൊ​തു​ടോയ്‌ലറ്റു​ക​ളു​ടെ അ​ഭാ​വം ചൂ​ണ്ടി​ക്കാ​ണി​ക്ക​പ്പെ​ട്ടു.‌

‌പ്ലാ​സ്റ്റി​ക്കി​നു പ​ക​രം ...‌
പ്ലാ​സ്റ്റി​ക് നി​രോ​ധ​നം അ​തി​വേ​ഗം ന​ട​പ്പാ​ക്കി​യെ​ന്ന ആ​ക്ഷേ​പം വ്യാ​പാ​രി​ക​ൾ ഉ​യ​ർ​ത്തി. എ​ന്നാ​ൽ ര​ണ്ടു​വ​ർ​ഷം മു​ന്പ് ഇ​റ​ങ്ങി​യ ഉ​ത്ത​ര​വ് ന​ട​പ്പാ​ക്കു​ന്ന​തി​ലെ കാ​ല​താ​മ​സ​മാ​ണ് ഉ​ണ്ടാ​യ​തെ​ന്ന് അ​ധി​കൃ​ത​ർ ചൂ​ണ്ടി​ക്കാ​ട്ടി.
പ്ലാ​സ്റ്റി​ക് സാ​ധ​ന​ങ്ങ​ൾ അ​ട​ക്കം നി​കു​തി ന​ൽ​കി വി​ല്പ​ന​യ്ക്കാ​യി വാ​ങ്ങി​വ​ച്ച വ്യാ​പാ​രി​ക​ൾ​ക്കു​ണ്ടാ​കു​ന്ന ന​ഷ്ടം പ​രി​ഗ​ണി​ച്ചെ​ങ്കി​ലും തീ​രു​മാ​നം ന​ട​പ്പി​ലാ​ക്കാ​ൻ സാ​വ​കാ​ശം വേ​ണ​മെ​ന്ന അ​ഭി​പ്രാ​യ​മു​ണ്ടാ​യി.
പ്ലാ​സ്റ്റി​ക് കാ​രി​ബാ​ഗു​ക​ൾ നി​രോ​ധി​ച്ച​തോ​ടെ വ്യാ​പാ​രി​ക​ൾ​ക്ക് വി​ല്പ​ന​യി​ൽ ഇ​ടി​വു​ണ്ടാ​കു​ന്നു. ഇ​തി​നു പ​രി​ഹാ​ര​മാ​യി നി​ർ​ദേ​ശി​ക്ക​പ്പെ​ട്ട തു​ണി സ​ഞ്ചി ന്യാ​യ​വി​ല​യ്ക്കു ല​ഭ്യ​മാ​കു​ന്നി​ല്ല. സ​ഞ്ചി​ക്ക് 10 മു​ത​ൽ 15 രൂ​പ വ​രെ വി​ല​യാ​കു​ന്നു​ണ്ട്.
തു​ണി സ​ഞ്ചി​യാ​ക​ട്ടെ ആ​വ​ശ്യാ​നു​സ​ര​ണം ല​ഭ്യ​മാ​കു​ന്നി​ല്ല. ജി​ല്ല​യി​ലെ 62 കു​ടും​ബ​ശ്രീ യൂ​ണി​റ്റി​ക​ൾ തു​ണി സ​ഞ്ചി നി​ർ​മാ​ണ രം​ഗ​ത്തേ​ക്ക് ക​ട​ന്നി​ട്ടു​ണ്ടെ​ന്ന് ശു​ചി​ത്വ മി​ഷ​ൻ അ​ധി​കൃ​ത​ർ അ​റി​യി​ച്ചു.
വ്യാ​പാ​രി​ക​ൾ​ക്കു വേ​ണ​മെ​ങ്കി​ൽ തു​ണി​സ​ഞ്ചി​യോ പ്ലാ​സ്റ്റി​ക്കി​നു ബ​ദ​ലാ​യി മാ​റ്റു മാ​ർ​ഗ​ങ്ങ​ളോ നി​ർ​മി​ച്ചു ന​ൽ​കാ​മെ​ന്ന അ​ഭി​പ്രാ​യ​വു​മു​ണ്ടാ​യി. പു​തി​യ ഒ​രു ശീ​ല​മാ​ണ് വ​ള​ർ​ത്തി​ക്കൊ​ണ്ടു​വ​രേ​ണ്ട​ത്. ഇ​തി​നു പ്ര​ധാ​ന​മാ​യി ക​ഴി​യു​ന്ന​ത് വ്യാ​പാ​രി​ക​ൾ​ക്കാ​ണെ​ന്ന് ച​ർ​ച്ച​യി​ൽ പ​ങ്കെ​ടു​ത്ത​വ​ർ പ​റ​ഞ്ഞു.‌

‌മാ​ലി​ന്യം വ​ലി​ച്ചെ​റി​ഞ്ഞാൽ നി​യ​മ ന​ട​പ​ടി ‌
മാ​ലി​ന്യം വ​ലി​ച്ചെ​റി​യു​ന്ന​തും പ്ലാ​സ്റ്റി​ക് ഉ​പ​യോ​ഗ​വു​മൊ​ക്കെ നി​യ​മ​പ​ര​മാ​യി ത​ന്നെ നേ​രി​ടു​ന്ന കാ​ലം വി​ദൂ​ര​മ​ല്ല. ഇ​പ്പോ​ൾ ഇ​തി​നാ​വ​ശ്യ​മാ​യ നി​യ​മ​മു​ണ്ടെ​ങ്കി​ലും ശ​ക്ത​മാ​കു​ന്നി​ല്ല.
