സ​പ്ലൈ​കോ സം​ഭ​രി​ച്ച നെ​ല്ലി​ന്‍റെ വി​ല ല​ഭി​ച്ചി​ല്ല, ക​ർ​ഷ​ക​ർ ബാ​ങ്കു​ക​ളു​ടെ ക​രി​ന്പ​ട്ടി​ക​യി​ലേ​ക്ക്
Sunday, January 19, 2020 10:08 PM IST
തി​രു​വ​ല്ല: സ​പ്ലൈ​കോ സം​ഭ​രി​ച്ച നെ​ല്ലി​ന്‍റെ വി​ല ല​ഭ്യ​മാ​കാ​തെ വ​ന്ന​തോ​ടെ ക​ർ​ഷ​ക​ർ ക​ട​ക്കെ​ണി​യി​ൽ. ബാ​ങ്കു​ക​ളി​ൽ നി​ന്നു​ള്ള ജ​പ്തി നോ​ട്ടീ​സു​ക​ൾ അ​ട​ക്കം ക​ർ​ഷ​ക​ർ​ക്കു മു​റ​പോ​ലെ ല​ഭി​ക്കു​ന്നു. അ​ധി​കൃ​ത​രെ സ​മീ​പി​ച്ചി​ട്ട് യാ​തൊ​രു ന​ട​പ​ടി​യു​മു​ണ്ടാ​കി​ല്ലെ​ന്ന് ആ​ക്ഷേ​പം.സ​പ്ലൈ​കോ​യ്ക്ക് ന​ൽ​കു​ന്ന നെ​ല്ലി​ന്‍റെ വി​ല​യ്ക്ക് ബാ​ങ്കു​ക​ൾ മു​ഖേ​ന ന​ൽ​കി​യ പാ​ഡി റ​സി​പ്റ്റ് ഷീ​റ്റ് കാ​ർ​ഷി​ക വാ​യ്പാ പ​ദ്ധ​തി​യി​ലാ​ണ് തി​രി​ച്ച​ട​വ് മു​ട​ങ്ങി​യി​രി​ക്കു​ന്ന​ത്.
ക​ഴി​ഞ്ഞ​വ​ർ​ഷം സ​പ്ലൈ​കോ ക​ർ​ഷ​ക​രി​ൽ നി​ന്നു സം​ഭ​രി​ച്ച​ത് 1730 കോ​ടി രൂ​പ​യു​ടെ നെ​ല്ലാ​ണ്. ഇ​തി​ൽ 1450 കോ​ടി ബാ​ങ്കു​ക​ൾ മു​ഖേ​ന​യു​ള്ള പി​ആ​ർ​എ​സ് വാ​യ്പ​യാ​ണ്.
1200 കോ​ടി രൂ​പ​യാ​ണ് ബാ​ങ്കു​ക​ൾ​ക്ക് സ​ർ​ക്കാ​ർ വാ​യ്പ തി​രി​ച്ച​ട​വാ​യി ഇ​നി ന​ൽ​കാ​നു​ള്ള​ത്. ഇ​തി​ന്‍റെ ബാ​ധ്യ​ത മു​ഴു​വ​ൻ ക​ർ​ഷ​ക​ർ​ക്കാ​യി​രി​ക്കു​ക​യാ​ണ്. വേ​ഗ​ത്തി​ൽ പ​ണം ല​ഭി​ക്കു​മെ​ന്ന​തി​നാ​ൽ ക​ർ​ഷ​ക​രി​ലേ​റെ​പ്പേ​രും ആ​ശ്ര​യി​ച്ച​ത് പാ​ഡി റ​സി​പ്റ്റ് ഷീ​റ്റ് വാ​യ്പ​യെ​യാ​ണ്.
