പ​ത്ത​നം​തി​ട്ട രൂ​പ​ത​യു​ടെ പ​ത്താം​വാ​ർ​ഷി​കം; ആ​ഘോ​ഷ പ​രി​പാ​ടി​ക​ൾ ഇ​ന്നു മു​ത​ൽ
Wednesday, January 22, 2020 10:54 PM IST
പ​ത്ത​നം​തി​ട്ട: മ​ല​ങ്ക​ര സു​റി​യാ​നി ക​ത്തോ​ലി​ക്കാ സ​ഭ​യു​ടെ ഏ​ഴാ​മ​ത് രൂ​പ​ത​ പ​ത്ത​നം​തി​ട്ട ആസ്ഥാ നമായി നി​ല​വി​ൽ വ​ന്നി​ട്ട് ശ​നി​യാ​ഴ്ച പ​ത്ത് വർഷം.
2010 ജ​നു​വ​രി 25ന് ​പ​രി​ശു​ദ്ധ് ബെ​ന​ഡി​ക്ട് പ​തി​നാ​റാ​മ​ൻ മാ​ർ​പാ​പ്പാ​യു​ടെ അ​നു​ഗ്ര​ഹാ​ശി​സു​ക​ളോ​ടെ മ​ല​ങ്ക​ര സു​റി​യാ​നി ക​ത്തോ​ലി​ക്കാ​സ​ഭാ ത​ല​വ​ൻ ക​ർ​ദി​നാ​ൾ മാർ ബ​സേ​ലി​യോ​സ് ക്ലീ​മി​സ് കാ​തോ​ലി​ക്കാ​ബാ​വ​യാ​ണ് രൂ​പ​ത​യു​ടെ പ്ര​ഖ്യാ​പ​നം നി​ർ​വ​ഹി​ച്ച​ത്. 2010 മാ​ർ​ച്ച് 20ന് ​പു​തി​യ രൂ​പ​ത​യു​ടെ ഉ​ദ്ഘാ​ട​ന​വും പ്ര​ഥ​മ ഇ​ട​യ​നാ​യ യൂ​ഹാ​നോ​ൻ മാ​ർ ക്രി​സോ​സ്റ്റം മെ​ത്രാ​പ്പോ​ലീ​ത്താ​യു​ടെ സ്ഥാ​നാ​രോ​ഹ​ണ​വും ന​ട​ന്നു. രൂ​പ​ത​യു​ടെ ദ്വി​തീ​യ അ​ധ്യ​ക്ഷ​നാ​യി ഡോ.​സാ​മു​വേ​ൽ മാ​ർ ഐ​റേ​നി​യോ​സ് 2019 ജൂ​ൺ എ​ട്ടി​നു ചു​മ​ത​ല​യേ​റ്റു.രൂ​പ​താ സ്ഥാ​പ​ന​ത്തി​ന്‍റെ പ​ത്താം വാ​ർ​ഷി​ക​വും രൂ​പ​താ ദി​നാ​ച​ര​ണ​വും ബ​ഹു​വി​ധ പ​രി​പാ​ടി​ക​ളോ​ടെ ഇ​ന്നു മു​ത​ൽ ആ​ഘോ​ഷി​ക്കും. ഇന്നു രാ​വി​ലെ 9.30ന് ​വ​ക​യാ​ർ സെ​ന്‍റ് മേ​രീ​സ് ദേ​വാ​ല​യ​ത്തി​ന്‍റെ ഓ​ഡി​റ്റോ​റി​യ​ത്തി​ൽ യു​വ​ജ​ന​നേ​തൃ​ത്വ​സം​ഗ​മം ന​ട​ക്കും. നൂ​റ് ഇ​ട​വ​ക​ക​ളി​ൽ നി​ന്നാ​യി 700 ഓ​ളം യു​വ​തീ​യു​വാ​ക്ക·ാ​ർ ഇ​ത​ൽ സം​ബ​ന്ധി​ക്കും.
നാ​ളെ രാ​വി​ലെ 9.30ന് ​വ​ക​യാ​റി​ൽ ന​ട​ക്കു​ന്ന രൂ​പ​താ​ദി​ന സം​ഗ​മ​ത്തി​ൽ വൈ​ദി​ക​രും സി​സ്റ്റേ​ഴ്സും ഇ​ട​വ​ക പ്ര​തി​നി​ധി​ക​ളും പാ​സ്റ്റ​റ​ൽ കൗ​ണ്‍​സി​ൽ അം​ഗ​ങ്ങ​ളും ഉ​ൾ​പ്പെ​ടെ 1200 പേ​ർ സം​ബ​ന്ധി​ക്കും. ത​ല​ശേ​രി അ​തി​രൂ​പ​താ സ​ഹാ​യ​മെ​ത്രാ​ൻ ഡോ. ​ജോ​സ​ഫ് പാം​പ്ലാ​നി ര​ണ്ട് ദി​വ​സ​ങ്ങ​ളി​ലും ക്ലാ​സു​ക​ൾ ന​യി​ക്കും. പ​ത്ത​നം​തി​ട്ട രൂ​പ​താ​ധ്യ​ക്ഷ​ൻ സാ​മു​വേ​ൽ മാ​ർ ഐ​റേ​നി​യോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത, മു​ൻ അ​ധ്യ​ക്ഷ​ൻ ബി​ഷ​പ് യൂ​ഹാ​നോ​ൻ മാ​ർ ക്രി​സോ​സ്റ്റം, മാ​ർ​ത്താ​ണ്ഡം രൂ​പ​താ​ധ്യ​ക്ഷ​ൻ വി​ൻ​സ​ന്‍റ് മാ​ർ പൗ​ലോ​സ്മെ​ത്രാ​പ്പോ​ലീ​ത്ത എ​ന്നി​വ​ർ സ​മ്മേ​ള​ന​ങ്ങ​ളി​ൽ സം​ബ​ന്ധി​ക്കും.
