പെ​രു​ന്പെ​ട്ടി​യി​ലെ ത​ട​സം വ​നം​വ​കു​പ്പി​ന്‍റെ റി​പ്പോ​ർ​ട്ട്
Wednesday, January 22, 2020 10:52 PM IST
മ​ല്ല​പ്പ​ള്ളി താ​ലൂ​ക്കി​ലെ പെ​രു​ന്പെ​ട്ടി വി​ല്ലേ​ജി​ൽ പൊ​ന്ത​ൻ​പു​ഴ, വ​ലി​യ​കാ​വ് വ​ന​മേ​ഖ​ല​യോ​ടു ചേ​ർ​ന്നു താ​മ​സി​ക്കു​ന്ന 512 കു​ടും​ബ​ങ്ങ​ൾ​ക്ക് പ​ട്ട​യം ല​ഭി​ക്കാ​ൻ ത​ട​സ​മാ​യി​ട്ടു​ള്ള​തും വ​നം​വ​കു​പ്പി​ന്‍റെ റി​പ്പോ​ർ​ട്ടാ​ണ്.
ജി​ല്ല​യി​ൽ 1977നു ​മു​ന്പ് 1970.04 ഹെ​ക്ട​ർ സ്ഥ​ലം ക​ർ​ഷ​ക​രു​ടെ കൈ​വ​ശ​മു​ണ്ടെ​ന്ന് നേ​ര​ത്തെ ക​ണ്ടെ​ത്തി​യി​രു​ന്ന​താ​ണ്. ഈ ​ഭൂ​മി​ക്ക് പ​ട്ട​യ​ത്തി​ന് അ​ർ​ഹ​ത​യു​ണ്ടെ​ന്നു​ള്ള റി​പ്പോ​ർ​ട്ട് ഉ​ണ്ടെ​ങ്കി​ലും വ​ന​മാ​ണെ​ന്ന തെ​റ്റി​ധാ​ര​ണ മൂ​ലം പെ​രു​ന്പെ​ട്ടി​യി​ലെ ക​ർ​ഷ​ക​രു​ടെ പേ​രും വ​നം​വ​കു​പ്പ് ഇ​തി​ൽ ഉ​ൾ​പ്പെ​ടു​ത്തു​ക​യു​ണ്ടാ​യി. അ​തി​നാ​ലാ​ണ് കേ​ന്ദ്രാ​നു​മ​തി ല​ഭി​ക്കാ​തെ പ​ട്ട​യം ന​ൽ​കാ​ൻ പ​റ്റി​ല്ലെ​ന്ന നി​ല​പാ​ടി​ൽ വ​നം​വ​കു​പ്പ് ഉ​ന്ന​ത​ർ ഉ​റ​ച്ചു നി​ൽ​ക്കു​ന്ന​ത്.
എ​ന്നാ​ൽ തെ​റ്റാ​യി ചേ​ർ​ത്ത പേ​രു​ക​ൾ നീ​ക്കം ചെ​യ്യാ​ൻ ക​ഴി​യു​മെ​ന്നി​രി​ക്കെ​യാ​ണ് അ​ധി​കൃ​ത​രു​ടെ ഈ ​ശാ​ഠ്യ​മെ​ന്നും ഇ​തി​ന് പി​ന്നി​ൽ ഭൂ​മാ​ഫി​യ​യു​ടെ ഇ​ട​പെ​ട​ലാ​ണെ​ന്നും പെ​രു​ന്പെ​ട്ടി - പൊ​ന്ത​ൻ​പു​ഴ ജ​ന​കീ​യ സ​മി​തി ചൂ​ണ്ടി​ക്കാ​ട്ടി.ക​ഴി​ഞ്ഞ ഡി​സം​ബ​ർ അ​ഞ്ചി​ന് റ​വ​ന്യു മ​ന്ത്രി​യു​ടെ അ​ധ്യ​ക്ഷ​ത​യി​ൽ ചേ​ർ​ന്ന വ​നം​വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​രു​ടെ സം​യു​ക്ത യോ​ഗ​ത്തി​ൽ ജ​നു​വ​രി അ​ഞ്ചി​ന​കം പെ​രു​ന്പ​ട്ടി​യി​ലെ ഭൂ​മി​ക്ക് പ​ട്ട​യം ന​ൽ​കാ​ൻ കേ​ന്ദ്രാ​നു​മ​തി ല​ഭ്യ​മാ​ക്ക​ണ​മെ​ന്ന് വ​നം​വ​കു​പ്പി​നോ​ട് നി​ർ​ദ്ദേ​ശി​ച്ചി​രു​ന്നു.
