ഗ​ണി​തോ​ത്സ​വം ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം
Saturday, January 18, 2020 11:02 PM IST
‌അ​ടൂ​ർ: ഗ​ണി​തോ​ത്സ​വ​ത്തി​ന്‍റെ ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം അ​ടൂ​ർ ഗ​വ​ണ്‍​മെ​ന്‍റ് യു​പി സ്കൂ​ളി​ൽ ന​ട​ന്നു.എ​ല്ലാ കു​ട്ടി​ക​ളെ​യും ഗ​ണി​ത​പ​ഠ​ന​ത്തി​ൽ താ​ൽ​പ​ര്യ​മു​ള്ള​വ​രാ​ക്കാ​നും നി​ത്യ​ജീ​വി​ത​ത്തി​ൽ സ്വാ​ഭാ​വി​ക​മാ​യി ക​ട​ന്നു​വ​രു​ന്ന നി​ര​വ​ധി ഗ​ണി​ത സ​ന്ദ​ർ​ഭ​ങ്ങ​ളെ ഗ​ണി​ത​പ​ഠ​ന​ത്തി​ലേ​ക്കു സ​ന്നി​വേ​ശി​പ്പി​ക്കു​ന്ന​തി​നു​മാ​യി ന​ട​പ്പി​ലാ​ക്കു​ന്ന പ​രി​പാ​ടി​യാ​ണു ഗ​ണി​തോ​ത്സ​വം. ജി​ല്ല​യി​ലെ 50 കേ​ന്ദ്ര​ങ്ങ​ളി​ൽ 100 വീ​തം കു​ട്ടി​ക​ളെ പ​ങ്കെ​ടു​പ്പി​ച്ചു​കൊ​ണ്ട് 19 വ​രെ പൊ​തു​വി​ദ്യാ​ഭ്യാ​സ​വ​കു​പ്പ്, കെ​ഡി​സ്ക്, സ​മ​ഗ്ര​ശി​ക്ഷ കേ​ര​ള എ​ന്നി​വ​യു​ടെ നേ​തൃ​ത്വ​ത്തി​ലാ​ണു പ​ദ്ധ​തി ന​ട​പ്പി​ലാ​ക്കു​ന്ന​ത്. ജി​ല്ലാ​ത​ല ഉ​ദ്ഘാ​ട​നം ചി​റ്റ​യം ഗോ​പ​കു​മാ​ർ എം​എ​ൽ​എ നി​ർ​വ​ഹി​ച്ചു.

അ​ടൂ​ർ മു​നി​സി​പ്പാ​ലി​റ്റി വി​ദ്യാ​ഭ്യാ​സ ക്ഷേ​മ​കാ​ര്യ​സ​മി​തി ചെ​യ​ർ​പേ​ഴ്സ​ണ്‍ സൂ​സി ജോ​സ​ഫ് അ​ധ്യ​ക്ഷ​ത വ​ഹി​ച്ച യോ​ഗ​ത്തി​ൽ സ​മ​ഗ്ര​ശി​ക്ഷ കേ​ര​ള ജി​ല്ലാ പ്രോ​ജ​ക്ട് കോ​ഓ​ർ​ഡി​നേ​റ്റ​ർ കെ.​വി, അ​നി​ൽ, ജി​ല്ലാ പ​ഞ്ചാ​യ​ത​തം​ഗം ടി.​മു​രു​കേ​ശ്, സ​മ​ഗ്ര​ശി​ക്ഷ കേ​ര​ള സ്റ്റേ​റ്റ് പ്രോ​ഗ്രാം ഓ​ഫീ​സ​ർ കെ.​ജെ.​ഹ​രി​കു​മാ​ർ, പ​ള്ളി​ക്ക​ൽ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് വി​ദ്യാ​ഭ്യാ​സ ക്ഷേ​മ​കാ​ര്യ സ്റ്റാ​ൻ​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ർ​പേ​ഴ്സ​ണ്‍ കു​ഞ്ഞു​മോ​ൾ കൊ​ച്ചു​പാ​പ്പി, അ​ടൂ​ർ എ​ഇ​ഒ ബി.​വി​ജ​യ​ല​ക്ഷ്മി, ജി​ല്ലാ പ്രോ​ഗ്രാം ഓ​ഫീ​സ​ർ ജോ​സ് മാ​ത്യു, ബി​പി​ഒ ടി.​സൗ​ദാ​മി​നി പ്ര​സം​ഗി​ച്ചു.‌