റി​പ്പ​ബ്ലി​ക് ദി​നാ​ച​ര​ണം: 25ന് ​ജി​ല്ല​യി​ല്‍ വി​പു​ല​മാ​യ ശു​ചീ​ക​ര​ണ​യ​ജ്ഞം‌
Sunday, January 19, 2020 10:07 PM IST
പ​ത്ത​നം​തി​ട്ട: റി​പ്പ​ബ്ലി​ക് ദി​നാ​ച​ര​ണ​ത്തോ​ട​നു​ബ​ന്ധി​ച്ച് 25ന് ​ജി​ല്ല​യി​ല്‍ വി​പു​ല​മാ​യ ശു​ചീ​ക​ര​ണ യ​ജ്ഞം. പ്ര​ധാ​ന റോ​ഡു​ക​ളു​ടെ പ​രി​സ​രം വി​വി​ധ സം​ഘ​ട​ന​ക​ള്‍, കു​ടും​ബ​ശ്രീ, സ്‌​കൂ​ള്‍- കോ​ള​ജ് വി​ദ്യാ​ര്‍​ഥി​ക​ള്‍, ദേ​ശീ​യ തൊ​ഴി​ലു​റ​പ്പ് പ്ര​വ​ര്‍​ത്ത​ക​ര്‍, വ​കു​പ്പു​ക​ള്‍ എ​ന്നി​വ​രു​ടെ സ​ഹ​ക​ര​ണ​ത്തോ​ടെ ശു​ചീ​ക​രി​ക്കും.
പ​ഞ്ചാ​യ​ത്ത് ത​ല​ത്തി​ല്‍ മു​ന്നൊ​രു​ക്ക​ങ്ങ​ള്‍ വി​ല​യി​രു​ത്താ​ന്‍ ഇ​ന്ന് ഉ​ച്ച​ക​ഴി​ഞ്ഞ് മൂ​ന്നി​ന് യോ​ഗം വി​ളി​ച്ചു ചേ​ര്‍​ക്കാ​ന്‍ എ​ഡി​എം അ​ല​ക്സ് പി. ​തോ​മ​സ് നി​ര്‍​ദേ​ശം ന​ല്‍​കി. റോ​ഡു​ക​ളു​ടെ ദൂ​രം ക​ണ​ക്കാ​ക്കി എ​ത്ര ആ​ളു​ക​ളെ ഉ​ള്‍​പ്പെ​ടു​ത്തി ശു​ചീ​ക​രി​ക്കു​മെ​ന്ന് പ​ഞ്ചാ​യ​ത്ത് ത​ല​ത്തി​ല്‍ ന​ട​ക്കു​ന്ന യോ​ഗ​ത്തി​ല്‍ തീ​രു​മാ​ന​മെ​ടു​ക്കും. ഒ​റ്റ​ത​വ​ണ ഉ​പ​യോ​ഗി​ക്കു​ന്ന പ്ലാ​സ്റ്റി​ക്കു​ക​ള്‍ നി​യ​ന്ത്രി​ക്കാ​ന്‍ പ​ഞ്ചാ​യ​ത്ത് അ​ധി​കൃ​ത​ര്‍ കാ​ര്യ​ക്ഷ​മ​മാ​യി ഇ​ട​പെ​ട​ണ​മെ​ന്നും എ​ഡി​എം നി​ര്‍​ദേ​ശി​ച്ചു.ശു​ചീ​ക​ര​ണ യ​ജ്ഞ​ത്തി​ന്‍റെ ജി​ല്ലാ​ത​ല അ​വ​ലോ​ക​ന യോ​ഗ​ത്തി​ൽ എ​ഡി​എം അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.
തി​രു​വ​ല്ല സ​ബ് ക​ള​ക്ട​ര്‍ വി​ന​യ് ഗോ​യ​ല്‍, ഇ​ല​ന്തൂ​ര്‍ ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജെ​റി മാ​ത്യു സാം, ​നാ​റാ​ണം​മൂ​ഴി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മോ​ഹ​ന്‍​രാ​ജ് ജേ​ക്ക​ബ്, കോ​ഴ​ഞ്ചേ​രി ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മി​നി ശ്യാം ​മോ​ഹ​ന്‍, പ​ള്ളി​ക്ക​ല്‍ ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ജി. ​പ്ര​സ​ന്ന​കു​മാ​രി, ചെ​റു​കോ​ല്‍ ഗ്രാ​മ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് വ​ത്സ​മ്മ എ​ബ്ര​ഹാം, വെ​ച്ചൂ​ച്ചി​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് റോ​സ​മ്മ സ്‌​ക്ക​റി​യ, ക​വി​യൂ​ര്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് എ​ലി​സ​ബ​ത്ത് മാ​ത്യു, പെ​രി​ങ്ങ​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് മി​നി​മോ​ള്‍, ക​ല്ലൂ​പ്പാ​റ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് റെ​ജി ചാ​ക്കോ, ജ​ന​പ്ര​തി​നി​ധി​ക​ള്‍, വി​വി​ധ വ​കു​പ്പു​ക​ളി​ലെ ഉ​ദ്യോ​ഗ​സ്ഥ​ര്‍ തു​ട​ങ്ങി​യ​വ​ര്‍ പ​ങ്കെ​ടു​ത്തു.