ജീ​വി​ത​ത്തി​ന് പ്ര​ള​യം ഇ​രു​ട്ട​ടി​യാ​യി, ഒ​ടു​വി​ൽ പ​ട്ട​യം ല​ഭി​ച്ച​പ്പോ​ൾ ആ​ശ്വാ​സം
Thursday, January 23, 2020 10:49 PM IST
പ​ത്ത​നം​തി​ട്ട: പ​ട്ട​യം കി​ട്ടി... ജോ​സ​ഫ് സെ​ബാ​സ്റ്റ്യ​ന് ഇ​നി ആ​ശ്വ​സി​ക്കാം.... പ്ര​ള​യ ദു​രി​ത​ത്തി​ന്‍റെ ക​യ​ത്തി​ല്‍ നി​ന്നും ക​ര​ക​യ​റു​ന്ന​തി​നു യാ​തൊ​രു മാ​ര്‍​ഗ​വു​മി​ല്ലാ​തെ വ​ല​യു​മ്പോ​ഴാ​ണ് മ​ല്ല​പ്പു​ഴ​ശേ​രി കാ​ഞ്ഞി​ര​വേ​ലി ക​ണ്ണം​പു​ഞ്ച ല​ക്ഷം​വീ​ട്ടി​ല്‍ സെ​ബാ​സ്റ്റ്യ​ന്‍ ജോ​സ​ഫി​ന് സ​ര്‍​ക്കാ​രി​ന്‍റെ സ​മ്മാ​ന​മാ​യി പ​ട്ട​യം എ​ത്തി​യ​ത്.
പ്ര​ള​യ​ദു​രി​താ​ശ്വാ​സ​മാ​യി 10000 രൂ​പ ല​ഭി​ച്ച​തൊ​ഴി​ച്ചാ​ല്‍ പ​ട്ട​യം ഇ​ല്ലാ​ത്ത​തി​ന്‍റെ പേ​രി​ല്‍ മ​റ്റു യാ​തൊ​രു​വി​ധ ആ​നു​കൂ​ല്യ​ങ്ങ​ളും ഈ ​കു​ടും​ബ​ത്തി​നു ല​ഭി​ച്ചി​രു​ന്നി​ല്ല. ഇ​നി എ​ല്ലാ പ്ര​ശ്‌​ന​ങ്ങ​ള്‍​ക്കും പ​രി​ഹാ​ര​മാ​കും. കി​ട്ടി​യ ഉ​ട​ന്‍​ത​ന്നെ പ​ട്ട​യം ഒ​പ്പ​മു​ണ്ടാ​യി​രു​ന്ന മ​ക​ള്‍ ഫി​ലോ​മി​ന​യെ ഏ​ല്പി​ച്ച് സെ​ബാ​സ്റ്റ്യ​ന്‍ ജോ​സ​ഫ് ആ​ശ്വ​സി​പ്പി​ച്ചു. മ​ക​ള്‍​ക്കൊ​പ്പ​മാ​ണ് സെ​ബാ​സ്റ്റ്യ​ന്‍ താ​മ​സി​ക്കു​ന്ന​ത്.
പ​ട്ട​യ​മി​ല്ലാ​ത്ത​നാ​ല്‍ ഒ​രു വീ​ടു​വ​യ്ക്കു​ന്ന​തി​നു​ള്ള ആ​നൂ​കൂ​ല്യ​ങ്ങ​ള്‍​ക്കു പോ​ലും അ​പേ​ക്ഷ​ന​ല്‍​കാ​ന്‍ ഇ​വ​ര്‍​ക്കു സാ​ധി​ച്ചി​രു​ന്നി​ല്ല.
ഷീ​റ്റ് മേ​ഞ്ഞ ചെ​റി​യ കൂ​ര​യി​ലാ​ണ് ഈ ​കു​ടും​ബം ക​ഴി​യു​ന്ന​ത്. വ​സ്തു​വി​നു പ​ട്ട​യം വേ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് ഫി​ലോ​മി​ന മു​ഖ്യ​മ​ന്ത്രി​ക്ക് അ​പേ​ക്ഷ ന​ല്‍​കി​യു​ന്നു.
ഇ​ത​നു​സ​രി​ച്ച് ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കാ​മെ​ന്ന് ഉ​ദ്യോ​ഗ​സ്ഥ​ര്‍ ഉ​റ​പ്പു ന​ല്‍​കി​യി​രു​ന്ന​താ​യും ഫി​ലോ​മി​ന പ​റ​ഞ്ഞു. ഇ​വ​ര്‍ 35 വ​ര്‍​ഷ​മാ​യി പ​ട്ട​യ​ത്തി​നു വേ​ണ്ടി കാ​ത്തി​രി​ക്കു​ക​യാ​യി​രു​ന്നു.