ഇ​തി​ന് ക​ഴി​ഞ്ഞി​ല്ലെ​ങ്കി​ൽ പ​ട്ട​യം ന​ൽ​കു​ന്ന​തി​ന് എ​തി​ർ​പ്പി​ല്ലെ​ന്ന് രേ​ഖാ​മൂ​ലം വ​നം വ​കു​പ്പി​നെ അ​റി​യി​ക്ക​ണ​മെ​ന്നും നി​ർ​ദ്ദേ​ശ​ത്തി​ൽ വ്യ​ക്ത​മാ​ക്കി​യി​രു​ന്നു. എ​ന്നാ​ൽ ഈ ​യോ​ഗ​തീ​രു​മാ​നം അ​വ​ഗ​ണി​ക്കു​ക​യാ​ണ് വ​നം​വ​കു​പ്പ് ഉ​ന്ന​ത​ർ ചെ​യ്ത​ത്.
ത​ല​മു​റ​ക​ളാ​യി പെ​രു​ന്പെ​ട്ടി​യി​ൽ താ​മ​സി​ച്ചു വ​രു​ന്ന 512 ക​ർ​ഷ​ക കു​ടും​ബ​ങ്ങ​ൾ സ്വ​ന്തം പേ​രി​ൽ വ​സ്തു ഇ​ല്ലാ​ത്ത​തി​നാ​ൽ ഇ​ന്ന് ന​ര​ക യാ​ത​ന അ​നു​ഭ​വി​ക്കു​ക​യാ​ണ്.
താ​മ​സി​ക്കു​ന്ന പു​ര​യി​ട​ത്തി​ൽ ന​ട്ടു​വ​ള​ർ​ത്തി​യ വൃ​ക്ഷ​ങ്ങ​ൾ വി​റ്റ് അ​ടി​യ​ന്ത​ര ആ​വ​ശ്യ​ങ്ങ​ൾ പോ​ലും നി​റ​വേ​റ്റാ​ൻ ക​ഴി​യാ​ത്ത അ​വ​സ്ഥ.
ഭൂ​മി പ​ണ​യ​പ്പെ​ടു​ത്തി വി​ദ്യാ​ഭ്യാ​സ ആ​വ​ശ്യ​ങ്ങ​ൾ​ക്കു പോ​ലും വാ​യ്പ എ​ടു​ക്കാ​ൻ സാ​ധി​ക്കാ​ത്ത​തി​നാ​ൽ വി​ദ്യാ​ർ​ഥി​ക​ളു​ടെ പ​ഠ​നം വ​ഴി​മു​ട്ടി. വി​വാ​ഹ​ത്തി​നു പോ​ലും പ​ണ​മി​ല്ലാ​തെ അ​ല​യു​ന്ന നൂ​റു​ക​ണ​ക്കി​ന് കു​ടും​ബ​ങ്ങ​ൾ​ക്ക് പ​റ​യാ​ൻ ക​ണ്ണീ​രി​ന്‍റെ ക​ഥ​ക​ൾ മാ​ത്ര​മാ​ണു​ള്ള​തെ​ന്ന് സ​മ​ര സ​മി​തി ക​ണ്‍​വീ​ന​ർ സ​ന്തോ​ഷ് പെ​രു​ന്പെ​ട്ടി​യും ജ​ന​റ​ൽ ക​ണ്‍​വീ​ന​ർ ജ​യിം​സ് ക​ണ്ണി​മ​ല​യും പ​റ​ഞ്ഞു. പട്ടയം നിഷേധിക്കുന്നതിനെതിരെ ഇന്ന് പട്ടയമേളയിലേക്ക് പ്രതിഷേധത്തിനും ആഹ്വാനമുണ്ട്.