സ​മീ​പ​ഭാ​വി​യി​ൽ ഇ​വ​യൊ​ക്കെ ശ​ക്ത​മാ​യെ​ങ്കി​ൽ മാ​ത്ര​മേ വ​രും​ത​ല​മു​റ​യെ സം​ര​ക്ഷി​ക്കാ​നാ​കൂ. പ​ത്ത​നം​തി​ട്ട ന​ഗ​ര​ത്തി​ൽ 30 സ്ഥ​ല​ങ്ങ​ളി​ൽ അ​ടി​യ​ന്ത​ര​മാ​യി കാ​മ​റ​ക​ൾ സ്ഥാ​പി​ക്കാ​ൻ തീ​രു​മാ​ന​മാ​യി​ട്ടു​ണ്ട്. ഇ​തി​ലൂ​ടെ മാ​ലി​ന്യ​നി​ക്ഷ​പം അ​ട​ക്കം പി​ടി​കൂ​ടി ന​ട​പ​ടി​യു​ണ്ടാ​കും.
മാ​ലി​ന്യം സ്വ​യം സം​സ്ക​രി​ക്കാ​നു​ള്ള ശീ​ലം വ​ള​ർ​ത്തി​ക്കൊ​ണ്ടു​വ​രാ​ൻ ശ്ര​മി​ക്കു​ക​യാ​ണ് ന​ഗ​ര​സ​ഭ ചെ​യ്യു​ന്ന​തെ​ന്ന് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി അ​ധ്യ​ക്ഷ പ​റ​ഞ്ഞു. ക​ള​ക്ട​റേ​റ്റ്, മി​നി സി​വി​ൽ സ്റ്റേ​ഷ​ൻ, സ്കൂ​ളു​ക​ൾ, ഓ​ഡി​റ്റോ​റി​യ​ങ്ങ​ൾ തു​ട​ങ്ങി​യ സ്ഥ​ല​ങ്ങ​ളി​ൽ മാ​ലി​ന്യ​സം​സ്ക​ര​ണ​ത്തി​നു പ​ദ്ധ​തി​ക​ളു​ണ്ടാ​ക​ണം. മാ​തൃ​കാ​പ​ര​മാ​യ ന​ട​പ​ടി​ക​ൾ സ​ർ​ക്കാ​ർ സ്ഥാ​പ​ന​ങ്ങ​ളു​ടെ ഭാ​ഗ​ത്തു​നി​ന്നു ത​ന്നെ ആ​ദ്യ​മു​ണ്ടാ​ക​ണം. ‌

ജി​ല്ല​യി​ലെ മാ​ലി​ന്യ സം​സ്ക​ര​ണ​ത്തി​ലെ പോ​രാ​യ്മ​ക​ൾ ‌

ജി​ല്ല​യി​ൽ മാ​ലി​ന്യ സം​സ്ക​ര​ണ​ത്തി​നു വി​പു​ല​മാ​യ ഒ​രു പ​ദ്ധ​തി ഏ​റ്റെ​ടു​ത്തു​കൂ​ടെ​യെ​ന്ന് ച​ർ​ച്ച​യി​ൽ വ്യാ​പാ​രി പ്ര​തി​നി​ധി​ക​ളോ​ട് ചോ​ദ്യ​മു​ണ്ടാ​യി. ഐ​എം​എ നേ​തൃ​ത്വ​ത്തി​ൽ ആ​ശു​പ​ത്രി മാ​ലി​ന്യ​ങ്ങ​ൾ സം​സ്ക​രി​ക്കു​ന്ന പ​ദ്ധ​തി​യാ​ണ് മാ​തൃ​ക​യാ​യി ചൂ​ണ്ടി​ക്കാ​ട്ടി​യ​ത്.
