ജി​ല്ലാ​ത​ല ഹി​ന്ദി മ​ഹോ​ത്സ​വ​വും ഭാ​ഷാ​സം​ഗ​മ​വും ക​ല​ഞ്ഞൂ​രി​ൽ ‌
Saturday, January 18, 2020 11:02 PM IST
‌പ​ത്ത​നം​തി​ട്ട; ജി​ല്ലാ ഹ​യ​ർ സെ​ക്ക​ൻ​ഡ​റി ഹി​ന്ദി റി​സോ​ഴ്സ് ഗ്രൂ​പ്പി​ന്‍റെ സ​ഹ​ക​ര​ണ​ത്തി​ൽ ക​ല​ഞ്ഞൂ​ർ ഗ​വ​ണ്‍​മെ​ന്‍റ് എ​ച്ച്എ​സ്എ​സ് ഹി​ന്ദി ക്ല​ബ് സം​ഘ​ടി​പ്പി​ക്കു​ന്ന 12 -ാമ​ത് ജി​ല്ലാ​ത​ല ഹി​ന്ദി മ​ഹോ​ത്സ​വ​വും ഭാ​ഷാ​സം​ഗ​മ​വും 25നു ​ന​ട​ക്കും.

രാ​വി​ലെ 9.30ന് ​ആ​രം​ഭി​ക്കു​ന്ന മ​ഹോ​ത്സ​വം ഗാ​ന​ര​ച​യി​താ​വ് വ​യ​ലാ​ർ ശ​ര​ത്ച​ന്ദ്ര​വ​ർ​മ​യും ഭാ​ഷാ സം​ഗ​മം ഡോ.​മ​ണ​ക്കാ​ല ഗോ​പാ​ല​കൃ​ഷ്ണ​നും കാ​വ്യ​സ​ല്ലാ​പം യു​വ​ക​വി സു​രേ​ഷ് കൃ​ഷ്ണ​നും ഉ​ദ്ഘാ​ട​നം ചെ​യ്യും.ക​ല​ഞ്ഞൂ​രി​ൽ നി​ന്നും ഹി​ന്ദി സാ​ഹി​ത്യ​ത്തി​ൽ ഡോ​ക്ട​റേ​റ്റു നേ​ടി​യ വി. ​ര​മ്യാ​രാ​ജി​നെ യോ​ഗം അ​നു​മോ​ദി​ക്കും.

ഹി​ന്ദി ക്ല​ബ്ബി​ന്‍റെ സ്നേ​ഹ​ധാ​രാ പ​ദ്ധ​തി​യു​ടെ ഭാ​ഗ​മായ ചി​കി​ത്സാ ധ​ന​സ​ഹാ​യം വി​ത​ര​ണം പി​ടി​എ പ്ര​സി​ഡ​ന്‍റ് എ​സ്. രാ​ജേ​ഷ് നി​ർ​വ​ഹി​ക്കും. ജി​ല്ല​യി​ലെ സ്കൂ​ളു​ക​ളി​ൽ നി​ന്നും ഹി​ന്ദി അ​ധ്യാ​പ​ക​ർ​ക്കും താ​ത്പ​ര്യ​മു​ള്ള ര​ക്ഷി​താ​ക്ക​ൾ​ക്കും കു​ട്ടി​ക​ൾ​ക്കും പ​രി​പാ​ടി​യി​ൽ പ​ങ്കെ​ടു​ക്കാ​നാ​കു​മെ​ന്ന് ഹ​യ​ർ സെ​ക്ക​ൻ​ഡ​റി ഹി​ന്ദി റി​സോ​ഴ്സ് ഗ്രൂ​പ്പ് ക​ണ്‍​വീ​ന​ർ സ​ജ​യ​ൻ ഓ​മ​ല്ലൂ​ർ അ​റി​യി​ച്ചു. ‌