പൂ​വ​ണി​ഞ്ഞ​ത് അ​ര​നൂ​റ്റാ​ണ്ടി​ലേ​റെ ക​ണ്ട സ്വ​പ്നം
Thursday, January 23, 2020 10:49 PM IST
പ​ത്ത​നം​തി​ട്ട: മു​ത്ത​ച്ഛ​നും അ​ച്ഛ​നും ഒ​ക്കെ ക​ണ്ട സ്വ​പ്നം മൂ​ന്നാം​ത​ല​മു​റ​യ്ക്കെ​ങ്കി​ലും സാ​ധ്യ​മാ​യ​തി​ന്‍റെ സ​ന്തോ​ഷ​ത്തി​ലാ​ണ് ഇ​ന്ന​ലെ ന​ട​ന്ന ജി​ല്ലാ​ത​ല പ​ട്ട​യ​മേ​ള​യി​ൽ നി​ന്ന് ഏ​റെ​പ്പേ​രും മ​ട​ങ്ങി​യ​ത്.അ​ര​നൂ​റ്റാ​ണ്ടി​ൽ ഏ​റെ​യാ​യി റാ​ന്നി ഉ​തി​മൂ​ട് തു​ണ്ടു​മ​ണ്ണി​ൽ ഏ​ലി​യാ​മ്മ ചാ​ക്കോ (77), അ​ന്ന​മ്മ ചാ​ണ്ടി (75) എ​ന്നി​വ​ർ ത​ങ്ങ​ളു​ടെ ഭൂ​മി​യു​ടെ പ​ട്ട​യ അ​നു​ബ​ന്ധ രേ​ഖ​ക​ൾ ഈ ​ജീ​വി​ത​കാ​ല​ത്തെ​ങ്കി​ലും ല​ഭി​ക്കു​മോ​യെ​ന്ന ആ​ശ​ങ്ക​യി​ലാ​യി​രു​ന്നു.
ജി​ല്ലാ​ത​ല പ​ട്ട​യ​മേ​ള​യി​ൽ മ​ന്ത്രി ഇ. ​ച​ന്ദ്ര​ശേ​ഖ​ര​നി​ൽ നി​ന്നും ലാ​ൻ​ഡ് ടൈ​ബ്യൂ​ണ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റ് ക​ര​സ്ഥ​മാ​ക്കി​യ​തോ​ടെ ആ​ശ​ങ്ക​ക​ൾ വ​ഴി​മാ​റി ദീ​ർ​ഘ​നാ​ള​ത്തെ സ്വ​പ്നം പൂ​വ​ണി​യു​ക​യാ​യി​രു​ന്നു.
ഏ​ലി​യാ​മ്മ ചാ​ക്കോ​യു​ടെ ഭ​ർ​ത്താ​വ് ചാ​ക്കോ മ​ത്താ​യി​ക്കും സ​ഹോ​ദ​ര​നാ​യ ചാ​ണ്ടി മ​ത്താ​യി​ക്കും ഭാ​ര്യ അ​ന്ന​മ്മ ചാ​ണ്ടി​ക്കും ത​ങ്ങ​ളു​ടെ മു​ൻ​ഗാ​മി​ക​ൾ കൈ​വ​ശം​വ​ച്ചു​പോ​ന്ന 70 സെ​ന്‍റ്, 49 സെ​ന്‍റ് സ്ഥ​ല​ങ്ങ​ൾ​ക്കു​ള്ള കൈ​വ​ശ രേ​ഖ​യാ​ണ് ല​ഭി​ച്ച​ത്. വ​ർ​ഷ​ങ്ങ​ൾ​ക്കു മു​ന്പ് പു​തി​യോ​ത്ത് മേ​പ്ര​ത്ത് ഏ​ബ്ര​ഹാ​മി​ന്‍റെ കൈ​യി​ൽ നി​ന്നും കൈ​പ്പ​റ്റി​യ ഭൂ​മി​ക്കാ​ണു ജി​ല്ലാ​ത​ല പ​ട്ട​യ​മേ​ള​യി​ൽ ലാ​ൻ​ഡ് ട്രൈ​ബ്യൂ​ണ​ൽ സ​ർ​ട്ടി​ഫി​ക്ക​റ്റ് ല​ഭി​ച്ച​ത്. ഏ​ലി​യാ​മ്മ ചാ​ക്കോ​യു​ടെ ഭ​ർ​ത്താ​വ് ചാ​ക്കോ മ​ത്താ​യി​യും അ​ന്ന​മ്മ ചാ​ണ്ടി​യു​ടെ ഭ​ർ​ത്താ​വ് ചാ​ണ്ടി മ​ത്താ​യി​യും നേ​ര​ത്തെ മ​ര​ണ​മ​ട​ഞ്ഞി​രു​ന്നു.
