ജി​ല്ലാ പു​സ്ത​കോ​ത്സ​വ​ത്തി​നു മ​ല്ല​പ്പ​ള്ളി​യി​ൽ തു​ട​ക്ക​മാ​യി
Wednesday, January 22, 2020 10:52 PM IST
മ​ല്ല​പ്പ​ള്ളി: നാ​ലാ​മ​ത് ജി​ല്ലാ പു​സ്ത​കോ​ത്സ​വം ബു​ധ​നാ​ഴ്ച മ​ല്ല​പ്പ​ള്ളി​യി​ൽ തു​ട​ങ്ങി. സ്വ​കാ​ര്യ ബ​സ് സ്റ്റാ​ൻ​ഡി​ലെ പ​ഞ്ചാ​യ​ത്ത് ഷോ​പ്പിം​ഗ് കോ​പ്ല​ക്‌​സ് ഒ​ന്നാം നി​ല​യി​ൽ ഒ​രു​ക്കി​യ പ്ര​ഫ. ടോ​ണി മാ​ത്യു ന​ഗ​റി​ൽ രാ​ജ്യ​സ​ഭാ മു​ൻ ഉ​പാ​ധ്യ​ക്ഷ​ൻ പ്ര​ഫ. പി. ​ജെ. കു​ര്യ​ൻ ഉ​ദ്‌​ഘാ​ട​നം ചെ​യ്തു.
പ്ര​ഫ. ജേ​ക്ക​ബ് എം. ​ഏ​ബ്ര​ഹാം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

കൊ​ച്ചി​ൻ ഷി​പ്പ്‌​യാ​ർ​ഡ് ഡ​യ ​റ​ക്ട​ർ ബി. ​രാ​ധാ​കൃ​ഷ്ണ​മേ​നോ​ൻ പു​ര​സ്‌​കാ​ര വി​ത​ര​ണം ന​ട​ത്തി.

ച​ന്ദ്ര​യാ​ൻ പ​ദ്ധ​തി​ക്ക് ചു​ക്കാ​ൻ പി​ടി​ച്ച തി​രു​വ​ന​ന്ത​പു​രം വി​ക്രം സാ​രാ​ഭാ​യി സ്പേ​സ് സെ​ന്‍റ​ർ വെ​ഹി​ക്കി​ൾ ഡ​യ​റ​ക്ട​റും വാ​യ്പൂ​ര് പെ​രി​ഞ്ചേ​രി​മ​ണ്ണി​ൽ കു​ടും​ബാം​ഗ​വു​മാ​യ പി.​എം.​ഏ​ബ്ര​ഹാം, ഇ​ര​വി​പേ​രൂ​ർ സെ​ന്‍റ് ജോ​ൺ​സ് സ്കൂ​ൾ കാ​യി​കാ​ധ്യാ​പ​ക​ൻ അ​നീ​ഷ് തോ​മ​സ്, ക​രു​ണ ഓ​ട്ടോ ഫ്ര​ണ്ട്‌​സ് തൊ​ഴി​ലാ​ളി​ക​ൾ, കീ​ഴ്‌​വാ​യ്പൂ​ര് കൊ​ച്ചു​പു​ത്തൂ​ർ ച​ന്ദ്ര​ശേ​ഖ​ര​പ്പ​ണി​ക്ക​ർ എ​ന്നി​വ​ർ ഏ​റ്റു​വാ​ങ്ങി. ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ റെ​ജി തോ​മ​സ്, എ​സ്.​വി.​സു​ബി​ൻ, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ ഉ​ണ്ണി​കൃ​ഷ്ണ​ൻ ന​ടു​വി​ലേ​മു​റി, കു​ഞ്ഞു​കോ​ശി പോ​ൾ, പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് റെ​ജി ശാ​മു​വേ​ൽ, വൈ​സ് പ്ര​സി​ഡ​ന്‍റ് രോ​ഹി​ണി ജോ​സ്, അം​ഗം എ​ബി മേ​ക്ക​രി​ങ്ങാ​ട്ട്, വി.​ജ്യോ​തി​ഷ് ബാ​ബു, ജി​നോ​യ് ജോ​ർ​ജ് തോ​മ​സ് എ​ന്നി​വ​ർ പ്ര​സം​ഗി​ച്ചു.ക്ഷേ​ത്ര പ്ര​വേ​ശ​ന വി​ളം​ബ​ര സ്മാ​ര​ക ശ്രീ ​ചി​ത്തി​ര തി​രു​നാ​ൾ സാം​സ്‌​കാ​രി​ക സ​മി​തി​യു​ടെ നേ​തൃ​ത്വ​ത്തി​ൽ ജി​ല്ല​യി​ലെ ത്രി​ത​ല പ​ഞ്ചാ​യ​ത്തു​ക​ളു​ടെ​യും കെ​എ​സ്എ​ഫ്ഇ​യു​ടെ​യും സ​ഹ​ക​ര​ണ​ത്തോ​ടെ​യാ​ണ് മേ​ള ന​ട​ത്തു​ന്ന​ത്.

മേ​ള​യു​ടെ ര​ണ്ടാം ദി​ന​മാ​യ ഇ​ന്നു രാ​വി​ലെ 10.30 -ന് ​ആ​രോ​ഗ്യ സെ​മി​നാ​ർ തു​ട​ങ്ങും. ആ​ന്‍റോ ആ​ന്‍റ​ണി എം​പി ഉ​ദ്‌​ഘാ​ട​നം ചെ​യ്യും.

മ​ല്ല​പ്പ​ള്ളി താ​ലൂ​ക്ക് ആ​ശു​പ​ത്രി സൂ​പ്ര​ണ്ട് ഡോ. ​സി​നീ​ഷ് കെ. ​ജോ​യി​യും മ​റ്റു ഡോ​ക്ട​ർ​മാ​രും ക്ലാ​സെ​ടു​ക്കും. മെ​ഡി​ക്ക​ൽ പ​രി​ശോ​ധ​ന സൗ​ക​ര്യ​വും ഏ​ർ​പ്പെ​ടു​ത്തി​യി​ട്ടു​ണ്ട്.