കു​ടി​വെ​ള​ളം ദു​രു​പ​യോ​ഗം ചെ​യ്താ​ല്‍ ന​ട​പ​ടി ‌
Tuesday, January 21, 2020 10:43 PM IST
പ​ത്ത​നം​തി​ട്ട: കേ​ര​ള ജ​ല​അ​ഥോ​റി​റ്റി പ​ത്ത​നം​തി​ട്ട സ​ബ് ഡി​വി​ഷ​ന്‍ പ​രി​ധി​യി​ല്‍ വ​രു​ന്ന പ​ത്ത​നം​തി​ട്ട, കോ​ന്നി, അ​ടൂ​ര്‍ സെ​ക്ഷ​നു​ക​ളി​ലെ ശു​ദ്ധ​ജ​ല വി​ത​ര​ണ ശൃം​ഖ​ല​യു​ടെ വി​വി​ധ പ്ര​ദേ​ശ​ങ്ങ​ളി​ല്‍ കു​ടി​വെ​ള​ള ക്ഷാ​മ​മു​ള​ള​തി​നാ​ല്‍ ഗാ​ര്‍​ഹി​ക ക​ണ​ക്ഷ​നു​ക​ള്‍ ഗാ​ര്‍​ഹി​കേ​ത​ര ആ​വ​ശ്യ​ങ്ങ​ള്‍​ക്കാ​യി ഉ​പ​യോ​ഗി​ക്കു​ക, പൊ​തു​ടാ​പ്പി​ല്‍ നി​ന്നും ഹോ​സ് ഉ​പ​യോ​ഗി​ച്ച് വെ​ള​ളം എ​ടു​ക്കു​ക, ക​ന്നു​കാ​ലി​ക​ളെ കു​ളി​പ്പി​ക്കു​ക, വാ​ഹ​ന​ങ്ങ​ള്‍ ക​ഴു​കു​ക തു​ട​ങ്ങി​യ​വ ശ്ര​ദ്ധ​യി​ല്‍​പെ​ട്ടാ​ല്‍ ക​ര്‍​ശ​ന ന​ട​പ​ടി​ക​ള്‍ സ്വീ​ക​രി​ക്കു​മെ​ന്നും ഗാ​ര്‍​ഹി​ക ക​ണ​ക്ഷ​നു​ക​ള്‍ ദു​രു​പ​യോ​ഗം ചെ​യ്താ​ല്‍ മു​ന്ന​റി​യി​പ്പി​ല്ലാ​തെ ക​ണ​ക്ഷ​ന്‍ വിഛേ​ദി​ക്കു​മെ​ന്നും ജ​ല അ​ഥോ​റി​റ്റി, പ​ത്ത​നം​തി​ട്ട സ​ബ് ഡി​വി​ഷ​ന്‍ അ​സി​സ്റ്റ​ന്‍റ് എ​ക്സി​ക്യൂ​ട്ടീ​വ് എ​ൻ​ജി​നീ​യ​ര്‍ അ​റി​യി​ച്ചു. ‌