കൃ​ഷി​വ​കു​പ്പ് ജീ​വ​നി പ​ദ്ധ​തി ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം ന​ട​ന്നു
Wednesday, January 22, 2020 10:55 PM IST
പ​ത്ത​നം​തി​ട്ട: ജീ​വ​നി​ലേ​ക്കു​ള്ള ഏ​റ്റ​വും വ​ലി​യ പ്ര​വ​ർ​ത്ത​ന​മാ​യി ജീ​വ​നി​യെ മാ​റ്റ​ണ​മെ​ന്നു വീ​ണാ ജോ​ർ​ജ് എം​എ​ൽ​എ. കോ​ഴ​ഞ്ചേ​രി പ​ഞ്ചാ​യ​ത്ത് ക​മ്യൂ​ണി​റ്റി ഹാ​ളി​ൽ ’ന​മ്മു​ടെ കൃ​ഷി ന​മ്മു​ടെ ആ​രോ​ഗ്യം’ എ​ന്ന ആ​പ്ത​വാ​ക്യ​ത്തോ​ടെ കൃ​ഷി വ​കു​പ്പി​ന്‍റെ നേ​തൃ​ത്വ​ത്തി​ൽ ന​ട​ത്തു​ന്ന ജീ​വ​നി പ​ദ്ധ​തി​യു​ടെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം നി​ർ​വ​ഹി​ച്ചു പ്ര​സം​ഗി​ക്കു​ക​യാ​യി​രു​ന്നു എം​എ​ൽ​എ.
ച​ട​ങ്ങി​ൽ പ​ന്ത​ളം പോ​ലീ​സ് സ്റ്റേ​ഷ​ൻ വ​ള​പ്പി​ലേ​ക്കു​ള്ള പ​ച്ച​ക്ക​റി തൈ ​വി​ത​ര​ണ ഉ​ദ്ഘാ​ട​നം ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വി​ക​സ​ന​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍ എ​ലി​സ​ബ​ത്ത് അ​ബു നി​ർ​വ​ഹി​ച്ചു.
സ്കൂ​ൾ വ​ള​പ്പി​ലെ പ​ച്ച​ക്ക​റി കൃ​ഷി തൈ​യു​ടെ വി​ത​ര​ണോ​ദ്ഘാ​ട​നം കോ​ഴ​ഞ്ചേ​രി ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മി​നി ശ്യാം ​മോ​ഹ​ൻ നി​ർ​വ​ഹി​ച്ചു.
ജി​ല്ലാ മെ​ഡി​ക്ക​ൽ ഓ​ഫീ​സ​ർ ഡോ.​എ.​എ​ൽ ഷീ​ജ ആ​രോ​ഗ്യ ബോ​ധ​വ​ത്ക​ര​ണം ന​ട​ത്തി. സം​യോ​ജി​ത മാ​തൃ​കാ കൃ​ഷി ധ​ന​സ​ഹാ​യ വി​ത​ര​ണ​വും എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു. കോ​ഴ​ഞ്ചേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മി​നി ശ്യാം ​മോ​ഹ​ൻ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
കോ​ഴ​ഞ്ചേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് എം.​എ​സ്. പ്ര​കാ​ശ് കു​മാ​ർ, ഇ​ല​ന്തൂ​ർ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം ബി​ജി​ലി പി. ​ഈ​ശോ, കോ​ഴ​ഞ്ചേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വി​ക​സ​ന​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍ ല​ത ചെ​റി​യാ​ൻ, ജി​ല്ലാ പ്രി​ൻ​സി​പ്പ​ൽ കൃ​ഷി ഓ​ഫീ​സ​ർ മ​ധു ജോ​ർ​ജ് മ​ത്താ​യി, ജി​ല്ലാ ആ​ത്മ പ്രോ​ജ​ക്ട് ഡ​യ​റ​ക്ട​ർ വി​നോ​ജ് മാ​മ്മ​ൻ, കൃ​ഷി അ​സി​സ്റ്റ​ന്‍റ് ഡ​യ​റ​ക്ട​ർ ജോ​ർ​ജ് ബോ​ബി, കൃ​ഷി ഡെ​പ്യൂ​ട്ടി ഡ​യ​റ​ക്ട​ർ സൂ​സ​ൻ വ​റു​ഗീ​സ്, വി​എ​ഫ്പി​സി​കെ ജി​ല്ലാ മാ​നേ​ജ​ർ ബി​ന്ദു മാ​ത്യു, രാ​ഷ്ട്രീ​യ പാ​ർ​ട്ടി പ്ര​തി​നി​ധി​ക​ളാ​യ മു​ണ്ട​ക്ക​ൽ ശ്രീ​കു​മാ​ർ, വാ​ള​കം ജോ​ണ്‍, ക​ലാ​നി​ല​യം രാ​മ​ച​ന്ദ്ര​ൻ തു​ട​ങ്ങി​യ​വ​ർ പ​ങ്കെ​ടു​ത്തു.