ബാ​ലി​കാ​ദി​നാ​ച​ര​ണ​വും ബോ​ധ​വ​ത്ക​ര​ണ ക്ലാ​സും
Tuesday, January 21, 2020 10:43 PM IST
പ​ത്ത​നം​തി​ട്ട: വ​നി​താ ശി​ശു വി​ക​സ​ന വ​കു​പ്പി​ന്‍റെ ആ​ഭി​മു​ഖ്യ​ത്തി​ല്‍ പ്ര​മാ​ടം നേ​താ​ജി ഹൈ​സ്‌​കൂ​ളി​ല്‍ 24 ന് ​രാ​വി​ലെ 10.30 മു​ത​ല്‍ 12.30 വ​രെ ബാ​ലി​കാ​ദി​നാ​ച​ര​ണം ന​ട​ക്കും.
ദി​നാ​ച​ര​ണ​ത്തി​ന്‍റെ ഭാ​ഗ​മാ​യി പെ​ണ്‍​കു​ട്ടി​യു​ടെ അ​തി​ജീ​വ​ന​ത്തി​ന്‍റെ അ​വ​കാ​ശം, സു​ര​ക്ഷ​യ്ക്കു​ള​ള അ​വ​കാ​ശം എ​ന്നീ വി​ഷ​യ​ങ്ങ​ളി​ല്‍ ക്ലാ​സു​ക​ള്‍, സെ​മി​നാ​റു​ക​ള്‍ എ​ന്നി​വ സം​ഘ​ടി​പ്പി​ക്കു​മെ​ന്നും ജി​ല്ലാ വ​നി​താ ശി​ശു ക്ഷേ​മ ഓ​ഫീ​സ​ര്‍ അ​റി​യി​ച്ചു.