26ന് ​രാ​വി​ലെ 8.30 ന് ​പ​ത്ത​നം​തി​ട്ട രൂ​പ​ത​യി​ലെ മു​ഴു​വ​ൻ ദേ​വാ​ല​യ​ങ്ങ​ളി​ലും രൂ​പ​താ ദി​ന​ത്തോ​ട​നു​ബ​ന്ധി​ച്ചു​ള​ള ദി​വ്യ​ബ​ലി​യ​ർ​പ്പ​ണ​വും പ്ര​ത്യേ​ക പ്രാ​ർ​ഥ​ന​ക​ളും വി​ദ്യാ​ഭ്യാ​സ സ്കോ​ള​ർ​ഷി​പ്പ് വി​ത​ര​ണ​വും ന​ട​ക്കും.
ആ​ത്മീ​യ മേ​ഖ​ല​യി​ലും വി​ദ്യാ​ഭ്യാ​സം, ആ​തു​ര ശു​ശ്രൂ​ഷ, ഉ​പ​വി​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ, തു​ട​ങ്ങി വി​വി​ധ രം​ഗ​ങ്ങ​ളി​ൽ ജാ​തി-​മ​ത-​വ​ർ​ണ-​വ​ർ​ഗ വ്യ​തി​യാ​ന​ങ്ങ​ൾ​ക്ക​ പ്പു​റം മാ​നു​ഷി​ക​ത​യു​ടെ മാ​ന​ദ​ണ്ഡ​ത്തി​ൽ സ​ഹാ​യ​ങ്ങ​ൾ ന​ൽ​കാ​ൻ രൂ​പ​ത​യ്ക്കു ക​ഴി​ഞ്ഞ​താ​യി രൂ​പ​താ​ധ്യ​ക്ഷ​ൻ ഡോ.​സാ​മു​വേ​ൽ മാ​ർ ഐ​റേ​നി​യോ​സ് പ​റ​ഞ്ഞു.
ചീ​ക്ക​നാ​ലി​ലെ ആ​ശ്വാ​സ​ഭ​വ​ൻ, പ്രാ​യാ​ധി​ക്യ​ത്തി​ൽ ക​ഴി​യു​ന്ന അ​മ്മ​മാ​രു​ടെ ശു​ശ്രൂ​ഷ ഏ​റ്റെ​ടു​ത്തി​രി​ക്കു​ന്ന കാ​ർ​മ​ല പ്ര​ത്യാ​ശാ​ഭ​വ​ൻ, മാ​ന​സി​കാ​സ്വാ​സ്ഥ്യ​മു​ള്ള പു​രു​ഷ​ന്മാ​ർ​ക്ക് വേ​ണ്ട പ​രി​ച​ര​ണം ന​ല്കുന്ന ളാ​ക്കൂ​ർ കാ​രു​ണ്യ​ഭ​വ​ൻ എ​ന്നി​വ ദൈ​വ​സ്നേ​ഹം പ​ങ്കി​ടാ​നു​ള്ള വേ​ദി​ക​ളാ​യി.
നാ​ൽ​പ്പ​തോ​ളം രോ​ഗി​ക​ൾ​ക്ക് ഡ​യാ​ലി​സി​സി​ന് എ​ല്ലാ മാ​സ​വും നി​ശ്ചി​ത തു​ക ന​ൽ​കുന്നു.സെ​ന്‍റ് പീ​റ്റേ​ഴ്സ് ഹാ​ൻ​ഡ് വ​ഴി നി​ര​വ​ധി ക്യാ​ൻ​സ​ർ രോ​ഗി​ക​ളെ സ​ഹാ​യി​ക്കാ​നും ക​ഴി​യു​ന്നു. അ​തോ​ടൊ​പ്പം ഭ​വ​ന നി​ർ​മ​ണ സ​ഹാ​യം, ഭ​വ​ന ന​വീ​ക​ര​ണ​സ​ഹാ​യം, വി​വി​ധ വി​ദ്യാ​ഭ്യാ​സ സ്കോ​ള​ർ​ഷി​പ്പു​ക​ൾ, കാ​ലി​ക​വും അ​നി​വാ​ര്യ​വു​മാ​യ ഇ​ത​ര സ​ഹാ​യ​ങ്ങ​ൾ എ​ന്നി​വ ന​ൽ​കാ​ൻ എ​പ്പോ​ഴും രൂ​പ​ത ശ്ര​ദ്ധി​ക്കു​ന്നു. കൂ​ടാ​തെ രൂ​പ​ത​യു​ടെ സാ​മു​ഹി​ക സേ​വ​ന വി​ഭാ​ഗ​മാ​യ അ​നു​ഗ്ര​ഹാ സോ​ഷ്യ​ൽ സ​ർ​വീ​സ് സൊ​സൈ​റ്റി മു​ഖേ​ന കൃ​ഷി​യു​ടെ പ്രോ​ത്സ​ഹ​നം, സ്വ​യം​തൊ​ഴി​ൽ പ​രി​ശീ​ല​നം, കു​ടി​ൽ വ്യ​വ​സാ​യ​ങ്ങ​ൾ പ്രോ​ത്സ​ാഹന, സ്ത്രീ ശാക്തീകരണ പരിപാടി കളും നടത്തിവരുന്നു.