വാ​യ്പ​യ്ക്കു ജാ​മ്യം ന​ൽ​കി​യ​തും പ​ണം തി​രി​ച്ച​ട​യ്ക്കേ​ണ്ട​തും സം​സ്ഥാ​ന സ​ർ​ക്കാ​രാ​ണ്. തി​രി​ച്ച​ട​വി​നാ​യി എ​ട്ടു​മാ​സ​മാ​ണ് സ​ർ​ക്കാ​രും ബാ​ങ്കും ത​മ്മി​ലു​ണ്ടാ​യി​രു​ന്ന ധാ​ര​ണ. യ​ഥാ​സ​മ​യം തി​രി​ച്ച​ട​വ് ന​ട​ക്കാ​തെ വ​ന്ന​തോ​ടെ കാ​ലാ​വ​ധി ഒ​രു​വ​ർ​ഷ​മാ​ക്കി സ​ർ​ക്കാ​ർ ഉ​ത്ത​ര​വി​റ​ക്കി. എ​ന്നാ​ൽ ഇ​തി​ന് റി​സ​ർ​വ് ബാ​ങ്കി​ന്‍റെ അ​നു​മ​തി ല​ഭി​ച്ചി​ല്ല. ഇ​തോ​ടെ വെ​ട്ടി​ലാ​യ​ത് ക​ർ​ഷ​ക​രാ​ണ്. നേ​ര​ത്തെ​യു​ണ്ടാ​ക്കി​യ ധാ​ര​ണ പ്ര​കാ​രം ബാ​ങ്കു​ക​ൾ​ക്കു പ​ണം ന​ൽ​കാ​ൻ സ​ർ​ക്കാ​രി​നു ക​ഴി​ഞ്ഞി​ല്ല. ഇ​തോ​ടെ​യാ​ണ് ബാ​ങ്കു​ക​ൾ ക​ർ​ഷ​ക​ർ​ക്ക് നോ​ട്ടീ​സ് അ​യ​ച്ചു തു​ട​ങ്ങി​യ​ത്.
സ​ർ​ക്കാ​രാ​ണ് ബാ​ങ്കു​ക​ളു​മാ​യി ധാ​ര​ണ​യു​ണ്ടാ​ക്കി​യെ​ങ്കി​ലും വാ​യ്പ ക​ർ​ഷ​ക​രു​ടെ പേ​രി​ലാ​ണ്. ഇ​തോ​ടെ​യാ​ണ് ബാ​ധ്യ​ത ക​ർ​ഷ​ക​ർ​ക്കാ​യ​ത്. ക​ടു​ത്ത ന​ട​പ​ടി​ക​ളി​ലേ​ക്കാ​ണ് ബാ​ങ്ക് നീ​ങ്ങു​ന്ന​തെ​ന്നാ​ണ് ക​ർ​ഷ​ക​ർ​ക്കു​ള്ള നോ​ട്ടീ​സി​ൽ പ​റ​യു​ന്ന​ത്. ക​ർ​ഷ​ക​രെ ക​രി​ന്പ​ട്ടി​ക​യി​ൽ പെ​ടു​ത്തു​മെ​ന്നാ​ണ് മു​ന്ന​റി​യി​പ്പ്. വാ​യ്പ മു​ട​ങ്ങി​യ ക​ർ​ഷ​ക​രു​ടെ പേ​രു​വി​വ​രം ക്രെ​ഡി​റ്റ് ഇ​ൻ​ഫ​ർ​മേ​ഷ​ൻ ബ്യൂ​റോ ഓ​ഫ് ഇ​ന്ത്യ ലി​മി​റ്റ​ഡ് എ​ന്ന വെ​ബ്സൈ​റ്റി​ൽ പ്ര​സി​ദ്ധ​പ്പെ​ടു​ത്തു​മെ​ന്നാ​ണ് അ​റി​യി​പ്പ്. ഇ​തോ​ടെ വാ​യ്പാ കു​ടി​ശി​ക വ​രു​ത്തി​യ​വ​ർ​ക്ക് ഭാ​വി​യി​ൽ ബാ​ങ്ക്, ധ​ന​കാ​ര്യ സ്ഥാ​പ​ന​ങ്ങ​ളി​ൽ നി​ന്നു വാ​യ്പ ല​ഭി​ക്കി​ല്ലെ​ന്നും സ​ർ​ക്കാ​ർ, പൊ​തു​മേ​ഖ​ല സ്ഥാ​പ​ന​ങ്ങ​ളി​ൽ ജോ​ലി ല​ഭി​ക്കു​ന്ന​തി​നു ത​ട​സ​മു​ണ്ടാ​കു​മെ​ന്നും ഉ​ത്ത​ര​വി​ൽ പ​റ​യു​ന്നു.