പെ​രു​ന്പെ​ട്ടി പ​ട്ട​യം ന​ൽ​കാ​ത്ത​തി​ൽ വ​ൻ പ്ര​തി​ഷേ​ധം, പ​ട്ട​യ​മേ​ള​യി​ലേ​ക്ക് സ​മ​ര​സ​മി​തി​യു​ടെ മാ​ർ​ച്ച്
Thursday, January 23, 2020 10:49 PM IST
പ​ത്ത​നം​തി​ട്ട: വ​ർ​ഷ​ങ്ങ​ളാ​യി കൈ​വ​ശ​ത്തി​ലു​ള്ള കൃ​ഷി​യി​ട​ത്തി​നു പ​ട്ട​യം ന​ൽ​കാ​ത്ത​തി​നെ​തി​രെ പെ​രു​ന്പെ​ട്ടി നി​വാ​സി​ക​ളു​ടെ വ​ൻ പ്ര​തി​ഷേ​ധം. ് ഇ​ന്ന​ലെ ന​ട​ന്ന ജി​ല്ലാ പ​ട്ട​യ​മേ​ള​യി​ലേ​ക്ക് സമര സമിതി പ്ര​തി​ഷേ​ധ പ്ര​ക​ട​നം ന​ട​ത്തി. പ​ത്ത​നം​തി​ട്ട പ​ഴ​യ പ്രൈ​വ​റ്റ് ബ​സ് സ്റ്റാ​ൻ​ഡി​ൽ നി​ന്ന് തീ​പ്പ​ന്ത​ങ്ങ​ളു​മാ​യി ആ​രം​ഭി​ച്ച പ്ര​ക​ട​നം പോ​സ്റ്റ് ഓ​ഫീ​സ് റോ​ഡു വ​ഴി സ്റ്റേ​ഡി​യം ജം​ഗ്ഷ​നി​ലെ​ത്തി​യ​പ്പോ​ൾ പോ​ലീ​സ് ത​ട​ഞ്ഞു. കു​ട്ടി​ക​ളും വ​യോ​ധി​ക​രു​മ​ട​ക്കം ഇ​രു​ന്നൂ​റി​ല​ധി​കം പേ​ർ പ​ങ്കെ​ടു​ത്തു. മു​ള്ള​നി​ക്കാ​ട് പൗ​ര​സ​മി​തി​യും ആ​റന്മ·ു​ള മി​ച്ച​ഭൂ​മി സ​മ​ര സ​മി​തി​യും പ​ശ്ചി​മ​ഘ​ട്ട സം​ര​ക്ഷ​ണ സ​മി​തി​യും ഐ​ക്യ​ദാ​ർ​ഢ്യം പ്ര​ഖ്യാ​പി​ച്ച് പ്ര​തി​ഷേ​ധ​ത്തി​ൽ പ​ങ്കെ​ടു​ത്തു. ചെ​ങ്ങ​റ സ​മ​ര​സ​മി​തി പി​ന്തു​ണ അ​റി​യി​ക്കു​ക​യും ചെ​യ്തി​രു​ന്നു. പ്ര​തി​ഷേ​ധ​ക്കാ​രെ അ​നു​ന​യി​പ്പി​ക്കാ​ൻ സ​ബ് ക​ള​ക്ട​ർ വി​ന​യ് ഗോ​യ​ൽ എ​ത്തി​യെ​ങ്കി​ലും വി​ജ​യി​ച്ചി​ല്ല. തു​ട​ർ​ന്ന് മ​ന്ത്രി​യു​മാ​യി സ​മ​ര​സ​മി​തി നേ​താ​ക്ക​ൾ ച​ർ​ച്ച ന​ട​ത്തി​യ​തി​നു ശേ​ഷ​മാ​ണ് പി​രി​ഞ്ഞു​പോ​യ​ത്. പൊ​ന്ത​ൻ​പു​ഴ, വ​ലി​യ​കാ​വ് വ​ന​മേ​ഖ​ല​യോ​ടു ചേ​ർ​ന്ന പ്ര​ദേ​ശ​മാ​യ​തി​നാ​ൽ കേ​ന്ദ്ര വ​നം​പ​രി​സ്ഥി​തി മ​ന്ത്രാ​ല​യ​ത്തി​ന്‍റെ അ​നു​മ​തി ല​ഭി​ച്ചെ​ങ്കി​ൽ മാ​ത്ര​മേ പ​ട്ട​യം ന​ൽ​കാ​നാ​കൂ​വെ​ന്നാ​ണ് അധികൃതരുടെ നി​ല​പാ​ട്. 512 പട്ടയങ്ങളാണ് പെരുന്പ െട്ടിയിൽ നൽകാനുള്ളത്.
പൊന്ത​ൻ​പു​ഴ സ​മ​ര സ​മി​തി ജോ​യി​ന്‍റ് ക​ണ്‍​വീ​ന​ർ ജെ​യിം​സ് ക​ണ്ണി​മ​ല സ​മ​രം ഉ​ദ്ഘാ​ട​നം ചെ​യ്തു. ഐ​ഡി​പി ദേ​ശീ​യ ജ​ന​റ​ൽ സെ​ക്ര​ട്ട​റി സ​ന്തോ​ഷ് ബെ​ല്ലാ​രി അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. പ​ശ്ചി​മ​ഘ​ട്ട സം​ര​ക്ഷ​ണ സ​മി​തി ചെ​യ​ർ​മാ​ൻ ബി​ജു ജി. ​ജേ​ക്ക​ബ്, വൈ​സ് ചെ​യ​ർ​മാ​ൻ സി.​എ​ച്ച്. സ​ലിം, പൊ​ന്ത​ൻ​പു​ഴ സ​മ​ര​സ​മി​തി ക​ണ്‍​വീ​ന​ർ സ​ന്തോ​ഷ് പെ​രു​ന്പെ​ട്ടി, ആ​റന്മ ുള മി​ച്ച ഭൂ​മി സ​മ​ര സ​മി​തി ക​ണ്‍​വീ​ന​ർ ശ​ര​ണ്യാ രാ​ജ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.