ക​ർ​ഷ​ക ദ്രോ​ഹം; സം​ഭ​ര​ണം അ​വ​താ​ള​ത്തി​ലാ​കും: സാം ​ഈ​പ്പ​ൻ
Sunday, January 19, 2020 10:08 PM IST
തി​രു​വ​ല്ല: ക​ർ​ഷ​ക​രി​ൽ നി​ന്നു സം​ഭ​രി​ച്ച നെ​ല്ല് അ​രി​യാ​ക്കി വി​ല്പ​ന ന​ട​ത്തി​യി​ട്ടും അ​തി​ന്‍റെ വി​ല അ​ട​യ്ക്കാ​ത്ത​ത് ക​ർ​ഷ​ക​ദ്രോ​ഹ​മാ​ണെ​ന്ന് അ​പ്പ​ർ​കു​ട്ട​നാ​ട് നെ​ൽ​ക​ർ​ഷ​ക​സ​മി​തി പ്ര​സി​ഡ​ന്‍റും ജി​ല്ലാ പ​ഞ്ചാ​യ​ത്തം​ഗ​വു​മാ​യ സാം ​ഈ​പ്പ​ൻ അ​ഭി​പ്രാ​യ​പ്പെ​ട്ടു.
അ​ത്യ​ന്തം ഗൗ​ര​വ​ക​ര​മാ​യ വി​ഷ​യ​മാ​ണ് കാ​ർ​ഷി​ക മേ​ഖ​ല നേ​രി​ടു​ന്ന​ത്. 2002 മു​ത​ൽ സ​പ്ലൈ​കോ നെ​ല്ല് സം​ഭ​രി​ക്കു​ക​യും കൃ​ത്യ​മാ​യ വി​ല ന​ൽ​കു​ക​യും ചെ​യ്തി​രു​ന്നു. ബാ​ങ്കു​ക​ളെ ഇ​ട​നി​ല​ക്കാ​രാ​ക്കി പ​ണം അ​നു​വ​ദി​ക്കു​ക​യും സ​ർ​ക്കാ​ർ തു​ക ബാ​ങ്കി​ലേ​ക്ക് ന​ൽ​കാ​തി​രി​ക്കു​ക​യും ചെ​യ്യു​ന്ന​ത് ഇ​താ​ദ്യ​മാ​യാ​ണ്. ഇ​തി​ലൂ​ടെ ക​ർ​ഷ​ക​രെ ബാ​ങ്കു​ക​ൾ ക​രി​ന്പ​ട്ടി​ക​യി​ൽ​പെ​ടു​ത്തി​യ​താ​യി സാം ​ഈ​പ്പ​ൻ ചൂ​ണ്ടി​ക്കാ​ട്ടി. പ​ദ്ധ​തി​യി​ലൂ​ടെ വാ​യ്പ എ​ടു​ത്ത ക​ർ​ഷ​ക​ർ​ക്ക് ഭാ​വി​യി​ൽ രാ​ജ്യ​ത്ത് ഒ​രു ബാ​ങ്കും വാ​യ്പ ന​ൽ​കാ​ത്ത സാ​ഹ​ച​ര്യം സം​ജാ​ത​മാ​കു​ക​യാ​ണ്.
പ്ര​തി​സ​ന്ധി​യെ സം​ബ​ന്ധി​ച്ച് ധ​ന​മ​ന്ത്രി തോ​മ​സ് ഐ​സ​ക്കു​മാ​യി ച​ർ​ച്ച ന​ട​ത്തി​യ​പ്പോ​ൾ കാ​ത്തി​രി​ക്കാ​നാ​ണ് മ​റു​പ​ടി ല​ഭി​ച്ച​ത്.ര​ണ്ടാം കൃ​ഷി​യു​ടെ നെ​ല്ല് സം​ഭ​ര​ണം അ​ടു​ത്ത​മാ​സം ആ​രം​ഭി​ക്കാ​നി​രി​ക്കേ​യാ​ണ് ഇ​പ്പോ​ഴ​ത്തെ പ്ര​തി​സ​ന്ധി നി​ല​നി​ൽ​ക്കു​ന്ന​തെ​ന്ന​തും ശ്ര​ദ്ധേ​യ​മാ​ണ്.
ബാ​ധ്യ​ത നി​ല​നി​ൽ​ക്കു​ന്ന​തി​നാ​ൽ ബാ​ങ്കു​ക​ൾ ഇ​നി ക​ർ​ഷ​ക വാ​യ്പാ പ​ദ്ധ​തി​യോ​ടു സ​ഹ​ക​രി​ക്കി​ല്ല. ഇ​തോ​ടെ നെ​ല്ലു സം​ഭ​ര​ണം പ്ര​തി​സ​ന്ധി​യി​ലാ​കും. കേ​ര​ള ബാ​ങ്കി​നെ പ​ദ്ധ​തി ഏ​ല്പി​ക്കാ​നു​ള്ള നീ​ക്ക​വും പ്ര​യോ​ജ​ന​പ്ര​ദ​മാ​കി​ല്ല. റി​സ​ർ​വ് ബാ​ങ്കി​നു കീ​ഴി​ൽ വ​രു​ന്ന കേ​ര​ള ബാ​ങ്കി​ന് ഇ​പ്പോ​ഴ​ത്തെ നി​ല​യി​ൽ ഈ ​പ​ദ്ധ​തി ഏ​റ്റെ​ടു​ക്കാ​നാ​കി​ല്ലെ​ന്നും സാം ​ഈ​പ്പ​ൻ അ​ഭി​പ്രാ​യ​പ്പെ​ട്ടു.