വീ​ടു​ക​ൾ​ക്കും കാ​റി​നും നേ​രെ അ​ജ്ഞാ​ത ആ​ക്ര​മ​ണം ‌
Monday, January 27, 2020 10:53 PM IST
കോ​ഴ​ഞ്ചേ​രി: കു​മ്പ​നാ​ട് വെ​ള​ളി​ക്ക​ര കി​ഴ​ക്ക് ഭാ​ഗ​ത്തെ വീ​ടു​ക​ൾ​ക്കും നേ​രെ​യും ടി​കെ റോ​ഡി​ലെ ജെ​ജെ സ്‌​കാ​ന്‍ സെ​ന്‍റ​റി​ന് മു​മ്പി​ല്‍ പാ​ര്‍​ക്ക് ചെ​യ്തി​രു​ന്ന കാ​റി​നു നേ​രെ​യും അ​ജ്ഞാ​ത​രു​ടെ ആ​ക്ര​മ​ണം. തി​ങ്ക​ളാ​ഴ്ച പു​ല​ര്‍​ച്ചെ ഒ​ന്ന​ര​യോ​ടെ​യാ​യി​രു​ന്നു ആ​ക്ര​മ​ണം. വെ​ള​ളി​ക്ക​ര ഇ​ഷാ ഭ​വ​നി​ല്‍ താ​മ​സി​ക്കു​ന്ന രാ​ജ​സ്ഥാ​ന്‍ സ​ര്‍​ക്കാ​ര്‍ സ​ര്‍​വീ​സ് റി​ട്ട​യേ​ഡ് നേ​ഴ്‌​സ് ആ​ര്‍. ഓ​മ​ന​യു​ടെ വീ​ടി​നു നേ​രെ​യാ​യി​രു​ന്നു ആ​ദ്യ അ​ക്ര​മ​ണം.
വീ​ടി​ന്‍റെ അ​ടു​ക്ക​ള​യു​ടെ ജ​ന​ല്‍​ച്ചി​ല്ല​ക​ളും മു​ന്‍ വ​ശ​ത്തെ ജ​ന​ല്‍​പാ​ളി​ക​ളും കാ​ര്‍ പോ​ര്‍​ച്ചി​ന്‍റെ മു​ക​ളി​ലെ ഓ​ടും അ​ജ്ഞാ​ത​ര്‍ എ​റി​ഞ്ഞ് ത​ക​ര്‍​ത്തു. വീ​ടി​ന്‍റെ മു​ക​ള്‍ നി​ല​യി​ല്‍ കി​ട​ന്നു​റ​ങ്ങി​യ ഓ​മ​ന ബ​ഹ​ളം വ​ച്ച​തി​നെ തു​ട​ര്‍​ന്ന് അ​ക്ര​മി​ക​ള്‍ ബൈ​ക്കി​ല്‍ ര​ക്ഷ​പെ​ട്ടു.ജ​ന​ല്‍ ചി​ല്ല​ക​ള്‍​ക്കും കാ​ര്‍​ഷെ​ഡി​ന്‍റെ തൂ​ണു​ക​ള്‍​ക്കും ക​ല്ലേ​റി​ല്‍ കേ​ടു​പാ​ടു​ക​ളു​ണ്ട്. ഇ​തി​ന് സ​മീ​പ​ത്തെ വീ​ടു​ക​ള്‍​ക്ക് നേ​രെ ആ​ക്ര​മ​ണ​മു​ണ്ടാ​യെ​ങ്കി​ലും നാ​ശ​ന​ഷ്ട​മി​ല്ല.
ടി​കെ റോ​ഡി​ലെ ജെ​ജെ സ്‌​കാ​ന്‍ സെ​ന്‍റ​ര്‍ ഉ​ട​മ ഡോ.​ജേ​ക്ക​ബ് ഫി​ലി​പ്പി​ന്‍റെ സ്ഥാ​പ​ന​ത്തി​ന് മു​മ്പി​ല്‍ കി​ട​ന്നി​രു​ന്ന കാ​റി​ന്‍റെ മു​ന്‍​വ​ശ​ത്തെ ഗ്ലാ​സ് എ​റി​ഞ്ഞ് ഉ​ട​യ്ക്കു​ക​യും ഡ്രൈ​വ​ര്‍ ഭാ​ഗ​ത്തെ ഡോ​റി​ന് ക​ല്ലെ​റി​ഞ്ഞ് ത​ക​രാ​റു വ​രു​ത്തു​ക​യും ചെ​യ്തു. സ​മീ​പ​ത്തു പാ​ർ​ക്കു ചെ​യ്തി​രു​ന്ന ഒ​രു ബൈ​ക്കി​നും കേ​ടു​പാ​ടു​ക​ൾ വ​രു​ത്തി​യി​ട്ടു​ണ്ട്.
അ​ക്ര​മി​ക​ളെ കു​റി​ച്ച് അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ച​താ​യി കോ​യി​പ്രം സി​ഐ എ​ന്‍. ഗി​രീ​ഷ് പ​റ​ഞ്ഞു.