വ്യാ​പാ​രി വ്യ​വ​സാ​യി താ​ലൂ​ക്ക് സ​മ്മേ​ള​നം ഇ​ന്ന്
Monday, January 20, 2020 11:00 PM IST
അ​ടൂ​ർ: കേ​ര​ളാ വ്യാ​പാ​രി വ്യ​വ​സാ​യി ഏ​കോ​പ​ന സ​മി​തി​യു​ടെ താ​ലൂ​ക്ക് സ​മ്മേ​ള​നം ഇ​ന്നും നാ​ളെ​യു​മാ​യി അ​ടൂ​രി​ൽ ന​ട​ക്കും. ഇ​ന്നു ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് പ്രൈ​വ​റ്റ് ബ​സ് സ്റ്റാ​ൻ​ഡി​നു പ​ടി​ഞ്ഞാ​റു നി​ന്നും പ്ര​ക​ട​നം ആ​രം​ഭി​ച്ച് അ​ടൂ​ർ സെ​ൻ​ട്ര​ൽ മൈ​താ​നി​ക്കു സ​മീ​പ​മു​ള്ള ജീ​സ് ക്വ​യ​റി​ൽ എ​ത്തി​ച്ചേ​രും.
തു​ട​ർ​ന്നു ന​ട​ക്കു​ന്ന പൊ​തു​സ​മ്മേ​ളം സം​സ്ഥാ​ന ജ​ന​റ​ൽ സെ​ക്ര​ട്ട​റി രാ​ജു അ​പ്സ​ര ഉ​ദ്ഘാ​ട​നം ചെ​യും. എ. ​നൗ​ഷാ​ദ് റാ​വു​ത്ത​ർ അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. ജോ​ർ​ജ് ബേ​ബി, ബി. ​വി​ജ​യ​കു​മാ​ർ, എ. ​ഷാ​ജ​ഹാ​ൻ, കെ. ​ഇ. മാ​ത്യു, കൂ​ട​ൽ ശ്രീ​കു​മാ​ർ, ജേ​ക്ക​ബ് ജോ​ർ​ജ് തു​ട​ങ്ങി​യ​വ​ർ പ്ര​സം​ഗി​ക്കും.