ആ​യു​ര്‍​വേ​ദ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍ ഒ​ഴി​വ് ‌
Wednesday, January 22, 2020 10:54 PM IST
പ​ത്ത​നം​തി​ട്ട:​ ഭാ​ര​തീ​യ ചി​കി​ത്സാ വ​കു​പ്പ് ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​റു​ടെ അ​ധി​കാ​ര പ​രി​ധി​യി​ലു​ള​ള വി​വി​ധ ഗ​വ​ണ്‍​മെ​ന്‍റ് ആ​യു​ര്‍​വേ​ദ ആ​ശു​പ​ത്രി ഡി​സ്പെ​ന്‍​സ​റി​ക​ളി​ലും നി​ല​വി​ലു​ള​ള ആ​യു​ര്‍​വേ​ദ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സ​ര്‍​മാ​രു​ടെ ഒ​ഴി​വി​ലേ​ക്ക് പ്ര​തി​ദി​നം 1425 രൂ​പ നി​ര​ക്കി​ല്‍ (പ്ര​തി​മാ​സ പ​രി​ധി 38475 രൂ​പ ) ദി​വ​സ വേ​ത​നാ​ടി​സ്ഥാ​ന​ത്തി​ല്‍ താ​ത്കാലിക നി​യ​മ​നം ന​ട​ത്തു​ന്ന​തി​ന് അ​പേ​ക്ഷ ക്ഷ​ണി​ച്ചു.
അ​പേ​ക്ഷ​ക​ര്‍ ബി​എ​എം​എ​സ് യോ​ഗ്യ​ത​യും ടി​സി മെ​ഡി​ക്ക​ല്‍ കൗ​ണ്‍​സി​ല്‍ ര​ജി​സ്ട്രേ​ഷ​ന്‍ ഉ​ള​ള​വ​രും 50 വ​യ​സി​ല്‍ താ​ഴെ പ്രാ​യ​മു​ള​ള​വ​രു​മാ​യി​രി​ക്ക​ണം.
അ​പേ​ക്ഷ​ക​ര്‍ യോ​ഗ്യ​ത തെ​ളി​യി​ക്കു​ന്ന​തി​നു​ള​ള സ​ര്‍​ട്ടി​ഫി​ക്ക​റ്റു​ക​ള്‍, ആ​ധാ​ര്‍ കാ​ര്‍​ഡ് എ​ന്നി​വ​യു​ടെ അ​സ​ലും പ​ക​ര്‍​പ്പും പാ​സ്പോ​ര്‍​ട്ട് സൈ​സി​ലു​ള്ള ഒ​രു ഫോ​ട്ടോ​യും സ​ഹി​തം പ​ത്ത​നം​തി​ട്ട മേ​ലേ​വെ​ട്ടി​പ്പു​റ​ത്ത് പ്ര​വ​ര്‍​ത്തി​ക്കു​ന്ന ഭാ​ര​തീ​യ ചി​കി​ത്സാ വ​കു​പ്പി​ന്റെ ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സി​ല്‍ നാളെ ​രാ​വി​ലെ 11 ന് ​ന​ട​ത്തു​ന്ന കൂ​ടി​ക്കാ​ഴ്ച​യി​ല്‍ ഹാ​ജ​രാ​ക​ണം.
കൂ​ടു​ത​ല്‍ വി​വ​ര​ങ്ങ​ള്‍​ക്ക് ഭാ​ര​തീ​യ ചി​കി​ത്സാ വ​കു​പ്പ് പ​ത്ത​നം​തി​ട്ട ജി​ല്ലാ മെ​ഡി​ക്ക​ല്‍ ഓ​ഫീ​സു​മാ​യി ബ​ന്ധ​പ്പെ​ടു​ക. ഫോ​ണ്‍: 0468 2324337.‌

ഡ്രൈ​വിം​ഗ് പ​രി​ശീ​ല​നം; അ​പേ​ക്ഷ ക്ഷ​ണി​ച്ചു ‌

പ​ത്ത​നം​തി​ട്ട: ഐ​എം​സി​യു​ടെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ ഗ​വ​ൺ​മെ​ന്‍റ് ഐ​ടി​ഐ ചെ​ന്നീ​ര്‍​ക്ക​ര​യി​ല്‍ തു​ട​ങ്ങു​ന്ന ഡ്രൈ​വിം​ഗ് പ​രി​ശീ​ല​ന കോ​ഴ്സി​ലേ​ക്ക് അ​പേ​ക്ഷ ക്ഷ​ണി​ച്ചു. വി​ശ​ദ വി​വ​ര​ങ്ങ​ള്‍​ക്ക് 0468 2258710, 9745424281.‌