കോ​ട്ടാ​ങ്ങ​ലി​ലെ കു​ടി​വെ​ള്ള ക്ഷാ​മം പ​രി​ഹ​രി​ക്ക​ണം : ജ​ല​ അ​ഥോ​റി​റ്റി ഓ​ഫീ​സ് ഉ​പ​രോ​ധി​ച്ചു
Saturday, January 18, 2020 11:02 PM IST
ചു​ങ്ക​പ്പാ​റ: കോ​ട്ടാ​ങ്ങ​ല്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്തി​ലെ കു​ടി​വെ​ള്ള ക്ഷാ​മ​ത്തി​ന് അ​ടി​യ​ന്ത​ര പ​രി​ഹാ​രം കാ​ണ​ണ​മെ​ന്നും മാ​രം​കു​ളം മു​ത​ല്‍ ചു​ങ്ക​പ്പാ​റ, പു​ളി​ക്ക​ന്‍​ന്മാ​റ വ​രെ പൈ​പ്പു​ക​ള്‍ പ്ര​വ​ര്‍​ത്ത​ന​ക്ഷ​മ​മാ​ക്കി കു​ടി​വെ​ള്ള വി​ത​ര​ണം സു​ഗ​മ​മാ​യി ന​ട​ത്ത​ണ​മെ​ന്നും ആ​വ​ശ്യ​പ്പെ​ട്ട് കോ​ട്ടാ​ങ്ങ​ല്‍ യുഡിഎ​ഫ് മ​ണ്ഡ​ലം ക​മ്മി​റ്റി​യു​ടെ നേ​തൃ​ത്വ​ത്തി​ല്‍ മ​ല്ല​പ്പ​ള്ളി ജ​ല​അ​ഥോ​റി​റ്റി ഓ​ഫീ​സ് ഉ​പ​രോ​ധി​ച്ചു.

കോ​ട്ടാ​ങ്ങ​ല്‍ പ​ഞ്ചാ​യ​ത്തി​ലെ മ​ല​യോ​ര മേ​ഖ​ല​ക​ളും ഇ​പ്പോ​ള്‍ ത​ന്നെ കു​ടി​വെ​ള്ള ക്ഷാ​മം അ​നു​ഭ​വ​പ്പെ​ടു​ന്ന​തു​മാ​യ നി​ര്‍​മ​ല​പു​രം നാ​ഗ​പ്പാ​റ പ്രി​യ​ദ​ര്‍​ശി​നി കോ​ള​നി, മാ​രം​ങ്കു​ളം, ക​രി​പ്പാ​ല്‍, കി​ടി കെ​ട്ടി​പ്പാ​റ, ചു​ങ്ക​പ്പാ​റ, മൂ​ലം പാ​റ​യ്ക്ക​ല്‍, തോ​ട്ട​ത്തും​ങ്കു​ഴി പു​ളി​ക്ക​ന്‍​ന്മാ​റ പ്ര​ദേ​ശ​ങ്ങ​ളി​ലേ​ക്ക് സ്ഥാ​പി​ച്ചി​രു​ന്ന വി​ത​ര​ണ കു​ഴ​ലു​ക​ള്‍ കാ​ല​പ്പ​ഴ​ക്ക​വും റോ​ഡ് പു​ന​രു​ദ്ധാ​ര​ണ​വും മൂ​ലം ന​ശി​ച്ച സ്ഥി​തി​യി​ലാ​ണ്. ഇ​ത്ത​രം ആ​സ്ബസ്​റ്റോ​സ് വി​ത​ര​ണ​ക്കു​ഴ​ലു​ക​ള്‍ വ​ഴി ശ​ക്ത​മാ​യി ജ​ലം തു​റ​ന്നു വി​ടു​മ്പോ​ള്‍ നി​ര​ന്ത​രം പൈ​പ്പ് പൊ​ട്ടി മ​ല​യോ​ര മേ​ഖ​ല​ക​ളി​ല്‍ കു​ടി​വെ​ള്ളം കി​ട്ടാ​ത്ത സ്ഥി​തി​യാ​ണ്.

