കു​ന്പ​നാ​ട് സെ​ന്‍റ് പോ​ൾ​സ് ദേ​വാ​ല​യ​ത്തി​ൽ തി​രു​നാ​ൾ‌
Saturday, January 18, 2020 11:02 PM IST
കു​ന്പ​നാ​ട്: സെ​ന്‍റ് പോ​ൾ​സ് മ​ല​ങ്ക​ര ക​ത്തോ​ലി​ക്കാ ദേ​വാ​ല​യ​ത്തി​ലെ 78-ാമ​ത് ഇ​ട​വ​ക തി​രു​നാ​ളിനും ക​ൺ​വ​ൻ​ഷ​നും ഇ​ന്നു തു​ട​ക്ക​മാ​കും.
ഇ​ന്നു രാ​വി​ലെ 7.30ന് ​പ്ര​ഭാ​ത പ്രാ​ർ​ഥ​ന, എ​ട്ടി​ന് വി​ശു​ദ്ധ കു​ർ​ബാ​ന തു​ട​ർ​ന്ന് കൊ​ടി​യേ​റ്റ്. വി​കാ​രി ഫാ. ​ആ​ന്‍റ​ണി ചെ​ത്തി​പ്പു​ഴ മു​ഖ്യ​കാ​ർ​മി​ക​ത്വം വ​ഹി​ക്കും. ഉ​ച്ച​ക​ഴി​ഞ്ഞു മൂ​ന്നി​ന് സം​യു​ക്ത പ്രാ​ർ​ഥ​നാ​യോ​ഗം, വൈ​കു​ന്നേ​രം 6.30ന് ​സ​ന്ധ്യാ​പ്രാ​ർ​ഥ​ന. നാ​ളെ മു​ത​ൽ 24 വ​രെ രാ​വി​ലെ 6.45ന് ​വി​ശു​ദ്ധ കു​ർ​ബാ​ന, വൈ​കു​ന്നേ​രം ആ​റി​ന് സ​ന്ധ്യാ​പ്രാ​ർ​ഥ​ന.

നാ​ളെ രാ​വി​ലെ 9.30ന് ​സു​വി​ശേ​ഷ​സം​ഘം സ​മ്മേ​ള​നം. ഫാ. ​തോ​മ​സ് തൈ​ക്കാ​ട്ട് സ​ന്ദേ​ശം ന​ല്കും. 21നു ​രാ​വി​ലെ 9.30ന് ​മാ​തൃ​സ​മാ​ജം സ​മ്മേ​ള​നം. സി​സ്റ്റ​ർ തേ​ജ​സ് എ​സ്ഐ​സി സ​ന്ദേ​ശം ന​ല്കും. 22, 23 തീ​യ​തി​ക​ളി​ൽ വൈ​കു​ന്നേ​രം 6.30ന് ​സു​വി​ശേ​ഷ പ്ര​സം​ഗം. റ​വ. ജോ​സ് ചാ​മ​ക്കാ​ലാ​യി​ൽ കോ​ർ എ​പ്പി​സ്കോ​പ്പ നേ​തൃ​ത്വം ന​ല്കും.

24ന് ​വൈ​കു​ന്നേ​രം 6.30ന് ​ഭ​ക്ത​സം​ഘ​ട​ന​ക​ളു​ടെ വാ​ർ​ഷി​കം. ഫാ. ​ജോ​ബി തോ​മ​സ് ച​രു​വി​ള​യി​ൽ ഒ​ഐ​സി അ​ധ്യ​ക്ഷ​ത വ​ഹി​ക്കും. 25നു ​രാ​വി​ലെ 6.45ന് ​വി​ശു​ദ്ധ കു​ർ​ബാ​ന. വൈ​കു​ന്നേ​രം ആ​റി​ന് പു​ല്ലാ​ട് സെ​ന്‍റ് ആ​ന്‍റ​ണീ​സ് ദേ​വാ​ല​യ​ത്തി​ൽ സ​ന്ധ്യാ​പ്രാ​ർ​ഥ​ന. ഫാ. ​സൈ​മ​ൺ പാ​ല​പു​ര​ത്ത് തി​രു​നാ​ൾ സ​ന്ദേ​ശം ന​ല്കും. രാ​ത്രി ഏ​ഴി​ന് ദേ​വാ​ല​യ​ത്തി​ലേ​ക്ക് തി​രു​നാ​ൾ റാ​സ. ഫാ. ​ജ​സ്റ്റി​ൻ ചെ​ന്പ​നാ​ലി​ൽ കാ​ർ​മി​ക​ത്വം വ​ഹി​ക്കും.

26നു ​രാ​വി​ലെ 8.30ന് ​ആ​ർ​ച്ച്ബി​ഷ​പ് ഡോ. ​തോ​മ​സ് മാ​ർ കൂ​റി​ലോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത​യ്ക്കും ന​വ​വൈ​ദി​ക​ർ​ക്കും സ്വീ​ക​ര​ണം. 8.45ന് ​പ്ര​ഭാ​ത പ്രാ​ർ​ഥ​ന. ഒ​ന്പ​തി​ന് വി​ശു​ദ്ധ മൂ​ന്നി​ന്മേ​ൽ കു​ർ​ബാ​ന. ഫാ. ​ജ​സ്റ്റി​ൻ ചെ​ന്പ​നാ​ലി​ൽ, ഫാ. ​കോ​ശി മ​ണ്ണി​ൽ, ഫാ. ​സ്ക​റി​യ വ​ട​ക്കാ​ട്ടു​കാ​ലാ​യി​ൽ എ​ന്നി​വ​ർ കാ​ർ​മി​ക​ത്വം വ​ഹി​ക്കും.

ആ​ർ​ച്ച്ബി​ഷ​പ് ഡോ. ​തോ​മ​സ് മാ​ർ കൂ​റി​ലോ​സ് മെ​ത്രാ​പ്പോ​ലീ​ത്ത അ​നു​ഗ്ര​ഹ പ്ര​ഭാ​ഷ​ണം ന​ട​ത്തും. തു​ട​ർ​ന്ന് പ്ര​ദ​ക്ഷി​ണം, അ​നു​മോ​ദ​ന സ​മ്മേ​ള​നം, കൊ​ടി​യി​റ​ക്ക്, സ്നേ​ഹ​വി​രു​ന്ന് എ​ന്നി​വ​യോ​ടെ തി​രു​നാ​ൾ സ​മാ​പി​ക്കു​മെ​ന്നു വി​കാ​രി ഫാ. ​ആ​ന്‍റ​ണി ചെ​ത്തി​പ്പു​ഴ, ട്ര​സ്റ്റി തോ​മ​സ് മാ​ത്യു ചെ​ന്പ​നാ​ൽ, സെ​ക്ര​ട്ട​റി ബാ​ബു​ക്കു​ട്ടി അ​ല​ക്സ് വെ​ള്ളി​ക്ക​ര എ​ന്നി​വ​ർ അ​റി​യി​ച്ചു. ‌