അ​ർ​ഹ​ത​പ്പെ​ട്ട​വ​ർ​ക്ക് പട്ടയം വൈകില്ല: മ​ന്ത്രി ഇ.​ച​ന്ദ്ര​ശേ​ഖ​ര​ൻ
Thursday, January 23, 2020 10:49 PM IST
പ​ത്ത​നം​തി​ട്ട: അ​ർ​ഹ​ത​പ്പെ​ട്ട എ​ല്ലാ​വ​ർ​ക്കും നി​യ​മാ​നു​സൃ​ത​മാ​യി ല​ഭി​ക്കേ​ണ്ട ഭൂ​മി സ​ർ​ക്കാ​ർ ന​ൽ​കു​മെ​ന്നു മ​ന്ത്രി ഇ.​ച​ന്ദ്ര​ശേ​ഖ​ര​ൻ. ജി​ല്ലാ​ത​ല പ​ട്ട​യ​മേ​ള ഉ​ദ്ഘാ​ട​നം ചെ​യ്തു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു മ​ന്ത്രി.

കേ​ന്ദ്ര വ​നം, പ​രി​സ്ഥി​തി മ​ന്ത്രാ​ല​യ​ത്തി​ന്‍റെ അ​നു​മ​തി ല​ഭി​ച്ചാ​ൽ ജി​ല്ല​യി​ൽ നാ​ലാ​യി​ര​ത്തോ​ളം പ​ട്ട​യ​ങ്ങ​ൾ താ​മ​സി​യാ​തെ വി​ത​ര​ണം ചെ​യ്യാ​നാ​കു​മെ​ന്ന് മ​ന്ത്രി പ​റ​ഞ്ഞു. ഇടുക്കിയിൽ ഇന്ന് 8600 പട്ടയങ്ങൾ നൽകും. ഇതോടെ ഇടുക്കിയിൽ മാത്രം 30,000 പട്ടയങ്ങൾ നൽകാനയതിന്‍റെ നേട്ടം സർക്കാരിനുണ്ട്.

1.40 ല​ക്ഷം പ​ട്ട​യ​ങ്ങ​ളാണ് എൽഡിഎഫ് സർക്കാർ ഇ​തി​നോ​ട​കം വി​ത​ര​ണം ചെ​യ്തത്. ഭൂ​മി​ക്ക് പ​ട്ട​യം കി​ട്ടാ​ൻ അ​ർ​ഹ​ത​യു​ള്ള ഒ​രു​പാ​ട് കു​ടും​ബ​ങ്ങ​ൾ ഇ​നി​യും ബാ​ക്കി​യു​ണ്ട്. അ​വ​ർ​ക്ക് അ​പേ​ക്ഷ സ​മ​ർ​പ്പി​ക്കു​വാ​ൻ ഒ​രു വ​ർ​ഷം കൂ​ടി സ​ർ​ക്കാ​ർ സ​മ​യം അ​നു​വ​ദി​ച്ചി​ട്ടു​ണ്ട്.

ചു​ട്ടി​പ്പാ​റ വ​ട​ക്കേ​ച്ച​രു​വി​ൽ വീ​ട്ടി​ൽ മു​ഹ​മ്മ​ദ് ഹ​നീ​ഫ​യ്ക്ക് പ​ട്ട​യം ന​ൽ​കി​യാ​ണു മ​ന്ത്രി പ​ട്ട​യ വി​ത​ര​ണോ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ച​ത്.

വീ​ണാ ജോ​ർ​ജ് എംഎ​ൽ​എ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു. ആ​ന്‍റോ ആ​ന്‍റ​ണി എം​പി മു​ഖ്യാ​തി​ഥി​യാ​യി​രു​ന്നു.

