റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷം നടത്തി ‌
Monday, January 27, 2020 10:53 PM IST
തി​രു​വ​ല്ല: തി​രു​വ​ല്ല പു​ഷ്പ​ഗി​രി മെ​ഡി​ക്ക​ൽ കോ​ള​ജി​ൽ റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷം ന​ട​ത്തി.
പ​രേ​ഡി​നെ​ത്തു​ട​ർ​ന്നു പു​ഷ്പ​ഗി​രി മെ​ഡി​ക്ക​ൽ കോ​ള​ജ് ഹോ​സ്പി​റ്റ​ൽ സി​ഇ​ഒ ഫാ. ​ജോ​സ് ക​ല്ലു​മാ​ലി​ക്ക​ൽ പ​താ​ക ഉ​യ​ർ​ത്തി.
ഹോ​സ്പി​റ്റ​ൽ അ​ഡ്മി​നി​സ്ട്രേ​റ്റ​ർ ഫാ. ​തോ​മ​സ് പ​രി​യാ​ര​ത്ത് റി​പ്പ​ബ്ലി​ക്ദി​ന സ​ന്ദേ​ശം പ​റ​ഞ്ഞു. ഹോ​സ്പി​റ്റ​ൽ ഫെ​സി​ലി​റ്റി ഡ​യ​റ​ക്ട​ർ ഫാ. ​ജോ​ണ്‍ പ​ടി​പ്പു​ര, ജ​ന​റ​ൽ മാ​നേ​ജ​ർ ജേ​ക്ക​ബ് ജോ​ബ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു. ‌
പ​ത്ത​നം​തി​ട്ട: പ​ത്ത​നം​തി​ട്ട മു​സ്‌​ലിം ജ​മാ അ​ത്ത് നേ​തൃ​ത്വ​ത്തി​ൽ റി​പ്പ​ബ്ലി​ക് ദി​നാ​ഘോ​ഷം ന​ട​ത്തി. പ​ള്ളി​യ​ങ്ക​ണ​ത്തി​ൽ ന​ട​ന്ന ച​ട​ങ്ങി​ൽ ജ​മാ അ​ത്ത് പ്ര​സി​ഡ​ന്‍റ് ഹാ​ജി എ​ച്ച്. ഷാ​ജ​ഹാ​ൻ ദേ​ശീ​യ പ​താ​ക ഉ​യ​ർ​ത്തി.
ചീ​ഫ് ഇ​മാം അ​ൻ​ഷാ​ദ് അ​ബ്ദു​ൾ ഷു​ക്കൂ​ർ മൗ​ല​വി അ​ൽ​ഖാ​സി​മി സ​ന്ദേ​ശം ന​ല്കി. ഭ​ര​ണ​ഘ​ട​ന ആ​മു​ഖം ജ​മാ അ​ത്ത് സെ​ക്ര​ട്ട​റി ഹാ​ജി വി. ​ഷെ​യ്ക്ക് പ​രീ​ദ് ചൊ​ല്ലി​ക്കൊ​ടു​ത്തു.
ജ​മാ അ​ത്ത് ക​മ്മി​റ്റി​യം​ഗ​ങ്ങ​ൾ, മ​ദ്ര​സ അ​ധ്യാ​പ​ക​ർ, വി​ദ്യാ​ർ​ഥി​ക​ൾ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു. കു​ട്ടി​ക​ൾ​ക്ക് പാ​യ​സ​വി​ത​ര​ണ​വും ന​ട​ത്തി. ‌‌