സ​ഹോ​ദ​ര​ങ്ങ​ളാ​യ ചാ​ക്കോ​യ്ക്കും ചാ​ണ്ടി​ക്കും ത​ങ്ങ​ളു​ടെ പൂ​ർ​വ പി​താ​ക്ക​ൻ·ാ​ർ കൈ​വ​ശം വ​ച്ചി​രു​ന്ന ഭൂ​മി​ക്ക് ഉ​ട​മ​സ്ഥാ​വ​കാ​ശം ല​ഭി​ക്കെ​ണ​മെ​ന്ന അ​തി​യാ​യ ആ​ഗ്ര​ഹ​മു​ണ്ടാ​യി​രു​ന്നു. ഏ​ലി​യാ​മ്മ - ചാ​ക്കോ മ​ത്താ​യി ദ​ന്പ​തി​മാ​ർ​ക്കു നാ​ലു പെ​ണ്‍​മ​ക്ക​ളും ര​ണ്ട് ആ​ണ്‍​മ​ക്ക​ളു​മാ​ണ് ഉ​ള്ള​ത്. അ​ന്ന​മ്മ - ചാ​ണ്ടി മ​ത്താ​യി ദ​ന്പ​തി​ക​ൾ​ക്ക് അ​ഞ്ചു പെ​ണ്‍​മ​ക്ക​ളും ര​ണ്ട് ആ​ണ്‍​മ​ക്ക​ളു​മാ​ണു​ള്ള​ത്. കാ​ല​ങ്ങ​ളാ​യി ത​ങ്ങ​ൾ കൈ​വ​ശം​വ​ച്ചി​രു​ന്ന ഭൂ​മി​ക്ക് ഉ​ട​മ​സ്ഥാ​വ​കാ​ശം ല​ഭി​ച്ച സ​ന്തോ​ഷ​ത്തി​ലാ​ണ് ഏ​ലി​യാ​മ്മ​യും അ​ന്ന​മ്മ​യും.

സ​ജി​ക്കു പ​ട്ട​യം ല​ഭി​ച്ച​ത് ത​ല​മു​റ​ക​ളു​ടെ കാ​ത്തി​രി​പ്പി​നു​ശേ​ഷം

80 വ​ർ​ഷ​ത്തി​നു​ശേ​ഷം പ​ട്ട​യം ല​ഭി​ച്ച സ​ന്തോ​ഷ​ത്തി​ലാ​ണു റാ​ന്നി ഇ​ട​ത്ത​റ വീ​ട്ടി​ലെ എം.​എം. സ​ജി. അ​ച്ഛ​ന്‍റെ കാ​ല​ത്താ​ണു പ​ട്ട​യ​ത്തി​നാ​യി അ​പേ​ക്ഷ ന​ൽ​കി​യ​ത്. അ​ച്ഛ​ൻ മ​രി​ച്ച​തി​നു​ശേ​ഷം റ​ബ​ർ വെ​ട്ടി​ജീ​വി​ക്കു​ന്ന മൂ​ത്ത​മ​ക​നാ​യ സ​ജി​ക്കാ​ണു പ​ട്ട​യം ല​ഭി​ച്ച​ത്.
പ​ത്തു മ​ക്ക​ൾ അ​ട​ങ്ങു​ന്ന കു​ടും​ബ​ത്തി​ലെ അം​ഗ​മാ​യ സ​ജി​ക്ക് ഭാ​ര്യ​യും ര​ണ്ടു മ​ക്ക​ളു​മു​ണ്ട്. ഇ​ത്ര​യും വ​ർ​ഷ​ത്തെ ക​ഷ്ട​പ്പാ​ടി​നൊ​ടു​വി​ൽ പ​ട്ട​യം ല​ഭി​ച്ച​തി​ൽ 57 കാ​ര​നാ​യ സ​ജി ഏ​റെ സ​ന്തോ​ഷ​ത്തി​ലാ​ണ്.