സ​ർ​ക്കാ​രി​ന്‍റെ കൂ​ടി ധ​ന​സ​ഹാ​യ​ത്തോ​ടെ പ​ദ്ധ​തി ന​ട​പ്പാ​ക്കാ​നാ​കു​മെ​ന്ന നി​ർ​ദേ​ശ​വും ഉ​ണ്ടാ​യി. എ​ന്നാ​ൽ ഇ​ത്ത​ര​ത്തി​ൽ വി​പു​ല​മാ​യ ഒ​രു പ​ദ്ധ​തി വ്യാ​പാ​രി സ​മൂ​ഹ​ത്തി​ന് ഏ​റ്റെ​ടു​ക്കാ​നാ​കി​ല്ലെ​ന്നാ​യി​രു​ന്നു അ​വ​രു​ടെ മ​റു​പ​ടി.
ഓ​രോ വ്യാ​പാ​ര കേ​ന്ദ്ര​ങ്ങ​ളും കേ​ന്ദ്രീ​ക​രി​ച്ച് മാ​ലി​ന്യ സം​സ്ക​ര​ണ പ​ദ്ധ​തി​ക​ളെ​ന്ന ആ​ശ​യ​വും സ്വീ​കാ​ര്യ​മാ​യി​ല്ല. മാ​ലി​ന്യ​ങ്ങ​ൾ ശേ​ഖ​രി​ക്കു​ക​യെ​ന്ന​ത് ത​ങ്ങ​ളു​ടെ ഉ​ത്ത​ര​വാ​ദി​ത്വ​മ​ല്ലെ​ന്ന് ത​ദ്ദേ​ശ​സ്ഥാ​പ​ന പ്ര​തി​നി​ധി​ക​ൾ പ​റ​ഞ്ഞ​പ്പോ​ൾ ലൈ​സ​ൻ​സ് പു​തു​ക്കു​ന്പോ​ൾ ഇ​തു പ​റ​യാ​റി​ല്ല​ല്ലോ​യെ​ന്ന് വ്യാ​പാ​രി​ക​ൾ. നി​കു​തി ഇ​ന​ത്തി​ലും മ​റ്റു​മാ​യി വ​ൻ തു​ക ത​ങ്ങ​ളി​ൽ നി​ന്നു വാ​ങ്ങു​ന്പോ​ൾ നാ​മ​മാ​ത്ര തു​ക ഈ​ടാ​ക്കി മാ​ലി​ന്യ​ങ്ങ​ൾ കൂ​ടി ശേ​ഖ​രി​ച്ച് പൊ​തു​സം​വി​ധാ​ന​ത്തി​ൽ സം​സ്ക​രി​ക്കു​ക​യാ​ണ് വേ​ണ്ട​തെ​ന്ന് വ്യാ​പാ​രി പ്ര​തി​നി​ധി​ക​ൾ പ​റ​ഞ്ഞു. ജൈ​വ, അ​ജൈ​വ മാ​ലി​ന്യ​ങ്ങ​ൾ വേ​ർ​തി​രി​ച്ച് ന​ൽ​കാ​നും സം​സ്ക​രി​ക്കാ​നു​മു​ള്ള പ​ദ്ധ​തി​ക​ൾ ത​ദ്ദേ​ശ​സ്ഥാ​പ​ന​ങ്ങ​ൾ ഏ​റ്റെ​ടു​ക്ക​ണ​മെ​ന്ന നി​ർ​ദേ​ശം ഉ​ണ്ടാ​യി. എ​ന്നാ​ൽ ഇ​ത്ത​രം പ​ദ്ധ​തി​ക​ളി​ലെ പോ​രാ​യ്മ​ക​ൾ ച​ർ​ച്ച​യി​ൽ എ​ടു​ത്തു​കാ​ട്ടി.
പ​ത്ത​നം​തി​ട്ട ന​ഗ​ര​സ​ഭ​യി​ൽ തു​ന്പൂ​ർ​മു​ഴി മാ​തൃ​ക പ​ദ്ധ​തി​ക​ൾ കൂ​ടു​ത​ലാ​യി ആ​രം​ഭി​ക്കു​മെ​ന്ന് സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി അ​ധ്യ​ക്ഷ പ​റ​ഞ്ഞു.
റിം​ഗ്, പൈ​പ്പ് ക​ന്പോ​സ്റ്റു​ക​ൾ​ക്കു​ള്ള സം​വി​ധാ​ന​ങ്ങ​ൾ പ്രോ​ത്സാ​ഹി​പ്പി​ക്കും.‌