പ​ഞ്ചാ​യ​ത്ത് അം​ഗ​ങ്ങ​ള്‍ അ​ട​ക്കം ഗ്രാ​മ​സ​ഭാ യോ​ഗ​ങ്ങ​ളി​ല്‍ വി​ഷ​യ​ത്തി​ന് അ​ടി​യ​ന്ത​ര പ​രി​ഹാ​രം കാ​ണ​ണ​മെ​ന്ന് ആ​വ​ശ്യ​പ്പെ​ട്ട് നി​ര​വ​ധി ത​വ​ണ ജ​ല​അ​ഥോ​റി​റ്റി, പൊ​തു​മ​രാ​മ​ത്ത് വ​കു​പ്പ് ഉ​ദ്യോ​ഗ​സ്ഥ​ര്‍​ക്ക് നി​വേ​ദ​ന​ങ്ങ​ള്‍ ന​ല്‍​കി​യെ​ങ്കി​ലും ഒ​രു വ​ര്‍​ഷ​ക്കാ​ല​മാ​യി യാ​തൊ​രു വി​ധ ന​ട​പ​ടി​ക​ളും ഉ​ണ്ടാ​കാ​ത്ത സാ​ഹ​ച​ര്യ​ത്തി​ലാ​ണ് പ്ര​ദേ​ശ​വാ​സി​ക​ളു​ടെ പ​ങ്കാ​ളി​ത്ത​ത്തോ​ടെ യു​ഡി​എ​ഫ് ഉ​പ​രോ​ധ​സ​മ​രം സം​ഘ​ടി​പ്പി​ച്ച​ത്.മ​ല്ല​പ്പ​ള്ളി​യി​ലെ ജ​ല അ​ഥോ​റി​റ്റി അ​സി​സ്റ്റ​ന്‍റ് എ​ന്‍​ജി​നിയ​റു​ടെ കാ​ര്യാ​ല​യ​ത്തി​നു മു​മ്പി​ല്‍ ന​ട​ന്ന ഉ​പ​രോ​ധ​സ​മ​ര​ത്തി​ല്‍ യു​ഡി​എ​ഫ് കോ​ട്ടാ​ങ്ങ​ല്‍ മ​ണ്ഡ​ലം ചെ​യ​ര്‍​മാ​ന്‍ സ​ക്കി​ര്‍ ഹു​സൈ​ന്‍ അ​ധ്യ​ക്ഷ​ത വ​ഹി​ച്ചു.

ആ​ന്‍റോ ആ​ന്‍റ​ണി എം​പി ഉ​ദ്ഘാ​ട​നം ചെ​യ്തു. ജി​ല്ലാ പ​ഞ്ചാ​യ​ത്ത് പൊ​തു​മരാമ​ത്ത് സ്റ്റാ​ന്‍​ഡിം​ഗ് ക​മ്മി​റ്റി ചെ​യ​ര്‍​മാ​ന്‍ റെ​ജി തോ​മ​സ് മു​ഖ്യ​പ്ര​ഭാ​ഷ​ണം ന​ട​ത്തി.വി​വി​ധ രാ​ഷ്ട്രീ​യ​ക​ക്ഷി നേ​താ​ക്ക​ളാ​യ കു​ഞ്ഞു​കോ​ശി പോ​ള്‍, ജി. ​സ​തീ​ഷ് ബാ​ബു, കെ.​ജി. സാ​ബു, കോ​ട്ടാ​ങ്ങ​ല്‍ ഗ്രാ​മ​പ​ഞ്ചാ​യ​ത്ത് പ്ര​സി​ഡ​ന്‍റ് ബി​ന്ദു ദേ​വ​രാ​ജ​ന്‍, വൈ​സ് പ്ര​സി​ഡ​ന്‍റ് മു​ഹ​മ്മ​ദ് സ​ലിം, പ​ഞ്ചാ​യ​ത്തം​ഗ​ങ്ങ​ളാ​യ ജോ​സി ഇ​ല​ഞ്ഞി​പ്പു​റം, ബ്ലോ​ക്ക് പ​ഞ്ചാ​യ​ത്തം​ഗം ഓ​മ​ന സു​നി​ല്‍, ഷാ​ഹി​ദാ​ബീ​വി, എ​ല്‍. സി. ​ചാ​ക്കോ, ഒ. ​എ​ന്‍. സോ​മ​ശേ​ഖ​ര​പ്പ​ണി​ക്ക​ര്‍, ജോ​സ​ഫ് ജോ​ണ്‍, സാ​ബു മ​രു​തു​കു​ന്നേ​ല്‍, വി.​ജെ. വ​ര്‍​ഗീ​സ്, ലി​ജോ വാ​ള​നാ​കു​ഴി​യി​ല്‍, ചാ​ക്കോ വേ​ലൂ​ര്‍, ജ​യിം​സ്, ഷാ​ജി ചെ​റു​കോ​ല്‍​പ​താ​ല്‍ തു​ട​ങ്ങി​യ​വ​ര്‍ പ്ര​സം​ഗി​ച്ചു.‌