മ​ഞ്ഞ​നി​ക്ക​ര പെ​രു​ന്നാ​ൾ: മൂ​ന്നു കി​ലോ​മീ​റ്റ​ർ ഉ​ത്സ​വ​മേ​ഖ​ല ‌
Saturday, January 18, 2020 11:02 PM IST
‌പ​ത്ത​നം​തി​ട്ട: മ​ഞ്ഞ​നി​ക്ക​ര പെ​രു​ന്നാ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട് ദ​യ​റാ​യു​ടെ മൂ​ന്ന് കി​ലോ​മീ​റ്റ​ർ ചു​റ്റ​ള​വി​ൽ ഉ​ത്സ​വ​മേ​ഖ​ല പ്ര​ഖ്യാ​പ​നം ന​ട​ത്തി ക്ര​മീ​ക​ര​ണ​ങ്ങ​ൾ ഏ​ർ​പ്പെ​ടു​ത്തു​മെ​ന്ന് ജി​ല്ലാ ക​ള​ക്ട​ർ പി.​ബി. നൂ​ഹ്. പെ​രു​ന്നാ​ളു​മാ​യി ബ​ന്ധ​പ്പെ​ട്ട ക്ര​മീ​ക​ര​ണ​ങ്ങ​ൾ അ​വ​ലോ​ക​നം ചെ​യ്യാ​ൻ ചേ​ർ​ന്ന യോ​ഗ​ത്തി​ലാ​ണ് ഇ​ക്കാ​ര്യം ക​ള​ക്ട​ർ അ​റി​യി​ച്ച​ത്.

ഫെ​ബ്രു​വ​രി ര​ണ്ടു മു​ത​ൽ എ​ട്ടു​വ​രെ ന​ട​ക്കു​ന്ന 88-ാമ​ത് പെ​രു​ന്നാ​ളി​നോ​ട​നു​ബ​ന്ധി​ച്ച് വി​വി​ധ സ​ർ​ക്കാ​ർ വ​കു​പ്പു​ത​ല പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ ഏ​കോ​പി​പ്പി​ക്കാ​ൻ അ​ടൂ​ർ ആ​ർ​ഡി​ഒ​യെ കോ -ഓ​ർ​ഡി​നേ​റ്റ​റാ​യും കോ​ഴ​ഞ്ചേ​രി ത​ഹ​സീ​ൽ​ദാ​രെ അ​സി​സ്റ്റ​ന്‍റ് കോ -ഓ​ർ​ഡി​നേ​റ്റ​റാ​യും നി​യ​മി​ച്ചു.മ​ഞ്ഞ​നി​ക്ക​ര പ്രാ​ഥ​മി​കാ​രോ​ഗ്യ കേ​ന്ദ്ര​ത്തി​ൽ 24 മ​ണി​ക്കൂ​റും ആ​വ​ശ്യ​മാ​യ ഡോ​ക്ട​ർ​മാ​രു​ടേ​യും ജീ​വ​ന​ക്കാ​രു​ടെയും സേ​വ​നം ഉ​റ​പ്പാ​ക്കു​മെ​ന്നും ആം​ബു​ല​ൻ​സ് സൗ​ക​ര്യം ക്ര​മീ​ക​രി​ക്കു​മെ​ന്നും ഡെ​പ്യൂ​ട്ടി ഡി​എം​ഒ ഡോ.​ന​ന്ദി​നി പ​റ​ഞ്ഞു.

മ​ഞ്ഞ​നി​ക്ക​ര​ ഇ​ല​വും​തി​ട്ട റോ​ഡി​ന്‍റെ നി​ർ​മാ​ണ​പ്ര​വ​ർ​ത്ത​ന​ങ്ങ​ൾ 25ന് ​മു​ൻ​പ് പൂ​ർ​ത്തീ​ക​രി​ക്കു​മെ​ന്നു പി​ഡ​ബ്ല്യുഡി അ​സി​സ്റ്റ​ന്‍റ് എ​ക്സി​ക്യു​ട്ടീ​വ് എ​ൻ​ജി​നി​യ​ർ ബി.​ബി​നു പ​റ​ഞ്ഞു. പെ​രു​ന്നാളി​നോ​ട​നു​ബ​ന്ധി​ച്ച് പ്ലാ​സ്റ്റി​ക് നി​രോ​ധ​ന ഉ​ത്ത​ര​വ് ലം​ഘി​ക്കു​ന്നി​ല്ലെ​ന്ന് ഉ​റ​പ്പു​വ​രു​ത്തേ​ണ്ട​ത് ഓ​മ​ല്ലൂ​ർ, ചെ​ന്നീ​ർ​ക്ക​ര ഗ്രാ​മ​പ​ഞ്ചാ​യ​ത്തു​ക​ളാ​ണ്.