ജി​ല്ലാ ക​ള​ക്ട​ർ പി.​ബി. നൂ​ഹ് റി​പ്പോ​ർ​ട്ട് അ​വ​ത​രി​പ്പി​ച്ചു.
എം​എ​ൽ​എ മാ​രാ​യ രാ​ജു ഏ​ബ്ര​ഹാം, കെ.​യു. ജ​നീ​ഷ് കു​മാ​ർ, ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് അ​ന്ന​പൂ​ർ​ണാ​ദേ​വി, മു​ൻ​സി​പ്പ​ൽ വൈസ് ചെയർമാൻ എ. സഗീർ, വാ​ർ​ഡ് കൗ​ണ്‍​സി​ല​ർ സു​ശീ​ല പു​ഷ്പ​ൻ, കോ​ഴ​ഞ്ചേ​രി ത​ഹ​സി​ൽ​ദാ​ർ കെ.​ഓ​മ​ന​ക്കു​ട്ട​ൻ, രാ​ഷ്ട്രീ​യ പാ​ർ​ട്ടി പ്ര​തി​നി​ധി​ക​ളാ​യ എ.​പി. ജ​യ​ൻ, അ​ല​ക്സ് ക​ണ്ണ​മ​ല, സ​നോ​ജ് മേ​മ​ന, എ​ൻ.​എം. രാ​ജു, ഉ​ദ്യോ​ഗ​സ്ഥ​ർ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു. തി​രു​വ​ല്ല സ​ബ് ക​ള​ക്ട​ർ ഡോ.​വി​ന​യ് ഗോ​യ​ൽ സ്വാ​ഗ​ത​വും അ​ടൂ​ർ ആ​ർ​ഡി​ഒ പി.​ടി. ഏ​ബ്ര​ഹാം ന​ന്ദി​യും പ​റ​ഞ്ഞു.

ആ​റു താ​ലൂ​ക്കു​ക​ളി​ലാ​യി 511 പ​ട്ട​യ​ങ്ങ​ൾ വി​ത​ര​ണം ചെ​യ്തു

പ​ത്ത​നം​തി​ട്ട: ജി​ല്ലാ​ത​ല പ​ട്ട​യ​മേ​ള​യി​ൽ വി​ത​ര​ണം ചെ​യ്ത​ത് 511 പ​ട്ട​യ​ങ്ങ​ളെ​ന്നു ജി​ല്ലാ ക​ള​ക്ട​ർ പി.​ബി. നൂ​ഹ്. . 362 പ​ട്ട​യ​ങ്ങ​ൾ റാ​ന്നി താ​ലൂ​ക്കി​ൽ ന​ൽ​കി.

റാ​ന്നി താ​ലൂ​ക്കി​ലെ അ​ത്തി​ക്ക​യം വി​ല്ലേ​ജി​ലെ 46 ഏ​ക്ക​ർ സ്ഥ​ലം വേ​ർ​തി​രി​ക്കു​ക​യും പ​ട്ട​യം ന​ൽ​കാ​ൻ ശേ​ഷി​ക്കു​ന്ന 32 ഏ​ക്ക​റി​ലെ 99 പേ​ർ​ക്കും ക​രി​കു​ളം പ​ട്ടി​ക​വ​ർ​ഗ കോ​ള​നി​യി​ൽ 87 പ​ട്ട​യ​ങ്ങ​ളും പെ​രു​നാ​ട് വി​ല്ലേ​ജി​ലെ കോ​ട്ടി​പ്പാ​റ​യി​ൽ 59 പ​ട്ട​യ​ങ്ങ​ളും കോ​ന്നി താ​ലൂ​ക്കി​ൽ 66 പ​ട്ട​യ​ങ്ങ​ളും കോ​ഴ​ഞ്ചേ​രി 33, തി​രു​വ​ല്ല 23, മ​ല്ല​പ്പ​ള്ളി 20, അ​ടൂ​ർ ഏ​ഴ് പ​ട്ട​യ​ങ്ങ​ളും ന​ൽ​കി. കു​ട​മു​രു​ട്ടി, അ​ടി​ച്ചി​പ്പു​ഴ ആ​ദി​വാ​സി കോ​ള ​നി​യി​ലെ 66 വ​നാ​വ​കാ​ശ രേ​ഖ​ക​ളു​മാ​ണ് വി​ത​ര​ണം ചെ​യ്ത​ത്.
പെ​രു​ന്പെ​ട്ടി വി​ല്ലേ​ജി​ലെ വ​ലി​യ​കാ​വി​ലെ 512 പ​ട്ട​യ​ങ്ങ​ൾ കോ​ന്നി താ​ലൂ​ക്കി​ലെ മ​ല​യോ​ര ക​ർ​ഷ​ക​ർ​ക്കു​ള്ള പ​ട്ട​യ വി​ത​ര​ണം എ​ന്നി​വ കേ​ന്ദ്രാ​നു​മ​തി ല​ഭി​ച്ചാ​ൽ ഉ​ട​ൻ ന​ട​ത്തു​മെ​ന്നും ക​ള​ക്ട​ർ പ​റ​ഞ്ഞു.