വ​ധ​ശ്ര​മ​ക്കേ​സി​ൽ ഒ​ളി​വി​ലാ​യി​രു​ന്ന പ്ര​തി പി​ടി​യി​ൽ
Thursday, January 23, 2020 10:53 PM IST
അ​ടൂ​ർ: പ​റ​ക്കോ​ട് കോ​ട്ട​മു​ക​ൾ മി​നി ജം​ഗ്ഷ​നു സ​മീ​പം മൂ​ല​പ്പാ​റ വി​ള വീ​ട്ടി​ൽ ഷെ​മീ​മി​നെ പ​റ​ക്കോ​ട് ബാ​റി​നു സ​മീ​പ​ത്തു കു​ത്തി​ക്കൊ​ല​പ്പെ​ടു​ത്താ​ൻ ശ്ര​മി​ച്ച കേ​സി​ൽ ഒ​ളി​വി​ലാ​യി​രു​ന്ന വ​യ​ല ഫാ​ത്തി​മ മ​ന​സി​ലി​ൽ സു​ധീ​റി (42)നെ ​ത​മി​ഴ്നാ​ട്ടി​ൽ നി​ന്നും അ​ടൂ​ർ സി​ഐ​യു​ടെ നേ​തൃ​ത്വ​ത്തി​ലു​ള്ള പോ​ലീ​സ് സം​ഘം അ​റ​സ്റ്റ് ചെ​യ്തു. സം​ഭ​വ​ത്തി​നു ശേ​ഷം പ്ര​തി ഊ​ട്ടി, ത​മി​ഴ്നാ​ടി​ന്‍റെ വി​വി​ധ ഭാ​ഗ​ങ്ങ​ളി​ൽ ഒ​ളി​വി​ൽ താ​മ​സി​ക്കു​ക​യാ​യി​രു​ന്നു. ത​മി​ഴ്നാ​ട്ടി​ലെ അം​ബ സ​മു​ദ്ര​ത്തു നി​ന്നു​മാ​ണ് പ്ര​തി​യെ അ​റ​സ്റ്റ് ചെ​യ്ത​ത്. അ​ന്വേ​ഷ​ണ സം​ഘ​ത്തി​ൽ എ​സ്ഐ​മാ​രാ​യ ശ്രീ​ജി​ത്ത്, ഷാ​ജ​ഹാ​ൻ, എ​എ​സ്ഐ ബി​ജു, സീ​നി​യ​ർ സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ മു​നീ​ർ, സി​വി​ൽ പോ​ലീ​സ് ഓ​ഫീ​സ​ർ​മാ​രാ​യ ദീ​ലീ​പ്, ശ​ര​ത് കു​മാ​ർ എ​ന്നി​വ​ർ ഉ​ണ്ടാ​യി​രു​ന്നു.

മ​സ്റ്റ​റിം​ഗ് ന​ട​ത്ത​ണം

പ​ത്ത​നം​തി​ട്ട: കെ​ട്ടി​ട നി​ർ​മാ​ണ തൊ​ഴി​ലാ​ളി ക്ഷേ​മ​ബോ​ർ​ഡ് പ​ത്ത​നം​തി​ട്ട ജി​ല്ലാ ഓ​ഫീ​സി​ൽ നി​ന്നും നി​ല​വി​ൽ പെ​ൻ​ഷ​ൻ ല​ഭി​ച്ചു​കൊ​ണ്ടി​രി​ക്കു​ന്ന എ​ല്ലാ പെ​ൻ​ഷ​ൻ​കാ​രും ലൈ​ഫ് സ​ർ​ട്ടി​ഫി​ക്ക​റ്റ് സ​മ​ർ​പ്പി​ച്ച​വ​ർ ഉ​ൾ​പ്പെ​ടെ മ​സ്റ്റ​റിം​ഗ് ന​ത്തി​യി​ട്ടി​ല്ലാ​ത്ത പെ​ൻ​ഷ​ൻ​കാ​ർ 31 ന് ​മു​ന്പ് അ​ക്ഷ​യ​കേ​ന്ദ്ര​ങ്ങ​ളി​ൽ എ​ത്തി മ​സ്റ്റ​റിം​ഗ് ന​ട​ത്ത​ണം. 25, 27 തീ​യ​തി​ക​ളി​ൽ പ​ത്ത​നം​തി​ട്ട ജി​ല്ലാ ഓ​ഫീ​സി​ൽ മ​സ്റ്റ​റിം​ഗ് ന​ട​ത്തു​ന്ന​തി​നു​ള​ള സൗ​ക​ര്യം ഉ​ണ്ടാ​യി​രി​ക്കും.