ആ​രോ​ഗ്യം, പ​ഞ്ചാ​യ​ത്ത്, റ​വ​ന്യൂ, ഫു​ഡ് സേ​ഫ്റ്റി, ലീ​ഗ​ൽ മെ​ട്രോ​ള​ജി വ​കു​പ്പു​ക​ളു​ടെ നേ​തൃ​ത്വ​ത്തി​ൽ പെ​രു​നാ​ളി​നോ​ട​നു​ബ​ന്ധി​ച്ചു പ്ര​ത്യേ​ക സ്ക്വാ​ഡ് പ്ര​വ​ർ​ത്ത​ന​വും ഉ​ണ്ടാ​യി​രി​ക്കും.
ഇ​തി​ൽ ഭ​ക്ഷ​ണ സാ​ധ​ന​ങ്ങ​ളു​ടെ​യും പാ​നീ​യ​ങ്ങ​ളു​ടേ​യും അ​ള​വ്, ഗു​ണ​മേ​ൻ​മ, വി​ല എ​ന്നി​വ സ്ക്വാ​ഡ് പ​രി​ശോ​ധി​ച്ച് ഉ​റ​പ്പു​വ​രു​ത്തു​ക​യും നി​രോ​ധി​ത പ്ലാ​സ്റ്റി​ക് ഉ​ത്പ​ന്ന​ങ്ങ​ൾ ശ്ര​ദ്ധ​യി​ൽ പെ​ട്ടാ​ൽ നി​യ​മ​ലം​ഘ​നം ന​ട​ത്തു​ന്ന​വ​ർ​ക്കെ​തിരേ ന​ട​പ​ടി സ്വീ​ക​രി​ക്കും.

പ​ത്ത​നം​തി​ട്ട, ചെ​ങ്ങ​ന്നൂ​ർ, അ​ടൂ​ർ, പ​ന്ത​ളം, കോ​ട്ട​യം തി​രു​വ​ല്ല എ​ന്നി​വ​ട​ങ്ങ​ളി​ൽ നി​ന്നും ക​ഴി​ഞ്ഞ ത​വ​ണ​ത്തേ​ക്കാ​ൾ അ​ധി​ക ബ​സ് സ​ർ​വീ​സ് കെഎ​സ്ആ​ർ​ടി​സി ന​ട​ത്തും. തീ​ർ​ഥാ​ട​ക​ർ​ക്ക് ആ​വ​ശ്യ​ത്തി​നു കു​ടി​വെ​ള​ളം ല​ഭ്യ​മാ​ക്കാ​ൻ ജ​ല​ അ​ഥോ​റി​റ്റി​യും, ക്ര​മ​സ​മാ​ധാ​ന​പാ​ല​നം, വ്യാ​ജ മ​ദ്യ​വി​ൽ​പ​ന, ല​ഹ​രി​വ​സ്തു​ക്ക​ളു​ടെ ഉ​പ​യോ​ഗം ത​ട​യ​ൽ എ​ന്നി​വ പോ​ലീ​സ്, എ​ക്സൈ​സ് വ​കു​പ്പു​ക​ളും നി​ർ​വ​ഹി​ക്കും.

ജി​ല്ലാ പ​ഞ്ചാ​യ​ത്ത് വൈ​സ് പ്ര​സി​ഡ​ന്‍റ് ജോ​ർ​ജ് മാ​മ്മ​ൻ കൊ​ണ്ടൂ​ർ, ഓ​മ​ല്ലൂ​ർ പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ഗീ​താ വി​ജ​യ​ൻ, ചെ​ന്നീ​ർ​ക്ക​ര പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ക​ല അ​ജി​ത്ത്, ദു​ര​ന്ത​നി​വാ​ര​ണ വി​ഭാ​ഗം ഡെ​പ്യൂ​ട്ടി ക​ള​ക്ട​ർ ആ​ർ.​ബീ​നാ റാ​ണി, കോ​ഴ​ഞ്ചേ​രി ത​ഹ​സീ​ൽ​ദാ​ർ കെ. ​ഓ​മ​ന​ക്കു​ട്ട​ൻ, ഇ.​കെ. മാ​ത്യൂ​സ് കോ​ർ​എ​പ്പി​സ്കോ​പ്പ, ജേ​ക്ക​ബ് തോ​മ​സ് കോ​ർ എ​പ്പി​സ്കോ​പ്പ, ജോ​സ് മാ​ങ്ങാ​ട്ടേ​ത്ത്, ബി​നു വാ​ഴ​മു​ട്ടം, വി​വി​ധ വ​കു​പ്പ് പ്ര​തി​നി​ധി​ക​ൾ തു​ട​ങ്ങി​യ​വ​ർ യോ​ഗ​ത്തി​ൽ പ​ങ്കെ​ടു​ത്തു. ‌