ബി​ജെ​പി സം​സ്ഥാ​ന ക​മ്മി​റ്റി​യു​ടെ വാ​ഹ​ന​ത്തി​നു​നേ​രെ ആ​ക്ര​മ​ണം
Wednesday, January 22, 2020 10:54 PM IST
അ​ടൂ​ർ: ബി​ജെ​പി ജി​ല്ലാ സെ​ക്ര​ട്ട​റി​യു​ടെ വീ​ടി​ന് മു​ന്നി​ൽ കി​ട​ന്ന സം​സ്ഥാ​ന ക​മ്മി​റ്റി​യു​ടെ ഇ​ന്നോ​വാ കാ​റി​ന്‍റെ ഗ്ലാ​സു​ക​ൾ അ​ഞ്ജാ​ത​ർ ത​ക​ർ​ത്തു. ചൊ​വ്വാ​ഴ്ച രാ​ത്രി പ​ന്ത്ര​ണ്ടോ​ടെ​യാ​യി​രു​ന്നു സം​ഭ​വം.വി​വ​ര​മ​റി​ഞ്ഞ് രാ​ത്രി ഒ​ന്നോ​ടെ അ​ടൂ​ർ പോ​ലീ​സ് സ്ഥ​ല​ത്തെ​ത്തി അ​ന്വേ​ഷ​ണം ആ​രം​ഭി​ച്ചു.
ചേ​ന്നം​പ​ള്ളി​യി​ലെ കെ​പി റോ​ഡ​രി​കി​ൽ ജി​ല്ലാ സെ​ക്ര​ട്ട​റി കൃ​ഷ്ണ​കു​മാ​റി​ന്‍റെ വീ​ടി​ന് മു​ന്നി​ൽ കി​ട​ന്ന കാ​റി​നു നേ​രെ​യാ​ണ് ആ​ക്ര​മ​ണം ഉ​ണ്ടാ​യ​ത്. ബി​ജെ​പി സം​സ്ഥാ​ന നേ​താ​ക്ക​ന്മാ​ർ എ​ത്തി ഭ​ക്ഷ​ണം ക​ഴി​ച്ച ശേ​ഷം വി​ശ്ര​മി​ക്കു​ന്ന​തി​നി​ടെ​യാ​ണ് സം​ഭ​വം.
പോ​ലീ​സ് കേ​സെ​ടു​ത്ത് മ​ഹ​സ​ർ ത​യാ​റാ​ക്കി​യ ശേ​ഷം വാ​ഹ​നം വി​ട്ടു​കൊ​ടു​ത്തു. വി​ര​ല​ട​യാ​ള വി​ദ​ഗ്ധ​ർ സ്ഥ​ല​ത്തെ​ത്തി തെ​ളി​വ് ശേ​ഖ​രി​ച്ചു.